TRENDING:

Tanvi Sudheer Ghosh | വിവാഹമോചനത്തിന്റെ വക്കോളം എത്തിയവർ; ദിയ കൃഷ്ണയുടെ കസിൻ തൻവി ഭർത്താവിനും മകനുമൊപ്പം

Last Updated:
2023ൽ വിവാഹമോചന നടപടികൾ ആരംഭിച്ച തൻവിക്കും ഭർത്താവിനും, ഈ ഡിസംബർ മാസം വരെ അവസാന തീരുമാനം കൈക്കൊള്ളാൻ സമയമുണ്ട്
advertisement
1/6
Tanvi Sudheer Ghosh | വിവാഹമോചനത്തിന്റെ വക്കോളം എത്തിയവർ; ദിയ കൃഷ്ണയുടെ കസിൻ തൻവി ഭർത്താവിനും മകനുമൊപ്പം
ജീവിതം ആസ്വദിച്ചതും ആഘോഷിച്ചും നടക്കേണ്ട പ്രായത്തിൽ ഒരു കുഞ്ഞിന്റെ അമ്മയുടെ ഉത്തരവാദിത്തങ്ങളുമായി ജീവിച്ച പെൺകുട്ടിയാണ് തൻവി സുധീർ ഘോഷ് (Tanvi Sudheer Ghosh). നടി അഹാന കൃഷ്ണയുടെയും ദിയ കൃഷ്ണയുടെയും കസിനാണ് തൻവി. അവരുടെ അമ്മ സിന്ധുവിന്റെ അനുജത്തി സിമിയുടെ മകൾ. നാട്ടിൽ നിന്നും കാനഡയിലേക്ക് ചേക്കേറുക എന്ന ആഗ്രഹവുമായി പോയ തൻവി ഇരുപതുകളുടെ തുടക്കത്തിൽ തന്നെ വിവാഹിതയാവുകയും, വളരെ പെട്ടെന്ന് തന്നെ അമ്മയാവുകയും ചെയ്തു. ചില സുഹൃത്തുക്കൾ ഒഴികെ, മറ്റാരുടെയും സഹായമില്ലാതെയാണ് തൻവി മകൻ ലിയാനെ പ്രസവിച്ചതും, കുഞ്ഞിനെ വളർത്തിക്കൊണ്ടു വന്നതും
advertisement
2/6
ദിയ കൃഷ്ണയുടെ വിവാഹവേളയിലാണ് തൻവി സുധീർ ഘോഷിനെ പലരും കൂടുതൽ അടുത്ത് പരിചയപ്പെടുന്നത്. കൃഷ്ണകുമാർ കുടുംബത്തിലെ അംഗങ്ങളെ പോലെത്തന്നെ തൻവിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിൽ ശ്രദ്ധേയയാണ്. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജുമായി സജീവമാണ് തൻവി. ഭർത്താവ് യോജി എബ്രഹാമുമായി പിരിഞ്ഞു താമസിച്ച തന്റെ ജീവിതത്തിന്റെ ചില ഏടുകൾ തൻവി അവരുടെ ഫാൻസിനും ഫോളോവേഴ്‌സിനും മുന്നിൽ അവതരിപ്പിക്കാറുണ്ട്. വിവാഹമോചനത്തിന്റെ വക്കിൽ നിൽക്കവേ ഒരു മറുവിചിന്തനത്തിന് തയ്യാറായിരിക്കുകയാണ് തൻവി (തുടർന്ന് വായിക്കുക)
advertisement
3/6
കടൽ കടന്നും, കാതങ്ങൾ താണ്ടിയും യോജി, തൻവിയേയും മകനെയും കൂടെക്കൂട്ടാൻ എത്തിച്ചേർന്നു. ആ സന്തോഷം തൻവിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം പകർന്നു എന്ന് അവരുടെ വീഡിയോ പോസ്റ്റുകളിൽ നിന്നും വ്യക്തം. വർഷങ്ങളോളം, യാതൊരു ആശയവിനിമയവും ഇല്ലാതിരുന്ന ശേഷമാണ് തൻവിയും ഭർത്താവും ജീവിതത്തിൽ ഒന്നിക്കുന്നത്. 2023ൽ വിവാഹമോചന നടപടികൾ ആരംഭിച്ച തൻവിക്കും ഭർത്താവിനും, ഈ ഡിസംബർ മാസം വരെ അവസാന തീരുമാനം കൈക്കൊള്ളാൻ സമയമുണ്ട്. അതിനിടയിലാണ് ഇങ്ങനെയൊരു മനംമാറ്റം
advertisement
4/6
രണ്ട് വർഷങ്ങൾക്ക് മുൻപ്, മകൻ അൽപ്പം കൂടി കുഞ്ഞായിരുന്ന വേളയിൽ തൻവിയെയും കുഞ്ഞിനേയും കാണാൻ യോജി എത്തിയിരുന്നു. അതും തൻവി ഒരു വ്ലോഗ് രൂപത്തിൽ പോസ്റ്റ് ചെയ്തു. വിദേശത്തു താമസിക്കാൻ ആഗ്രഹമുണ്ടായിരുന്ന തൻവിയും, കേരളത്തിൽ ജീവിക്കാൻ ആഗ്രഹിച്ച യോജിയും തമ്മിൽ പല വിയോജിപ്പുകളും ഉണ്ടായിരുന്നു. ദിയ കൃഷ്ണയുടെ കല്യാണവും ഓണാഘോഷങ്ങളും ഒന്നിച്ചു നടന്നതിന്റെ ഇടയിൽ, ഒരു ആൺകുഞ്ഞുമായി തനിയെ നടക്കുന്ന പെൺകുട്ടി ആരെന്ന ചോദ്യത്തിലാണ് തൻവി സുധീർ ഘോഷ് ആരെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത കൈവന്നത്
advertisement
5/6
ദിയ കൃഷ്ണയുടെ ഒപ്പം കാനഡയ്ക്ക് പോകാൻ പ്ലാൻ ഇട്ടിരുന്നയാളാണ് തൻവി സുധീർ ഘോഷ്. ഒടുവിൽ പ്ലാൻ നടപ്പിലാക്കി വന്നപ്പോൾ, ദിയ കൃഷ്ണ നാട്ടിൽ തുടരുകയും, തൻവി കാനഡയിലേക്ക് വിമാനമേറുകയുമാണ് ഉണ്ടായത്. ഇവിടെ വച്ചാണ് തൻവി മകന് ജന്മം നൽകിയത്. ഈ സമയത്തെല്ലാം തൻവി തനിച്ചായിരുന്നു. ജോലി അത്യാവശ്യമായിരുനന്തിനാൽ, പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കൈക്കുഞ്ഞിനെയും കൊണ്ട് ജോലിക്ക് പോകേണ്ടതായും വന്നു. ഈ വിഷമങ്ങളെ കുറിച്ചും തൻവി വ്ലോഗുകൾ ചെയ്തിരുന്നു. എങ്കിലും മകൻ ലിയാനെ മിടുക്കനാക്കി വളർത്താൻ തൻവി സമയം കണ്ടെത്തി
advertisement
6/6
ഇപ്പോൾ ഭർത്താവ് യോജി എബ്രഹാം തങ്ങൾക്കൊപ്പം വന്നുചേർന്നതിലെ സന്തോഷത്തിലാണ് തൻവി. മകനും ഭർത്താവിനുമൊപ്പം ചുറ്റിക്കറങ്ങാൻ ഇറങ്ങിയിരിക്കുകയാണ് തൻവി. അച്ഛനെ കാണാൻ കഴിഞ്ഞതിൽ മകൻ ലിയാന്റെ സന്തോഷത്തിനും അതിരില്ല. യോജിക്കും തൻവിയെയും മകനെയും തിരിച്ചു കിട്ടിയതിലെ ആനന്ദം പ്രകടം. ഈ കുടുംബം ഇത്രയും സന്തോഷത്തോടു കൂടി മുന്നോട്ടു പോകട്ടെ എന്നാഗ്രഹിക്കുകയാണ് അവരുടെ ആരാധകരും
മലയാളം വാർത്തകൾ/Photogallery/Buzz/
Tanvi Sudheer Ghosh | വിവാഹമോചനത്തിന്റെ വക്കോളം എത്തിയവർ; ദിയ കൃഷ്ണയുടെ കസിൻ തൻവി ഭർത്താവിനും മകനുമൊപ്പം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories