TRENDING:

Diya Krishna | ഒറ്റ ദിവസം കൊണ്ട് സംഗതി കേറിയങ്ങ് കൊളുത്തി, ദിയ കൃഷ്ണയുടെ വക ചിലർക്കുണ്ട് ഉപകാരസ്മരണ

Last Updated:
സുഹൃത്തുക്കൾ എന്ന നിലയിൽ പോസ്റ്റുകൾ വന്നപ്പോഴും ദിയയും അശ്വിനും പ്രണയിക്കും എന്ന് ചിലരെങ്കിലും കരുതിയിരുന്നു
advertisement
1/8
Diya Krishna | ഒറ്റ ദിവസം കൊണ്ട് സംഗതി കേറിയങ്ങ് കൊളുത്തി, ദിയ കൃഷ്ണയുടെ വക ചിലർക്കുണ്ട് ഉപകാരസ്മരണ
ഏറെക്കാലത്തെ സൗഹൃദത്തിന് ശേഷം ദിയ കൃഷ്ണയെ (Diya Krishna) അശ്വിൻ ഗണേഷ് പ്രൊപ്പോസ് ചെയ്ത സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസം ദിയയുടെ ഇൻസ്റ്റഗ്രാം പേജ് വഴി പുറത്തുവന്നത്. സർപ്രൈസ് ആയിട്ടാണ് സ്റ്റാർ ഹോട്ടലിന്റെ പരിസരത്തു വച്ച് അശ്വിൻ ഗണേഷ് ദിയക്ക് മോതിരം നീട്ടി വിവാഹം ചെയ്യുമോ എന്ന ചോദ്യം എടുത്തിട്ടത്
advertisement
2/8
സ്വന്തം സഹോദരി ഹൻസിക പോലും ഇക്കാര്യങ്ങൾ അറിയുന്നത് ഇൻസ്റ്റഗ്രാമിൽ ദിയ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയാണ്. ദിയയുടെ ഒപ്പം റീൽസിൽ നൃത്തം ചെയ്‌തും, യാത്രകളിൽ കൂടെപ്പോയും അശ്വിൻ ഗണേഷ് സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു സന്തോഷം കൂടി (തുടർന്നു വായിക്കുക)
advertisement
3/8
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത പ്രൊപോസൽ വീഡിയോ ഒറ്റദിവസം കൊണ്ട് യൂട്യൂബിൽ ഹിറ്റാണ്. 'ഓസി ടോക്കീസ്' എന്ന പേരിലുള്ള ദിയ കൃഷ്ണയുടെ ചാനലിലാണ് ഈ വീഡിയോ എത്തപ്പെട്ടത്
advertisement
4/8
വീഡിയോ കേറിയങ്ങ് നമ്പർ വൺ ആയി, ട്രെൻഡിങ്ങുമായി. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടാണ് ദിയ കൃഷ്ണ ഉപകാരസ്മരണ അറിയിച്ചത്. അക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി
advertisement
5/8
എല്ലാ സ്നേഹത്തിനും വെറുപ്പിനും ഒടുവിൽ ഞങ്ങൾ കേരളത്തിലെ നമ്പർ വൺ ട്രെൻഡിങ് പട്ടികയിലെത്തി എന്ന് ദിയ കൃഷ്ണ. വെറുപ്പ് വിളമ്പുന്നവരെ ബ്ലോക്ക് ചെയ്താൽ ഉടനെ അടുത്ത പ്രൊഫൈൽ ഉണ്ടാക്കി കമന്റ് ചെയ്യും എന്നും ദിയ മറ്റൊരു പോസ്റ്റിൽ പറഞ്ഞിരുന്നു
advertisement
6/8
അസഭ്യം പറയാൻ കേറിയാലും അവർ തന്റെ വീഡിയോകൾക്ക് റീച്ച് കൂട്ടി നൽകാൻ മാത്രമേ ഉപകരിക്കൂ എന്ന് ദിയ കൃഷ്ണ മുൻപേ പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ അവർക്കും ദിയ കൃഷ്ണ നന്ദി അറിയിക്കാറുണ്ട്
advertisement
7/8
അശ്വിൻ ഗണേഷ് തന്റെ പ്രൊഫൈൽ പ്രൈവറ്റ് ആയി സൂക്ഷിച്ചിട്ടുണ്ട്. അതേസമയം തന്നെ ദിയക്കൊപ്പം ഉള്ള ഒരു ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്
advertisement
8/8
സുഹൃത്തുക്കൾ എന്ന നിലയിൽ പോസ്റ്റുകൾ വന്നപ്പോഴും ഇവർ പ്രണയിക്കും എന്ന് ചിലരെങ്കിലും കരുതിയിരുന്നു. അതും കമന്റുകളിൽ കാണാം. ദിയ പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | ഒറ്റ ദിവസം കൊണ്ട് സംഗതി കേറിയങ്ങ് കൊളുത്തി, ദിയ കൃഷ്ണയുടെ വക ചിലർക്കുണ്ട് ഉപകാരസ്മരണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories