ഈ രണ്ട് പയ്യൻമാരെ നിങ്ങൾക്ക് അറിയാമോ? രണ്ടുപേരും ഇന്ന് സിനിമാതാരങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
മലയാളത്തിലെ ഏറ്റവും വലിയ താരകുടുംബത്തിൽ നിന്നുള്ളവരാണ് ഈ രണ്ട് ആൺകുട്ടികൾ...
advertisement
1/6

ഈ ചിത്രത്തിൽ കാണുന്ന രണ്ടു കുട്ടികളെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുമോ? രണ്ടുപേരും അടുത്ത ബന്ധുക്കളും ഇന്നത്തെ സിനിമാതാരങ്ങളുമാണ്. മലയാളത്തിലെ ഏറ്റവും വലിയ താരകുടുംബത്തിൽ നിന്നുള്ളവർ. ഇനിയും മനസിലാകുന്നല്ലെങ്കിൽ പറയാം, മമ്മൂട്ടിയെന്ന മഹാനടന്‍റെ പിൻമുറക്കാരാണിവർ.
advertisement
2/6
ഒന്ന് സാക്ഷാൽ ദുൽഖർ സൽമാൻ. മറ്റൊന്ന് മമ്മൂട്ടിയുടെ സഹോദര പുത്രനും നടനുമായ മഖ്ബൂൽ സല്‍മാന്‍. ദുല്‍ഖറിന്റെ അനുജനാണ് മഖ്ബൂൽ സൽമാൻ.
advertisement
3/6
ദുല്‍ഖറിന്റെയും മഖ്ബൂലിന്റെയും പേരിലെ 'സല്‍മാന്‍' മമ്മൂട്ടി ഇട്ടതാണെന്ന് മഖ്ബൂല്‍ നേരത്തെ ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
advertisement
4/6
ദുൽഖറും മഖ്ബൂലും തമ്മിൽ പേരിൽ മാത്രമല്ല, നിരവധി സാമ്യതകളുണ്ട്. ഇരുവരും ജനിച്ചത് ഒരേ ദിവസമാണ്. അതായത് ഒരേദിവസം പിറന്നാൾ ആഘോഷിക്കുന്നവരാണ് ദുൽഖറും മഖ്ബൂലും. ജൂലൈ 20നാണ് രണ്ടാളും ജനിച്ചത്.
advertisement
5/6
അവിടംകൊണ്ടൊന്നും അവസാനിക്കുന്നതല്ല ദുൽഖറും മഖ്ബൂലും തമ്മിലുള്ള സാമ്യത. രണ്ടാളും സിനിമയിലേക്ക് വന്നതും ഒരേ വര്‍ഷമാണ്. അതായത്, 2012ൽ. ദുല്‍ഖറിന്റെ ആദ്യ സിനിമ സെക്കന്‍ഡ് ഷോ ആയിരുന്നു. മഖ്ബൂലിന്‍റെ ആദ്യ ചിത്രം മാറ്റിനി ആയിരുന്നു.
advertisement
6/6
ടെലിവിഷൻ നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടിയുടെ മകനാണ് മഖ്ബൂൽ സൽമാൻ. എ.കെ.സാജന്റെ അസുരവിത്ത് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് അനീഷ് ഉപാസന ആദ്യമായി സംവിധാനം ചെയ്ത മാറ്റിനിയിൽ പ്രധാന വേഷം ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ഈ രണ്ട് പയ്യൻമാരെ നിങ്ങൾക്ക് അറിയാമോ? രണ്ടുപേരും ഇന്ന് സിനിമാതാരങ്ങൾ