TRENDING:

തമിഴ് ബിഗ്-ബോസിൽ ഇനി കമലിന് പകരം ഇവരോ ?

Last Updated:
ഇവരിൽ ആരാവും പുതിയ ബിഗ് ബോസ് സീസൺ നയിക്കുക എന്നത് കണ്ടുതന്നെ അറിയാം
advertisement
1/6
തമിഴ് ബിഗ്-ബോസിൽ ഇനി കമലിന് പകരം ഇവരോ ?
ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ തമിഴ് പതിപ്പിന്‍റെ അവതാരക സ്ഥാനത്തുനിന്ന് ഒഴിവാകുന്ന കാര്യം ചലച്ചിത്രതാരം കമല്‍ ഹാസന്‍ സോഷ്യൽ മീഡിയ പോസ്റ്റ് വഴി അറിയിച്ചിരുന്നു. 2017 ല്‍ ആരംഭിച്ച ആദ്യ സീസണ്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ഏഴാം സീസണ്‍ വരെ ബിഗ് ബോസ് തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍ മാത്രമാണ് അവതാരകനായി എത്തിയിട്ടുള്ളത്.
advertisement
2/6
ഇടയ്ക്ക് കമലിന്‍റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ചില എപ്പിസോഡുകള്‍ ചിമ്പുവും, രമ്യകൃഷ്ണനും ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നു.ചിമ്പുവിനെ വീണ്ടും അണിയറക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് വിവരം.
advertisement
3/6
തമിഴ് ബിഗ് ബോസ് നിര്‍മ്മാതാക്കള്‍ പുതിയൊരു മുഖത്തെയാണ് ബിഗ് ബോസ് അവതാരകനായി തേടുന്നത് . ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വിജയ് സേതുപതിയുടെ പേരാണ്. ഇദ്ദേഹവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ സിനിമ രംഗത്ത് വലിയ തിരക്കിലാണ് വിജയ് സേതുപതി.
advertisement
4/6
നേരത്തെ ഒരു കുക്കറി റിയാലിറ്റി ഷോ അവതാരകനായി ഷോ ചെയ്ത പരിചയം വിജയ് സേതുപതിക്കുണ്ട്. ഇതിന് പുറമേ സോഷ്യല്‍ വിഷയങ്ങളില്‍ എന്നും തുറന്ന അഭിപ്രായം പറയുന്നയാളാണ് വിജയ് സേതുപതി. ഒപ്പം മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേരും ഇതെല്ലാം വിജയ് സേതുപതിയെ അവതാരകമായി കിട്ടാനുള്ള ശ്രമത്തിലേക്ക് തമിഴ് ബിഗ് ബോസ്.
advertisement
5/6
അതേ സമയം വിജയ് സേതുപതിയെ ലഭിച്ചില്ലെങ്കില്‍ നയന്‍താരയെ അവതാരകയാക്കാനാണ് നീക്കം നടക്കുന്നത്. ഒരു ടിവി അങ്കറായി വന്ന് പിന്നീട് നടിയായ വ്യക്തിയാണ് നയന്‍താര. നയന്‍താരയുമായുള്ള കമ്യൂണിക്കേഷനും നടക്കുന്നു എന്നാണ് റിപോർട്ടുകൾ.
advertisement
6/6
ഇവരിൽ ആരാവും പുതിയ ബിഗ് ബോസ് സീസൺ നയിക്കുക എന്നത് കണ്ടുതന്നെ അറിയാം .
മലയാളം വാർത്തകൾ/Photogallery/Buzz/
തമിഴ് ബിഗ്-ബോസിൽ ഇനി കമലിന് പകരം ഇവരോ ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories