'കൊടുമൺ പോറ്റിയും പിള്ളേരും പൊളിച്ചു'; വാപ്പച്ചിക്ക് സ്നേഹ ചുംബനം നല്‍കി ദുൽഖർ സൽമാൻ
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിനു പിന്നാലെ മമ്മൂട്ടിക്ക് എങ്ങും പ്രശംസാ പ്രവാഹം ആണ്.
advertisement
1/6

ആരാധകരെ ഞെട്ടിച്ച് മുന്നേറുകയാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം'. തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ ആരാധകനും പറയാനുള്ളത് കൊടുമൺ പോറ്റിയും പിള്ളേരും പൊളിച്ചുവെന്നാണ്. സോഷ്യൽ മീഡിയയിലും മമ്മൂട്ടിയാണ് തരംഗം.
advertisement
2/6
നിരവധി ആരാധകരാണ് താരത്തിനെ പ്രശംസിച്ച് എത്തുന്നത്. ഇതിനിടെയിൽ വാപ്പച്ചിക്ക് സ്നേഹ ചുംബനം നല്‍കി ദുൽഖർ സൽമാൻ. മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കൊടുമൺ പോറ്റിയുടെ ചിത്രത്തിനു താഴെയാണ് ‘മുത്ത’വുമായി ദുൽഖർ എത്തിയത്.
advertisement
3/6
'ഭ്രമയുഗം' ക്യാരക്ടർ ലുക്കിൽ വളരെ കൂളായി ഇരിക്കുന്ന മമ്മൂട്ടിയെയാണ് ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഭ്രമയുഗം എന്ന ഹാഷ്ടാഗോട് ആണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
advertisement
4/6
ഇതിനു പിന്നാലെ മമ്മൂട്ടിക്ക് എങ്ങും പ്രശംസാ പ്രവാഹം ആണ്. നിരവധി താരങ്ങളും പോസ്റ്റിനു കമന്റുമായി എത്തുന്നുണ്ട്.
advertisement
5/6
'ഇത്രേം ചെയ്ത് വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ആ ഇരുപ്പ് കണ്ടില്ലേ, ഇത് അയാളുടെ കാലം ആണ്. ആരും വട്ടം നിൽക്കണ്ട. രാക്ഷസനടികർ, ഒത്തിരി അഭിമാനിക്കുന്നു ഈ മഹാനടന്റെ ആരാധകൻ ആയതിൽ, നിങ്ങളുടെ ആരാധകർ ആയതിൽ എന്നും നെഞ്ചും വിരിച്ചേ നിന്നിട്ടെ ഒള്ളു. മമ്മൂക്ക..വീണ്ടും നന്ദി മമ്മൂക്ക', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
advertisement
6/6
റിലീസിന് മുൻപ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ അചാരി തുടങ്ങിവർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'കൊടുമൺ പോറ്റിയും പിള്ളേരും പൊളിച്ചു'; വാപ്പച്ചിക്ക് സ്നേഹ ചുംബനം നല്‍കി ദുൽഖർ സൽമാൻ