Elizabeth Udayan | എന്റെ കയ്യിൽ ഉള്ള കാശല്ലേ കൊടുക്കാനാകൂ, ജയിലിൽ കിടക്കാൻ എനിക്ക് നാണക്കേടില്ല എന്ന് എലിസബത്ത് ഉദയൻ
- Published by:meera_57
- news18-malayalam
Last Updated:
മരിച്ചാലും നീതികിട്ടും എന്ന് പറയുന്നതിൽ പോലും ഇപ്പോൾ താൻ വിശ്വസിക്കുന്നില്ല എന്ന് വ്ലോഗർ ഡോ. എലിസബത്ത് ഉദയൻ. നടൻ ബാലയുടെ മുൻഭാര്യയാണ്
advertisement
1/6

വിവാഹബന്ധം പിരിഞ്ഞതില്പിന്നെ ഏറെക്കാലം നിശ്ശബ്ദയായിരുന്ന നടൻ ബാലയുടെ (Actor Bala) മുൻഭാര്യ എലിസബത്ത് ഉദയൻ (Elizabeth Udayan) ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വെളിപ്പെടുത്തലുകളുമായി രംഗത്തുണ്ട്. ഗുജറാത്തിൽ ഡോക്‌ടറായി ജോലി ചെയ്യുന്ന എലിസബത്ത് സജീവ വ്‌ളോഗറാണ്. ഇവരുടെ പോസ്റ്റുകളുടെ കീഴിൽ എത്തിച്ചേരുന്ന കമന്റുകൾ പലതും ഭീഷണി സ്വരത്തിലാണ്. കൃത്യമായി ഒരു പ്രൊഫൈൽ ചിത്രം പോലുമില്ലാത്ത കസ്തൂരി എന്ന ഒരു അക്കൗണ്ടിൽ നിന്നും വരുന്ന കമന്റുകൾ എലിസബത്ത് സ്ക്രീൻഷോട്ട് സഹിതം പോസ്റ്റ് ചെയ്യുകയും പ്രതികരിക്കുകയുമുണ്ടായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുൻപ് ബാലയും ഒരു പ്രതികരണം പോസ്റ്റ് ചെയ്തു
advertisement
2/6
ജേക്കബ് എന്നയാളിൽ നിന്നുമാണ് ബാല കരൾ സ്വീകരിച്ചത്. അന്ന് എലിസബത്ത് ഭാര്യയായിരുന്നിട്ടു കൂടി, സമ്മതപത്രം ഒപ്പിടാൻ വന്നത് ബാലയുടെ അമ്മയുടെ അടുത്ത ബന്ധുക്കളാണ്. ചിറ്റപ്പനും ചിറ്റമ്മയും എന്ന് പറഞ്ഞുകൊണ്ടാണ് ബാല അവരെ അവതരിപ്പിച്ചത്. ബാലയുടെ കൂടെ അന്ന് എലിസബത്തും ഉണ്ടായിരുന്നു. ഭാര്യ എന്ന് പറയുന്നയാൾ വരേണ്ടത് ഡോക്യുമെന്റ് ഒപ്പിടാനാണോ അതോ കരൾ നൽകാനാണോ എന്നൊക്കെ ബാല ചോദിക്കുന്നുണ്ട്. രക്ത ഗ്രൂപ്പ് ചേരുകയും, മറ്റു ശാരീര പ്രശ്നങ്ങൾ ഇല്ലാതിരിക്കുകയും ഉൾപ്പെടെ നിരവധി കടമ്പകൾ കടന്നാൽ മാത്രമേ ഒരാൾക്ക് മറ്റൊരാൾക്ക് കരൾ നൽകാൻ സാധിക്കൂ എന്നിരിക്കെയാണ് ബാലയുടെ ഈ വാദം (തുടർന്ന് വായിക്കുക)
advertisement
3/6
ഇപ്പോൾ എലിസബത്തിനു കസ്തൂരി എന്ന പ്രൊഫൈലിൽ നിന്നല്ലാതെ മറ്റൊരു അക്കൗണ്ടിൽ നിന്നും ഭീഷണി ഉയരുന്നുണ്ട്. ജെറി വർഗീസ് എന്നയാളുടേതാണ് കമന്റ്. 'എന്റെ പൊന്നു ചേച്ചി, പുള്ളി ഒരു 10 കോടിക്ക് മാനനഷ്‌ടം അങ്ങ് കൊടുത്താൽ ചേച്ചി കുറേ മാപ്പും കൊണ്ട് ഈ പൊക്കിക്കൊണ്ട് നടക്കുന്ന ചാനലുകളിൽ തന്നെ കേറി നിരങ്ങും. ഓരോരുത്തര് ഇളക്കി വിടുമ്പോൾ തൊണ്ട തൊടാതെ വിഴുങ്ങല്ലേ' എന്നാണ് ഇയാളുടെ അവഹേളനപരമായ കമന്റ്
advertisement
4/6
തനിക്കെതിരെ അഞ്ചാറ് പേരുടെ സംഘം പ്രവർത്തിക്കുന്നു എന്നും ബാലയുടെ ആരോപണമുയർന്നിരുന്നു. ഇപ്പോൾ താനും ഭാര്യ കോകിലയും സമാധാനത്തോടെ ജീവിക്കുമ്പോൾ വീണ്ടും മറുഭാഗം തനിക്കെതിരെ തിരിയുന്നു എന്ന പക്ഷക്കാരനാണ് ബാല. ബാലയുടെ ഒപ്പം ജീവിച്ച നാളുകളിൽ കൊടിയ പീഡനം ഏറ്റുവാങ്ങിയിരുന്നു എന്നും ജീവൻ വെടിയാൻ ശ്രമിച്ചിരുന്നു എന്നും എലിസബത്തിന്റെ പക്കൽ നിന്നും തന്നെ പുറംലോകം അറിഞ്ഞിരുന്നു. ഇന്നിപ്പോൾ പത്തു കോടി നഷ്‌ടപരിഹാരത്തിന്റെ പേര് പറഞ്ഞ് കമന്റുമായി വന്നവർക്കും എലിസബത്തിന്റെ മറുപടിയുണ്ട്
advertisement
5/6
'എന്റെ കയ്യിൽ പത്തു കോടി രൂപ കൊടുക്കാനില്ല. അങ്ങനെയെങ്കിൽ ഞാൻ ജയിലിൽ പോയി കിടന്നോളാം. എന്റെ കയ്യിൽ ഉള്ള കാശല്ലേ കൊടുക്കാൻ പറ്റൂ. ജയിലിൽ കിടക്കുന്നതിൽ എനിക്കൊരു നാണക്കേടുമില്ല. ഇതൊക്കെയാണ് മാനനഷ്‌ടമെന്നു പറയുന്നതെങ്കിൽ, ഇരുപതോ മുപ്പതോ കൊല്ലം ജയിലിൽ കിടക്കാൻ എനിക്ക് നാണക്കേടില്ല. ഞാൻ അതിനേക്കാളേറെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. നിറയെ ആൾക്കാരുടെ മുന്നിൽ അപമാനിതയായിട്ടുണ്ട്...
advertisement
6/6
മരിച്ചാലും നീതികിട്ടും എന്ന് പറയുന്നതിലും താൻ വിശ്വസിക്കുന്നില്ല. മിഷേൽ ഷാജിയുടെ മരണ വാർത്തയുടെയും, ആ കുടുംബം നേരിട്ട ദുഃഖത്തെക്കുറിച്ചും എലിസബത്ത് പരാമർശം നടത്തിയിട്ടുണ്ട്. തന്നെയോ തന്റെ കുടുംബത്തെയോ കൊന്നാലും നീതി ലഭിച്ചേക്കില്ല എന്നും എലിസബത്ത്. മകളുടെ പേരിലെ ഇൻഷുറൻസ് തുക പോലും ബാല കൃത്യമായി അടയ്ക്കുന്നില്ല എന്ന് ഗായിക അമൃതാ സുരേഷ് പരാതിയുമായി രംഗത്തു വരികയും കേസ് നൽകുകയുമായിരുന്നു. കുഞ്ഞിന്റെ പേരിൽ മറ്റൊരു നിക്ഷേപവും വിവാഹമോചന സമയത്ത് അമൃത കൈപ്പറ്റിയിട്ടില്ല. അതിനു ശേഷമാണ് എലിസബത്ത് ഉദയൻ പോസ്റ്റുകളുമായി രംഗത്തുവന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Elizabeth Udayan | എന്റെ കയ്യിൽ ഉള്ള കാശല്ലേ കൊടുക്കാനാകൂ, ജയിലിൽ കിടക്കാൻ എനിക്ക് നാണക്കേടില്ല എന്ന് എലിസബത്ത് ഉദയൻ