TRENDING:

ചവറ്റുകുട്ടയിൽ ബാക്കി വന്ന ഭക്ഷണം കഴിച്ചു ജീവിതം; അമ്മ മുടി മുറിച്ചു; ഒറ്റ നൃത്തംകൊണ്ട് ജീവിതം മാറിയ നടി

Last Updated:
കുടുംബത്തെ സംരക്ഷിക്കാൻ, തന്റെ പത്താം വയസു മുതലേ അവർ ജോലിക്ക് പോയിരുന്നു
advertisement
1/6
ചവറ്റുകുട്ടയിൽ ബാക്കി വന്ന ഭക്ഷണം കഴിച്ചു ജീവിതം; അമ്മ മുടി മുറിച്ചു; ഒറ്റ നൃത്തംകൊണ്ട് ജീവിതം മാറിയ നടി
താരത്തിളക്കത്തിൽ നിൽക്കുന്ന ഇന്നത്തെ അഭിനേതാക്കൾ പലർക്കും പറയാൻ വായിൽ വെള്ളിക്കരണ്ടിയുമായി ജീവിതം തുടങ്ങിയ കഥയാവില്ല ഉണ്ടാവുക. തീർത്തും പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നു വന്ന അവരിൽ പലരും പിൽക്കാലത്ത് കഷ്‌ടപ്പാടും കഠിനാധ്വാനവും കൊണ്ട് ജീവിതത്തിൽ ഉയർന്നു വന്നവരാകും. കാറ്ററിങ് ജോലിക്ക് വെയിട്രസ് ആയി ജോലി നോക്കുകയും, മിച്ചംവന്ന ഭക്ഷണം കഴിച്ചും ജീവിച്ച ഒരാളാണ് ഈ താരം. എന്നാൽ, അവിടംകൊണ്ട് അവസാനിക്കണം എന്ന് അവർ ഒരിക്കലും നിശ്ചയിച്ചിരുന്നില്ല. നിശ്ചയദാർഢ്യം കൊണ്ട് ബോളിവുഡിൽ ആ താരം അവർക്കൊരു പേരുണ്ടാക്കി. ഒറ്റ നൃത്തം കൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞ ആ നടിയെ പരിചയപ്പെടാം
advertisement
2/6
സ്വന്തം ജീവിത പങ്കാളിയെ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തുന്നതിനുള്ള 'സ്വയംവർ' എന്ന പരിപാടിയിലൂടെ ഈ താരം ഒരിക്കൽ ശ്രദ്ധനേടിയിരുന്നു. അതിനു ശേഷം അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാഖി സാവന്ത് (Rakhi Sawant) ആണ് ആ നായിക. കുടുംബപശ്ചാത്തലം പരിശോധിച്ചാൽ, സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ട കുടുംബമാണ് ഇവരുടേത്. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതലയുളളതിനാൽ കൂടി തന്റെ പത്താം വയസു മുതലേ അവർക്ക് ജോലിക്ക് പോകേണ്ടതായി വന്നിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ആദ്യകാലങ്ങളിൽ രാഖി ചെയ്ത ജോലിക്ക് അവർക്ക് ലഭിച്ച ദിവസവേതനം കേവലം 50 രൂപ മാത്രമായിരുന്നു. അനിൽ അംബാനി, ടിന അംബാനി ദമ്പതികളുടെ വിവാഹത്തിന് ഭക്ഷണം വിളമ്പുന്ന ജോലി ആയിരുന്നു അത്. ഇനി കേൾക്കുന്ന കാര്യം ഒരുപക്ഷേ ഒരു ചലച്ചിത്ര നടി അവരുടെ ജീവിതത്തിൽ കടന്നു പോയ നിമിഷമാണ് എന്ന് ചിന്തിക്കാൻ പോലും കഴിഞ്ഞേക്കില്ല. വിശന്നു വലഞ്ഞതും, ഭക്ഷണം വേണമായിരുന്നു രാഖിക്ക്. പണമില്ലത്തതിനാൽ ചവറ്റുകുട്ടയിൽ ബാക്കിവന്ന ഭക്ഷണം കഴിച്ച് വിശപ്പ് മാറ്റിയ ഒരു ദിവസം അവരുടെ ജീവിതത്തിലുണ്ടായിരുന്നു
advertisement
4/6
പണത്തിന്റെ കാര്യത്തിൽ ഞെരുക്കം അനുഭവപ്പെട്ട കുടുംബമെങ്കിലും, നൃത്തം ചെയ്യാനോ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനോ രാഖിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഒരിക്കൽ ദാണ്ഡിയ നൃത്തം അവതരിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നടിക്ക് വീട്ടിൽ നിന്നും നേരിടേണ്ടി വന്നത് കയ്പ്പേറിയ മറ്റൊരു അനുഭവം. രാഖിയുടെ തലമുടി മുറിച്ചാണ് അമ്മ അതിനു മറുപടി കൊടുത്തത്. വേദനാജനകമായ അനുഭവങ്ങൾ ഉണ്ടായിട്ടും, രാഖി തന്റെ സ്വപ്നങ്ങളെ നെഞ്ചോടു ചേർത്ത് ഓമനിച്ചു
advertisement
5/6
'അഗ്നിചക്ര' എന്ന സിനിമയിലൂടെ 1997ൽ രാഖി ആദ്യമായി സിനിമയിലെത്തി. അതവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നില്ല. പിന്നീടുള്ള വർഷങ്ങളിൽ അവർ ഐറ്റം നൃത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു ഐറ്റം ഡാൻസ് രാഖിയുടെ ജീവിതം മാറ്റിമറിച്ചു. ഷാരൂഖ് ഖാൻ ചിത്രം 'മേം ഹൂം നാ'യിൽ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ രാഖി സാവന്ത് നൃത്തം ചെയ്തു. 'പർദേശിയ', 'ദേഖ്ത്ത ഹേ തു ക്യാ' തുടങ്ങിയ സിനിമകളിൽ രാഖിയുടെ നൃത്തം ശ്രദ്ധേയമാണ്. സിനിമയിൽ വന്നതും രാഖി സാവന്ത് നടത്തിയ പ്ലാസ്റ്റിക് സർജറിയും അവരുടെ രൂപമാറ്റവും മറ്റും വാർത്തയായി മാറിയിരുന്നു
advertisement
6/6
സർവോപരി, രാഖി സാവന്തിന്റെ വിവാഹങ്ങളും ഗോസിപ് കോളങ്ങളിൽ ചർച്ചയായിരുന്നു. ഇസ്ലാം മതവിശ്വാസിയായ ഒരാളെ വിവാഹം കഴിക്കാൻ മതവും പേരും പോലും മാറിയ താരത്തിന്റെ തീരുമാനങ്ങളും ശ്രദ്ധനേടി. അന്നാളുകളിൽ ശരീരം മറച്ചുമാത്രം പുറത്തിറങ്ങിയിരുന്നു രാഖി, പിന്നീട് ആ വിവാഹബന്ധം ഉപേക്ഷിച്ച ശേഷം തന്റെ സ്വതസിദ്ധമായ ശൈലിയിൽ ജീവിതം തുടർന്ന് വരികയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
ചവറ്റുകുട്ടയിൽ ബാക്കി വന്ന ഭക്ഷണം കഴിച്ചു ജീവിതം; അമ്മ മുടി മുറിച്ചു; ഒറ്റ നൃത്തംകൊണ്ട് ജീവിതം മാറിയ നടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories