Ustaad Bhagat Singh | വിജയ് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക്; പവന്‍ കല്യാണിന്‍റെ അമ്മയായി ഗൗതമി ?
- Published by:Arun krishna
- news18-malayalam
Last Updated:
തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അറ്റ്ലി- വിജയ് ടീമിന്‍റെ തെരി എന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് ഉസ്താദ് ഭഗത് സിങ്.
advertisement
1/10

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണ്‍ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ഉസ്താദ് ഭഗത് സിങ്. ഹരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു പോലീസുകാരന്‍റെ വേഷത്തിലാണ് താരമെത്തുന്നത്.
advertisement
2/10
തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അറ്റ്ലി- വിജയ് ടീമിന്‍റെ തെരി എന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് ഉസ്താദ് ഭഗത് സിങ്.
advertisement
3/10
സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി പവന്‍ കല്യാണ്‍ ഹൈദരബാദിലെ ലോക്കെഷനിലെത്തിയിരുന്നു.
advertisement
4/10
തെരിയുടെ യഥാര്‍ത്ഥ കഥയില്‍ നിന്നും പല മാറ്റങ്ങളും വരുത്തിയാണ് സംവിധായകന്‍ സിനിമ ഒരുക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ വിജയ് ചിത്രത്തിന്‍റെ ഒരു പവന്‍ കല്യാണ്‍ വേര്‍ഷനായിരിക്കും ഇത്.
advertisement
5/10
ഇപ്പോഴിതാ സിനിമയിലെ നായികമാരെ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നടി ശ്രീ ലീല, സാക്ഷി വൈദ്യ എന്നിവരെയാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്
advertisement
6/10
തമിഴില്‍ സമാന്തയും എമി ജാക്സണും അവതരിപ്പിച്ച വേഷങ്ങളിലേക്കാണ് ഇവരെ എത്തിക്കുന്നത്. എന്നാല്‍ ഏജന്‍റ് , ഗാണ്ഡീവധാരി അര്‍ജുന എന്നി സിനിമകളുടെ തുടര്‍പരാജയം മൂലം സാക്ഷി വൈദ്യയെ മാറ്റാന്‍ അണിയറക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ( Photos : Instagram )
advertisement
7/10
സിനിമയില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സാക്ഷിക്ക് കഴിയിലെന്ന വിലയിരുത്തലിലാണ് നായികയെ മാറ്റാന്‍ അണിയറക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടുമില്ല.,
advertisement
8/10
മറ്റൊരു പ്രധാന വിവരം ചിത്രത്തില്‍ പവന്‍ കല്യാണിന്‍റെ അമ്മയുടെ വേഷം ചെയ്യാന്‍ തമിഴ് നടി ഗൗതമി എത്തി എന്നാണ് റിപ്പോര്‍ട്ട്.
advertisement
9/10
തമിഴില്‍ വിജയുടെ അമ്മയായെത്തിയത് രാധിക ശരത്കുമാര്‍ ആയിരുന്നു. ഇരുവരും തമ്മിലുള്ള കോംബിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
10/10
52 കാരനായ പവന്‍ കല്യാണിന് 55 കാരിയായ ഗൗതമി അമ്മയായി അഭിനയിക്കുന്നു എന്ന വാര്‍ത്ത ആരാധകരിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Ustaad Bhagat Singh | വിജയ് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക്; പവന്‍ കല്യാണിന്‍റെ അമ്മയായി ഗൗതമി ?