Gopi Sundar | 'എന്റെ കല്യാണി'; പുതിയ സഹചാരിക്കൊപ്പം ഗോപി സുന്ദർ; മോഡേൺ അല്ല, നാടൻ
- Published by:meera_57
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പുതിയ സഹചാരിയെ പരിചയപ്പെടുത്തി സംഗീത സംവിധായകൻ ഗോപി സുന്ദർ
advertisement
1/6

സംഗീതം, പ്രണയം, സൗഹൃദം. ഗോപി സുന്ദർ (Gopi Sundar) എന്ന സംഗീത സംവിധായകനെ നിർവചിക്കാൻ ഇത്രയും മതിയാകും. ഓരോ സൗഹൃദത്തിലും പുത്തൻ ഊർജം കണ്ടെത്തുന്ന ഒരു ഗോപി സുന്ദർ ടച്ച് തന്നെയുണ്ട് എന്ന് പറയാം. സുഹൃത്തുക്കളായി കൂടുതലും പെൺകുട്ടികൾ ആണുള്ളത് എന്നത് കൊണ്ട് ഗോപിയുടെ കൂടെ വിവാദങ്ങളുമുണ്ട്. എന്നാലും ഗോപി തന്റെ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ ആക്റ്റീവ് ആണ്. ഇടയ്ക്കിടെ വ്യക്തി ജീവിതത്തിലെ ഓരോ ഇഷ്‌ടത്തെയും കുറിച്ച് അദ്ദേഹം ഓരോ പോസ്റ്റുകൾ ചെയ്യും. ഗോപി സുന്ദർ ഇതാ മറ്റൊരു പോസ്റ്റുമായി വരുന്നു. ഇവിടെ അദ്ദേഹത്തിന്റെ കൂടെയുള്ളത് കല്യാണിയാണ്
advertisement
2/6
'എന്റെ കല്യാണി' എന്ന രണ്ടു വാക്കുകൾ മാത്രമാണ് ഗോപി ക്യാപ്‌ഷനിൽ കൊടുത്തിരിക്കുന്നത്. മോഡേൺ ലുക്കുള്ള സുന്ദരിമാരുടെ ഒപ്പമുള്ള ചിത്രങ്ങളിലാണ് ഗോപി സുന്ദറിനെ കൂടുതലായും കാണാൻ സാധിക്കുക എങ്കിലും, ഇക്കുറി അദ്ദേഹം മറ്റൊരാളുടെ കൂടെയാണ്. ഗോപി സുന്ദറിന് മനുഷ്യ ലോകത്തു മാത്രമല്ല കൂട്ടുകാരുള്ളത് എന്ന കാര്യവും വ്യക്തമാണ്. പ്രേക്ഷകർക്ക് ഒരുപക്ഷേ പുരുഷുവിനെ ഓർമയുണ്ടാകും. ഗോപിയുടെ മടിയിലും സ്റ്റുഡിയോയിലും മറ്റും ഓടിനടക്കാനും ഓമനിക്കപ്പെടാനും ഒക്കെ അവസരം പുരുഷുവിനു ലഭിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഇനി ഇവളുടെ ഊഴമാണ്. പേര് കല്യാണി. മോഡേൺ അല്ല, തനി നാടൻ സുന്ദരിക്കുട്ടി. ഗോപിയുടെ കൂട്ടുകാരുടെ ഇടയിലേക്ക് ഇനി കല്യാണിക്കും കൂടാം. കല്യാണിയുടെ കഴുത്തിൽ ഒരു ചുവന്ന റിബൺ കെട്ടിയിട്ടുള്ളത് കാണാം. ഫോട്ടോ കണ്ടാൽ, എവിടെയോ പണി നടന്നു കൊണ്ടിരിക്കുന്ന ഒരു വീടിന്റെ ഉമ്മറത്താണ് ഗോപിയും കല്യാണിയും. അവിടെ ഒരു സിമന്റ് ബെഞ്ചിൽ രണ്ടുപേരും ഇരിക്കുന്നു. ഇത്തരത്തിൽ രണ്ടു ചിത്രങ്ങളാണ് ഗോപി സുന്ദർ പോസ്റ്റ് ചെയ്തിട്ടുള്ളത്
advertisement
4/6
വർഷങ്ങളായി ഗോപി സുന്ദറിന് വീട്ടിൽ വളർത്തു നായ്ക്കളുണ്ട്. മുൻപ് കൂട്ടുകാരി അഭയ ഹിരണ്മയി കൂടെയുണ്ടായിരുന്നപ്പോൾ, വീട്ടിലെ ഓരോ ചടങ്ങുകൾക്കും ഒരു നായ്ക്കുട്ടിയേയും കൂടെ കൂട്ടുമായിരുന്നു. അതിനി പിറന്നാൾ ആഘോഷമായാലും, മറ്റെന്തു പരിപാടിയായാലും ഒന്നിലേറെ നായ്ക്കുട്ടികൾ ഇവരുടെ വീട്ടിലുണ്ടാകും. ഇവർ പിരിഞ്ഞപ്പോൾ, ഈ സൗഹൃദങ്ങൾ രണ്ടിടത്തായി മാറി എന്നതായിരുന്നു ഒരു സുപ്രധാന വിഷയം. കല്യാണിയെ ഗോപിയുടെ വീട്ടിൽ വളർത്തി തുടങ്ങിയോ എന്ന് വ്യക്തമാക്കിയിട്ടില്ല
advertisement
5/6
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഗോപി സുന്ദർ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണിത്. ഈ നായ്ക്കുട്ടിയാണോ കല്യാണി എന്ന് വ്യക്തമല്ല. ഒരുപക്ഷേ മുന്തിയ ഇനം നായ്ക്കുട്ടികളുടെ ഇടയിലേക്ക് നാട്ടിൽ വളർന്ന കല്യാണി എത്തിയതുമാകാം. ഗോപി സുന്ദർ അടുത്തതായി 'ഫെയ്‌സസ്' എന്ന മലയാള സിനിമയ്ക്ക് സംഗീതം നൽകും. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്. ഹന്നാ റെജി കോശിയും കലേഷ് രാമാനന്ദും ചിത്രത്തിലെ നായികാ നായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നു
advertisement
6/6
സിനിമാ സംഗീതത്തിന് പുറമേ, ഗോപി സുന്ദർ ഓൺസെമ്പിൾ എന്ന പേരിൽ ഒരു സംഗീത ബാൻഡും അദ്ദേഹത്തിനുണ്ട്. ഈ ബാൻഡിന്റെ കീഴിൽ ഗോപി കൂടുതലായും സ്റ്റേജ് ഷോകൾ ചെയ്തു വരുന്നു. നാട്ടിലും വിദേശത്തുമായി ഗോപി സുന്ദർ ഇതിനോടകം ഏതാനും ഷോകൾ ചെയ്തു കഴിഞ്ഞു. നിരവധി സംഗീത പ്രതിഭകൾക്ക് അവരുടെ പ്രതിഭ മാറ്റുരയ്ക്കാൻ ലഭിക്കുന്ന വേദി കൂടിയാണ് ഈ ബാൻഡ്
മലയാളം വാർത്തകൾ/Photogallery/Buzz/
Gopi Sundar | 'എന്റെ കല്യാണി'; പുതിയ സഹചാരിക്കൊപ്പം ഗോപി സുന്ദർ; മോഡേൺ അല്ല, നാടൻ