Gopi Sundar | ഗോപി സുന്ദറിന്റെ വീട് വിൽക്കുന്നു; ആളെത്തേടി സമൂഹ മാധ്യമത്തിൽ
- Published by:meera_57
- news18-malayalam
Last Updated:
തന്റെ വീട് വിൽപ്പനയ്ക്ക് വച്ച വിവരം പോസ്റ്റ് ചെയ്ത് ഗോപി സുന്ദർ
advertisement
1/6

ഈണങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ (Gopi Sundar). 2006ലെ നോട്ടുബുക്കാണ് ആദ്യചിത്രം. ഇതിലെ ഗാനങ്ങൾ എന്നപോലെതന്നെ ഈണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. തൊട്ടടുത്ത വർഷം വീണ്ടും നാല് ചിത്രങ്ങളുമായി ഗോപി മലയാള സിനിമയിലേക്ക് വന്നു. ഇതിൽ ഫ്ലാഷ് എന്ന സിനിമയിൽ സംഗീത സംവിധായകൻ എന്ന നിലയിലേക്ക് കൂടി അദ്ദേഹം മാറി. പിന്നീടങ്ങോട്ട് ഗോപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇത്രയും വർഷമായി മലയാള സിനിമയിൽ അദ്ദേഹം ഈണമിട്ട ഗാനങ്ങൾ കാലത്തെ അതിജീവിച്ച് സൂപ്പർഹിറ്റുകളായി മാറിക്കഴിഞ്ഞു
advertisement
2/6
സംഗീതസംവിധായകൻ ആകുന്നതിനു മുൻപേ ചില മലയാള സിനിമകളിൽ, പിന്നണി ഗായകൻ എന്ന നിലയിൽ കൂടി ഗോപി സുന്ദർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്തിനേറെ പറയണം, പിൽക്കാലത്ത് ബോളിവുഡിൽ ചെന്നൈ എക്സ്പ്രസിൽ ഗോപി സുന്ദർ പാടിയ ഗാനം അവിടെയും ഇവിടെയും ഹിറ്റായി മാറി. പക്ഷേ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം വ്യക്തി ജീവിതത്തിന്റെ പേരിലാണ് വാർത്തകളിൽ കൂടുതലായും നിറയുന്നത്. ഒരു ലിവിങ് ടുഗെദർ ബന്ധത്തിന്റെ പരസ്യപ്രഖ്യാപനവും, അതിന്റെ അവസാനവും, പിന്നെയും തുടർന്ന പ്രണയങ്ങളും ഗോപിയെ വിവാദനായകനാക്കി മാറ്റി (തുടർന്ന് വായിക്കുക)
advertisement
3/6
ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ, അതായത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ആണ് പ്രധാനമായും വിവാദമായ വാർത്തകളുടെ ഉറവിടമായി പ്രവർത്തിക്കുന്നത്. അവിടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വിശേഷങ്ങളും നെറ്റിസൺസിലേക്കും പിന്നെ അവിടുന്ന് സമൂഹമാധ്യമങ്ങളിലേക്കും വാർത്തയായി കത്തിപ്പടരാറുണ്ട്. ഗോപി സുന്ദർ ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് തന്റെ ഒരു വീട് വില്പനയ്ക്ക് വച്ചുവെന്ന വിവരവുമായാണ്. ഈ ചിത്രത്തിൽ കാണുന്ന വില്ല ഉൾപ്പെടെയുള്ള വസ്തുവകകളുടെ ഉടമയാണ് ഗോപി സുന്ദർ
advertisement
4/6
ഗോപി സുന്ദർ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് തൃപ്പൂണിത്തുറയിലെ വീടാണ് വിൽപ്പനയ്ക്കുള്ളത്. ഇവിടത്തെ ഹിൽപാലസിന് അടുത്തായാണ് വീട്. മാനേജരുടെ ഫോൺ നമ്പർ കൊടുത്താണ് ഗോപി സുന്ദർ വീട് വില്പനയ്ക്ക് വെച്ച വിവരം അറിയിച്ചിട്ടുള്ളത്. തൃപ്പൂണിത്തുറയിലാണ് താമസം എന്ന് ഗോപി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ വീട്ടിൽ വച്ചായിരിക്കും മലയാള സിനിമയ്ക്ക് എക്കാലത്തെയും ഹിറ്റുകൾ സമ്മാനിച്ച പല ഗാനങ്ങളും ഗോപിയിൽ നിന്നും പിറവി കൊണ്ടിരിക്കുക. ഗോപി സുന്ദറിന്റെ ഈ പോസ്റ്റിൽ പലരും കമന്റ് ആയി പ്രതികരിച്ചിട്ടുണ്ട്
advertisement
5/6
ആലപ്പുഴയുടെ മനോഹര ദൃശ്യഭംഗിയുടെ പശ്ചാത്തലത്തിൽ ഗോപി സുന്ദർ ഒരു ലക്ഷുറി വില്ല നടത്തിനുണ്ട്. കേരളീയ മാതൃകയിലുള്ള ഈ വില്ലയിലേക്ക് സന്ദർശനം നടത്തിയ അനുഭവവും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ഗോപി സുന്ദർ മ്യൂസിക് പ്രൊഡക്ഷൻ ഹബ് എന്ന ഗോപിയുടെ സംഗീത സ്ഥാപനം പ്രവർത്തിക്കുന്നതും ഇവിടെയാണ്. ഇനി കൊച്ചിയിലെ വീട് ഉപേക്ഷിച്ചു ഗോപി തന്റെ വില്ലയിലേക്ക് പൂർണമായും മാറാനാണോ പ്ലാൻ എന്ന് വ്യക്തമാക്കിയിട്ടില്ല
advertisement
6/6
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഗോപി 2020 മുതൽ കൂടുതലായും അന്യഭാഷകളിലെ സംഗീത സംവിധാനത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ, ഈ വർഷം ഇദ്ദേഹം മലയാളത്തിലേക്ക് ഒരുപിടി സിനിമകളുമായി മടങ്ങിവരവ് നടത്തിയിരുന്നു. മലയാള സിനിമയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പല ചിത്രങ്ങളുടെയും സംഗീത വിഭാഗം നിയന്ത്രിച്ചത് ഗോപി സുന്ദറാണ്. ഇന്നും പണ്ട് കാലത്തെ പോലെ ചാർട്ട്ബസ്റ്ററുകൾ തീർക്കുന്ന ഗോപിയെ തിരികെ വേണം എന്ന് ആഗ്രഹിക്കുന്ന ആരാധകരും ഉണ്ട്. സ്വന്തമായി ഒരു മ്യൂസിക് ബാൻഡും ഗോപി സുന്ദറിന്റേതായുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Gopi Sundar | ഗോപി സുന്ദറിന്റെ വീട് വിൽക്കുന്നു; ആളെത്തേടി സമൂഹ മാധ്യമത്തിൽ