മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് വികസന പദ്ധതി പ്രാദേശിക ടൂറിസത്തിന് മാത്രമല്ല, ടൂറിസം മേഖലയ്ക്കും മൊത്തത്തില്‍ ഗണ്യമായ ഉത്തേജനം നല്‍കുമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം ദ്വീപ് എന്നിവിടങ്ങളിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നത് വഴി, കൂടുതല്‍ ആഭ്യന്തര, അന്തര്‍ദേശീയ സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്നതാണ് 238 കോടി രൂപയുടെ സംയോജിത പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
51.86 കോടി രൂപ ചെലവഴിച്ചാണ് ആറര ഏക്കര്‍ വിസ്തൃതിയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് കോട്ടേജുകള്‍ വീതമുള്ള നാല് കോട്ടേജ് ബ്ലോക്കും നാല് മുറികള്‍ വീതമുള്ള രണ്ട് സ്വീറ്റ് റൂം ബ്ലോക്കും ഉള്‍പ്പെടെ 40 മുറികളാണ് റിസോര്‍ട്ടിലുള്ളത്. പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണ രീതിയിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളിലൂടെയും റിസോര്‍ട്ട് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും.
advertisement
2031-ഓടെ കേരളത്തെ ലോകത്തിലെ ഒന്നാംനിര വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവില്‍
മുഴപ്പിലങ്ങാട് ബീച്ചിൻ്റെ വടക്കുഭാഗത്ത് വാക്ക് വേ, കിഡ്‌സ് പ്ലേ ഏരിയ, റിഫ്രഷ്മെൻ്റ് സെൻ്ററുകള്‍, വാഹന പാര്‍ക്കിങ് സൗകര്യം എന്നിവയും തെക്കുഭാഗത്ത് സിറ്റിങ് ഏരിയ, കിയോസ്‌ക്, പാര്‍ക്കിങ് എന്നിവയും ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
