Gopi Sundar | ഇദ്ദേഹമാണോ 'സപ്താഹം വായിക്കുന്ന' അദ്ദേഹമെന്ന് ഗോപി സുന്ദർ; അമ്മയ്ക്ക് പറഞ്ഞയാളുടെ മുഖം വെളിപ്പെടുത്തി
- Published by:meera_57
- news18-malayalam
Last Updated:
അമ്മയ്ക്ക് നേരെ അശ്‌ളീല പദപ്രയോഗം നടത്തിയ ആളുടെ ചിത്രങ്ങളുമായി ഗോപി സുന്ദർ
advertisement
1/7

തീർത്തും വിഷമകരമായ ഒരു ഘട്ടത്തിലൂടെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ (Gopi Sundar) കഴിഞ്ഞ ദിവസം കടന്നു പോയത്. സ്ഥിരം സൈബർ സ്‌പെയ്‌സ് ആക്രമണം നേരിടാറുള്ള ഗോപിയുടെ പേജുകളും പോസ്റ്റുകളും ഇക്കുറി സ്വന്തം അമ്മയുടെ നേർക്ക് തിരിഞ്ഞപ്പോൾ ഗോപിക്ക് വെറുതെയിരിക്കാൻ സാധിച്ചില്ല. അദ്ദേഹം കൊച്ചി സൈബർ പോലീസിൽ കേസ് നൽകുകയായിരുന്നു
advertisement
2/7
തീർത്തും മോശമായ മലയാള അശ്‌ളീല പദം ഉപയോഗിച്ച് കൊണ്ടാണ് ഇയാൾ ഗോപി സുന്ദറിന്റെ അമ്മയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആ കമന്റ് സ്ക്രീൻഷോട്ട് അടിച്ച് ഗോപി തന്റെ ഫേസ്ബുക്ക് ആരാധകർക്ക് മുന്നിൽ വിട്ടുകൊടുക്കുകയായിരുന്നു. അവരിൽ ചിലർ പരാതി കൊടുക്കേണ്ടതിന്റെ ആവശ്യം ഗോപിയെ ബോധ്യപ്പെടുത്തി (തുടർന്ന് വായിക്കുക)
advertisement
3/7
പരാതി കൊടുത്ത വിവരവും വാർത്തയായതിനെ തുടർന്ന് ഗോപി ഇപ്പോൾ അയാളുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ്. സുധി എന്നാണ് കമന്റ് ചെയ്ത ആളുടെ പേര്. 'ഇദ്ദേഹമാണോ സപ്താഹം വായിക്കുന്ന ആൾ' എന്ന നിലയിലാണ് ഗോപി ക്യാപ്‌ഷൻ നൽകി ഒരു കളർ ചിത്രവും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും പോസ്റ്റ് ചെയ്തത്
advertisement
4/7
ഈ പ്രൊഫൈൽ ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും, ലോക്ക് ചെയ്ത നിലയിലാണ്. പ്രൊഫൈലിലെ ഡിസ്ക്രിപ്ഷൻ ആണ് ഗോപി സുന്ദർ ക്യാപ്ഷനായി ട്രോൾ ചെയ്തിട്ടുള്ളത് എന്ന് മനസിലാക്കുന്നു
advertisement
5/7
ഗോപി സുന്ദറിന് കൂട്ടുകാരികളായി നിരവധിപ്പേരുണ്ട്. പോരെങ്കിൽ, വിവാഹവും പ്രണയവും, ലിവിങ് ടുഗെദറും ഉണ്ടായിട്ടുണ്ട്. ഇതൊന്നും ഗോപി എവിടെയും മറച്ചു പിടിക്കുന്നില്ല എന്നതാണ് ആക്രമണത്തിന്റെ പ്രധാന കാരണം. ഗോപിയുടെ കൂടെ ഒരു ചിത്രത്തിൽ പോസ് ചെയ്തവർ പോലും കടുത്ത സൈബർ സ്‌പെയ്‌സ് ആക്രമണത്തിന് പാത്രമായിട്ടുണ്ട്
advertisement
6/7
ചില സമയങ്ങളിൽ ഗോപി പ്രതികരിച്ചിട്ടുണ്ട് എങ്കിലും, ഇത്രയും രൂക്ഷമായ നിലയിൽ ആക്രമണം ഉണ്ടായത് ഇപ്പോഴാണ്. നിഷ്കളങ്കയായ അമ്മയെ വലിച്ചിഴച്ചതാണ് ഗോപിയെ ചൊടിപ്പിച്ച വിഷയം
advertisement
7/7
അമ്മയെ കുറിച്ച് കമന്റ് ചെയ്ത ആളുടെ ചിത്രങ്ങൾ അടങ്ങിയ ഗോപി സുന്ദറിന്റെ പോസ്റ്റ്. ഇതിനു താഴെ ആരാധകരായ നിരവധിപ്പേർ കമന്റ് ഇട്ടിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Gopi Sundar | ഇദ്ദേഹമാണോ 'സപ്താഹം വായിക്കുന്ന' അദ്ദേഹമെന്ന് ഗോപി സുന്ദർ; അമ്മയ്ക്ക് പറഞ്ഞയാളുടെ മുഖം വെളിപ്പെടുത്തി