TRENDING:

Govind Padmasoorya | കേറിയത് മുന്തിയ ഹോട്ടലിൽ; എന്നിട്ടും ജിപി ഭാര്യ ഗോപികയ്ക്ക് വാങ്ങിക്കൊടുത്ത ഭക്ഷണം നോക്കണേ!

Last Updated:
ഭാര്യ ഗോപികയെ മുന്തിയ ഹോട്ടലിൽ കേറ്റി ഭർത്താവ് ഗോവിന്ദ് പത്മസൂര്യ വാങ്ങിക്കൊടുത്ത ഭക്ഷണം!
advertisement
1/8
Govind Padmasoorya | കേറിയത് മുന്തിയ ഹോട്ടലിൽ; എന്നിട്ടും ജിപി ഭാര്യ ഗോപികയ്ക്ക് വാങ്ങിക്കൊടുത്ത ഭക്ഷണം നോക്കണേ!
കല്യാണം വിളിയുടെയും കല്യാണത്തിന്റെയും ആഘോഷങ്ങളും കോലാഹലങ്ങളും കെട്ടടങ്ങി പതിയെ ജീവിതത്തിരക്കുകളിലേക്ക് കടക്കുകയാണ് ഗോവിന്ദ് പത്മസൂര്യയും (Govind Padmasoorya) ഗോപികാ അനിലും (Gopika Anil). ഗോപികയെ ഇത്രയും നാൾ തീർത്തും ബിസിയാക്കിയിരുന്ന 'സാന്ത്വനം' സീരിയൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവസാനിച്ചിരുന്നു. അതിനാൽ ജോലിത്തിരക്കുകൾ ഉടൻ ആരംഭിക്കാൻ സാധ്യതയില്ല. ഭാര്യയെയും കൊണ്ട് കറങ്ങാൻ ഇറങ്ങിയതാണ് ജിപി
advertisement
2/8
ഗോപികയേയും കൊണ്ട് ജി.പി. ഭക്ഷണം കഴിക്കാൻ കേറിയ ഹോട്ടലിന്റെ ഉൾഭാഗമാണ്‌ ചിത്രത്തിൽ. അടിപൊളിയല്ലേ? അതിനേക്കാൾ പൊളിയാണ് ഭാര്യക്ക് ഈ ഭർത്താവ് വാങ്ങിക്കൊടുത്ത ഭക്ഷണം. അതൊന്നും മറച്ചുപിടിക്കേണ്ട കാര്യമില്ല എന്ന പക്ഷക്കാരനാണ് ജിപി. അത് നേരെയെടുത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി (തുടർന്ന് വായിക്കുക)
advertisement
3/8
മധുവിധു കാലം ഭാര്യക്ക് ഭർത്താവ് സമ്മാനങ്ങളും ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കും എന്ന റൊമാന്റിക് ചിന്താഗതി ഇപ്പോഴും നമ്മൾ പലർക്കുമിടയിൽ ഉണ്ടാവില്ലേ? ഇവർ പക്ഷേ വിവാഹാഭരണങ്ങളും വസ്ത്രങ്ങളും എടുക്കാൻ പോയത് പോലും ഒരു ടൂർ പോകുന്നപോലെ ആയിരുന്നു
advertisement
4/8
ജിപി പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു ബൗളിൽ സ്പൂൺ ഇട്ട് ഇളക്കി കൊണ്ടിരിക്കുന്ന ഗോപികയാണുള്ളത്. ശേഷം ആ ബൗൾ ക്യാമറയ്ക്ക് നേരെ കാട്ടുന്നുമുണ്ട് ഗോപിക. ശേഷം ഭർത്താവ് തനിക്ക് വാങ്ങിത്തന്നത് എന്തെന്നും പറയുന്നു
advertisement
5/8
ഇതിന്റെ പിന്നിൽ ജിപിയുടെ വോയിസ് ഓവറുമുണ്ട്. 'രാവിലെ കഞ്ഞി കഞ്ഞി കുടിക്കുന്നു' എന്ന് ഭർത്താവ്. ഗോപിക വിട്ടുകൊടുത്തില്ല. ഉരുളയ്ക്കുള്ള ഉപ്പേരി പിന്നാലെ വന്നു. 'കഞ്ഞീന്റെ കൂടെ' എന്ന് സ്നേഹനിധിയായ ഭാര്യ. ആ കാഴ്ച ഇതാ കണ്ടോളൂ
advertisement
6/8
'ദി കഞ്ഞി' എന്നാണ് ക്യാപ്‌ഷൻ. എനിക്ക് കഞ്ഞിയാണ് വാങ്ങിത്തന്നത് എന്ന് ഗോപിക തമാശമട്ടിൽ പരിഭവം പറയുന്നുമുണ്ട്. വെറും കഞ്ഞിയല്ല. കൂടെ കറിയും ചേർന്നതാണ് ഗോപികയുടെ പാത്രത്തിൽ കാണുന്നത്
advertisement
7/8
വമ്പൻ താരസാന്നിധ്യത്തിലാണ് ഗോവിന്ദ് പത്മസൂര്യ, ഗോപികാ അനിൽ വിവാഹസ്വീകരണ ചടങ്ങ് നടന്നത്. നടൻ ജയസൂര്യ, നടിമാരായ സ്വാസിക, മിയ, ജുവൽ മേരി, ശില്പ ബാല എന്നിങ്ങനെ നിരവധിപ്പേരാണ് പങ്കെടുത്തത്. താലികെട്ടൽ ലളിതമാക്കിയിരുന്നു
advertisement
8/8
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇവിടെ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്
മലയാളം വാർത്തകൾ/Photogallery/Buzz/
Govind Padmasoorya | കേറിയത് മുന്തിയ ഹോട്ടലിൽ; എന്നിട്ടും ജിപി ഭാര്യ ഗോപികയ്ക്ക് വാങ്ങിക്കൊടുത്ത ഭക്ഷണം നോക്കണേ!
Open in App
Home
Video
Impact Shorts
Web Stories