TRENDING:

Hansika Krishna | വിശ്വസിക്കാനാവുന്നില്ല, എല്ലാം ഇന്നലെ കഴിഞ്ഞെന്ന പോലെ; പുത്തൻ തുടക്കവുമായി ഹൻസിക കൃഷ്ണ

Last Updated:
ഹൻസികയുടെ ഏറ്റവും പുതിയ തുടക്കത്തിന് ആശംസയുമായി അഹാന കൃഷ്ണ
advertisement
1/7
Hansika Krishna | വിശ്വസിക്കാനാവുന്നില്ല, എല്ലാം ഇന്നലെ കഴിഞ്ഞെന്ന പോലെ; പുത്തൻ തുടക്കവുമായി ഹൻസിക കൃഷ്ണ
നടി അഹാന കൃഷ്ണയുടെ ഏറ്റവും ഇളയ അനുജത്തിയാണ് ഹൻസിക കൃഷ്ണകുമാർ (Hansika Krishnakumar). കുറച്ചു നാളുകൾക്ക് മുൻപ് പ്ലസ് ടു കോമേഴ്‌സ് പഠനം പൂർത്തിയാക്കിയ വിവരം ഹൻസിക സോഷ്യൽ മീഡിയയിലും, പ്രത്യേകിച്ച് യൂട്യുബിലും പോസ്റ്റ് ചെയ്തിരുന്നു. പഠിക്കാനായി ഒരുപാട് ശ്രമിച്ചു എങ്കിലും പലപല തിരക്കുകളുമായി കഴിഞ്ഞതിനാൽ വലിയ മാർക്ക് സ്വന്തമാക്കാൻ സാധിച്ചില്ല എന്ന വിഷമവും ഹൻസു എന്ന് വിളിക്കുന്ന ഹൻസിക പോസ്റ്റ് ചെയ്തിരുന്നു
advertisement
2/7
ഹൻസികയുടെ ഏറ്റവും പുതിയ സന്തോഷം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. എല്ലാം ഇന്നലെ എന്നപോലെ കഴിഞ്ഞു എന്നാണ് ഹൻസിക ക്യാപ്ഷൻ നൽകിയത്. മൂത്ത ചേച്ചിയായ അഹാന ക്യാപ്ഷനിലൂടെ ഹൻസികയ്ക്ക് സ്നേഹാശംസ നൽകിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ഹൻസിക ഇനി കോളേജ് വിദ്യാർത്ഥിനിയാണ്. കോളേജിലെ ആദ്യദിനത്തെക്കുറിച്ചാണ് ഹൻസികയുടെ ഏറ്റവും പുതിയ പോസ്റ്റ്. കോളേജിൽ പോയിത്തുടങ്ങി
advertisement
4/7
ഹൻസികയുടെ ആരാധകർ കൂടുതൽ വിശേഷം അറിയാൻ കാത്തിരിപ്പാണ്. ഏതു കോളേജ് ഏതു കോഴ്സ് എന്നൊക്കെ പലരും ചോദിച്ചു തുടങ്ങി. അതിന് ഹൻസിക നേരിട്ട് മറുപടി നൽകിയില്ലെങ്കിലും മറ്റു ചിലർ കമന്റ് ചെയ്തിട്ടുണ്ട്
advertisement
5/7
തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജ് ആണെന്നും, വിഷയം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആണെന്നും ചില കമന്റുകളിൽ കാണാം. ഇവിടെയാണ് ഹൻസികയുടെ ചേച്ചിമാരായ ദിയ, ഇഷാനി എന്നിവരും പഠിച്ചത്
advertisement
6/7
ഇതിന് ഹൻസിക സ്ഥിരീകരണം ഏതും തന്നെ നൽകിയില്ല. ഏറ്റവും മൂത്ത സഹോദരിയായ അഹാന കൃഷ്ണ ചെന്നൈയിൽ മാധ്യമപഠന വിദ്യാർത്ഥിനിയായിരുന്നു
advertisement
7/7
കുറച്ചു നാളുകൾക്ക് മുൻപ് അഹാനയും സഹോദരിമാരും ചേർന്ന് അവരുടെ ചാരിറ്റി സംഘടനയായ അഹാദിഷിക ഫൗണ്ടേഷന്റെ ഓഫീസ് ആരംഭിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഓഫീസ് ഉദ്‌ഘാടനം നിർവഹിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
Hansika Krishna | വിശ്വസിക്കാനാവുന്നില്ല, എല്ലാം ഇന്നലെ കഴിഞ്ഞെന്ന പോലെ; പുത്തൻ തുടക്കവുമായി ഹൻസിക കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories