TRENDING:

15-ാം വയസിൽ നായിക; കൂട്ടുകാരിയുടെ ഭർത്താവായിരുന്ന ആളുമായി വിവാഹം; രണ്ടു വർഷത്തിന് ശേഷം നടിയുടെ ജീവിതം

Last Updated:
പെട്ടെന്ന് നായികയായി മാറാൻ അമ്മ ഹോർമോൺ ഇൻജക്ഷനുകൾ എടുപ്പിച്ചു എന്നും നടിയുടെ പേരിൽ വിവാദമുണ്ട്
advertisement
1/6
15-ാം വയസിൽ നായിക; കൂട്ടുകാരിയുടെ ഭർത്താവായിരുന്ന ആളുമായി വിവാഹം; രണ്ടു വർഷത്തിന് ശേഷം നടിയുടെ ജീവിതം
പലപ്പോഴും കുഴഞ്ഞു മറിഞ്ഞ ബന്ധങ്ങളുടെ കാഴ്ചകൾ കാണാവുന്ന ഒരിടം കൂടിയാകും സിനിമാ മേഖല. വളരെ നേരത്തെ പ്രശസ്തിയിലേക്ക് കടക്കുന്ന നടന്മാരും നടിമാരും പിറക്കുന്നത് ഇവിടെയാണ്. ബാലതാരമായി വന്ന്, ഒന്ന് കണ്ണടച്ച് തുറക്കും മുൻപേ നായികാ വേഷത്തിലേക്ക് ചുവടുവയ്ക്കുന്ന യുവതികളെ ഇന്ത്യൻ സിനിമയുടെ വിവിധ ശാഖകളിൽ കാണാം. വളരെ വർഷങ്ങൾക്ക് മുൻപ് ബാലതാരമായി തുടങ്ങി, പൊടുന്നനെ നായികയായി മാറിയ നടിയാണ് ഈ ചിത്രത്തിൽ. കോളിളക്കം നിറഞ്ഞ ആ ജീവിതത്തിൽ വിവാഹശേഷം ഉണ്ടായ ചില വിഷയങ്ങൾ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നു. 'കോയി മിൽ ഗയ' എന്ന ഋതിക് റോഷൻ സിനിമയിലെ ബാലതാരം നായികയായി പുനരവതരിക്കാൻ അധികസമയം വേണ്ടിവന്നില്ല
advertisement
2/6
പെട്ടെന്ന് നായികയായി മാറാൻ അമ്മ ഹോർമോൺ ഇൻജക്ഷനുകൾ എടുപ്പിച്ചു എന്ന അപവാദം നടി ഹൻസിക മോട്ട്വാനിയുമായി ബന്ധപ്പെടുത്തിയ വിവാദങ്ങളിൽ ഒന്നാണ്. ബാലതാരമായി വേഷമിട്ട്, കൃത്യം നാല് വർഷങ്ങൾ പിന്നിട്ടതും ഹൻസിക അല്ലു അർജുന്റെ നായികയായി 'ദേശമുദുരു' എന്ന സിനിമയിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഹൻസികയ്ക്ക് പ്രായം വെറും 15 വയസ് മാത്രം. ഇത്ര വേഗം ആ കൊച്ചുപെൺകുട്ടി എങ്ങനെ വളർന്നു വലുതായി എന്നായിരുന്നു ചോദ്യം (തുടർന്ന് വായിക്കുക)
advertisement
3/6
2022ൽ അത്യാർഭാടം നിറഞ്ഞ ചടങ്ങിൽ ഹൻസിക വിവാഹിതയായി. സൊഹെയ്ൽ ഖത്തൂരിയ എന്ന ബിസിനസുകാരന്റെ ഭാര്യയായി ഹൻസിക മോട്ട്വാനി ജീവിതം ആരംഭിച്ചു. ജയ്‌പ്പൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ വിശേഷത്തിനും മുൻപേ, വിവാദങ്ങൾ പ്രചരിച്ചു. 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിൽ വിവാഹവും വിവാഹത്തിന്റെ തയാറെടുപ്പുകളും ഒരു ഒ.ടി.ടി. ഷോയായി പ്രക്ഷേപണം ചെയ്തിരുന്നു. നടിയെ വിവാഹം ചെയ്യും മുൻപ്, ഹൻസികയുടെ പ്രിയപ്പെട്ട കൂട്ടുകാരി റിങ്കി ബജാജിന്റെ ഭർത്താവായിരുന്നു സൊഹെയ്ൽ
advertisement
4/6
വിവാഹം നടക്കുമ്പോൾ ഹൻസികയ്ക്ക് പ്രായം 33 വയസും, സൊഹെയ്‌ലിന്‌ 35 വയസുമായിരുന്നു. വിവാദങ്ങൾ തലപൊക്കിയതും, റിങ്കിയുമായുള്ള പരിചയത്തിനും മുൻപേ, ഹൻസികയുടെ സഹോദരന്റെ കൂട്ടുകാരൻ എന്ന നിലയിൽ നടിയെ പരിചയമുണ്ടായിരുന്നു എന്നും, റിങ്കിയുമായുള്ള വിവാഹമോചനത്തിന് കാരണമല്ല ഇതെന്നുമായിരുന്നു പ്രതികരണം. റിങ്കിയുടെ വിവാഹത്തിൽ പങ്കെടുക്കുന്ന ഹൻസികയുടെ ദൃശ്യങ്ങളും ആ കാലങ്ങളിൽ വൈറലായി. പക്ഷേ, രണ്ടു വർഷങ്ങൾക്കിപ്പുറം, ഹൻസികയുടെ ജീവിതവും റിങ്കിയുടെതിന് സമാനമായി മാറുമോ എന്നാണ് ചോദ്യം
advertisement
5/6
ഹൻസികയും ഭർത്താവും രണ്ടിടങ്ങളിലായി താമസിക്കുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. ഹൻസിക അവരുടെ അമ്മയുടെ ഒപ്പവും സൊഹെയ്ൽ, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ കൂടെയുമാണ് താമസം എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. '2022 ഡിസംബറിൽ വിവാഹം ചെയ്ത ശേഷം, ഇരുവരും സൊഹെയ്‌ലിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഒരു വലിയ കുടുംബവുമായി ഒത്തുപോകുന്നത് പ്രശ്നമായി മാറിയപ്പോൾ, അവർ ഇരുവരും അതേ കെട്ടിടത്തിലെ മറ്റൊരു ഫ്ലാറ്റിലേക്ക് മാറി. എന്നിട്ടും അസ്വാരസ്യങ്ങൾ അവസാനിച്ചില്ല,' എന്ന് ഹിന്ദുസ്ഥാൻ ടൈംസിനോട് ഒരു ഉറവിടം വെളിപ്പെടുത്തി
advertisement
6/6
ഹൻസികയുടെ ഭാഗത്തു നിന്നും ഒരു വിശദീകരണത്തിന് ശ്രമിച്ചുവെങ്കിലും, ലഭ്യമായില്ല എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, സൊഹെയ്‌ലിന്റെ പ്രതികരണം കിട്ടി. 'അത് വാസ്തവമല്ല' എന്ന ഒരു ടെക്സ്റ്റ് സന്ദേശമാണ് സൊഹെയ്‌ലിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇത് മാറി താമസിക്കുന്നതിന്റെ കാര്യത്തിലാണോ, അതോ പിരിഞ്ഞു എന്ന വിഷയത്തെ സംബന്ധിച്ചാണോ എന്ന് വ്യക്തമല്ല
മലയാളം വാർത്തകൾ/Photogallery/Buzz/
15-ാം വയസിൽ നായിക; കൂട്ടുകാരിയുടെ ഭർത്താവായിരുന്ന ആളുമായി വിവാഹം; രണ്ടു വർഷത്തിന് ശേഷം നടിയുടെ ജീവിതം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories