TRENDING:

Hardik Pandya | ഹർദിക് പാണ്ഡ്യയും നടാഷയും വേർപിരിയാൻ കാരണമിതോ?

Last Updated:
കമന്റ് സെക്ഷൻ പോലും പൂട്ടികെട്ടിയ ശേഷമാണ് ഹർദിക് പാണ്ഡ്യ വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത്
advertisement
1/8
Hardik Pandya | ഹർദിക് പാണ്ഡ്യയും നടാഷയും വേർപിരിയാൻ കാരണമിതോ?
ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും (Hardik Pandya) ഭാര്യ നതാഷ സ്റ്റാൻകോവിച്ചും(Natasa Stankovic) വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്നലെയാണ് സ്ഥിതീകരണം വന്നത്. നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഹർദിക്ക് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയത്.
advertisement
2/8
കമന്റ് സെക്ഷൻ പോലും പൂട്ടികെട്ടിയ ശേഷമാണ് ഹർദിക് പാണ്ഡ്യ വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെയുള്ള വേർപിരിയലാണ് ഇരുവരുടേതും. ഇപ്പോഴിതാ ദമ്പതികൾ വേർപിരിഞ്ഞതിന്റെ കാരണം തിരയുകയാണ് സോഷ്യൽ മീഡിയ. ഹാർദിക്കിന്റെയും നതാഷയുടെയും പൂർണ സമ്മതത്തോടെയാണ് വിവാഹമോചനം.
advertisement
3/8
ഇരുവരും തമ്മിൽ പിരിയാൻ കാരണം ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണെന്നാണ് അവരുമായി അടുപ്പമുള്ളവർ പറയുന്നത്. പൊരുത്തക്കേടുകൾ ഉണ്ടാകുമ്പോൾ അത് ഫലപ്രദമായി പറഞ്ഞ് പരിഹരിക്കാനുള്ള ക്ഷമ ഇരുവരിലും ഇല്ലായിരുന്നു. ഇതാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും അവർ വ്യക്തമാക്കി.
advertisement
4/8
തെറ്റായ കാര്യങ്ങൾ ഇരുവരെയും കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. തങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകണം എന്നാണ് ഹാർദിക്കിന്റെയും നതാഷയുടെയും ആവശ്യം. വിവാഹ ബന്ധവുമായി മുന്നോട്ട് പോയാൽ അതിന് സാധിക്കില്ല എന്നും അവർ വ്യക്തമാക്കിയിരുന്നു.
advertisement
5/8
ക്രിക്കറ്റ് താരമായ ഹാർദിക്കിനും നടിയും മോഡലുമായ നതാഷയ്‌ക്കും തങ്ങളുടെ പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും തമ്മിൽ ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കുന്നില്ല എന്നുമാണ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്‌താവനയിൽ ഇരുവരും പറഞ്ഞിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ കാരണം വേർപിരിഞ്ഞെങ്കിലും ദമ്പതികൾ പരസ്‌പര ബഹുമാനം കൈവിടില്ലെന്നും മകനായ അഗസ്‌ത്യയുടെ രക്ഷാകർതൃത്വത്തിന് പ്രാധാന്യം നൽകുമെന്നും അറിയിച്ചു.
advertisement
6/8
താനും നടാഷയും മകൻ അഗസ്ത്യയെ രക്ഷിതാക്കൾ എന്ന നിലയിൽ ഒന്നിച്ചു വളർത്തുമെന്നും പാണ്ഡ്യ അറിയിച്ചു. ‘ഞങ്ങൾ അഗസ്ത്യ എന്ന മകനാൽ അനുഗ്രഹീതരാണ്. അവൻ ഞങ്ങൾ ഇരുവരുടെയും ജീവിതത്തിൻ്റെ കേന്ദ്രബിന്ദുവായി തുടരും. അവൻ്റെ സന്തോഷത്തിനായി ഞങ്ങളാൽ കഴിയുന്നതെല്ലാം അവനു നൽകുമെന്ന് ഉറപ്പാക്കും,’ ഹർദിക് പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു
advertisement
7/8
ഹാർദിക്ക് പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം ഗ്യാലറിയിൽ നതാഷ നിറസാന്നിദ്ധ്യമായിരുന്നു. എന്നാൽ, കുറച്ച് മാസങ്ങളായി ഇവരെ ഹാർദിക്കുമൊത്ത് പൊതുപരിപാടികളിൽ കാണാതിരുന്നതാണ് വിവാഹമോചനം എന്ന അഭ്യൂഹങ്ങൾ പ്രചരിക്കാനുള്ള പ്രധാന കാരണം. പിന്നീട് രണ്ടുപേരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.
advertisement
8/8
നതാഷ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ഹാർദിക്കിന്റെ പേരും ചിത്രങ്ങളും നീക്കം ചെയ്‌തു. അവർ ചിത്രങ്ങൾ പരസ്‌പരം ലൈക്ക് ചെയ്യാതെയായി. ദമ്പതികൾ തമ്മിൽ പ്രകടമായ അകലം കാണിച്ചിരുന്നെങ്കിലും ഹാർദിക്കിന്റെ സഹോദരൻ ക്രുനാലും ഭാര്യ പങ്കുരി ശർമയും നതാഷയുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ലോകകപ്പ് പോലുള്ള പ്രധാന ക്രിക്കറ്റ് മത്സരത്തിൽ നതാഷയുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Hardik Pandya | ഹർദിക് പാണ്ഡ്യയും നടാഷയും വേർപിരിയാൻ കാരണമിതോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories