TRENDING:

Ayodhya | അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്‌ക്ക് മമ്മൂട്ടിക്കും മോഹൻലാലിനും ക്ഷണമുണ്ടോ? ക്ഷണിക്കപ്പെട്ടവരിൽ പല പ്രമുഖരും

Last Updated:
ജനുവരി 22ന് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകളിൽ മലയാള സിനിമയിൽ നിന്നുമാര് പങ്കെടുക്കും?
advertisement
1/7
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്‌ക്ക് മമ്മൂട്ടിക്കും മോഹൻലാലിനും ക്ഷണമുണ്ടോ? ക്ഷണിക്കപ്പെട്ടവരിൽ പല പ്രമുഖരും
ജനുവരി 22ന് അയോധ്യ രാമക്ഷേത്രത്തിലെ (Ayodhya Ram Mandir) പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുകയാണ്. 'ആനന്ദ് മഹോത്സവ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്
advertisement
2/7
ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചലച്ചിത്ര താരങ്ങൾക്ക് ക്ഷണമുണ്ട്. ബോളിവുഡിലെ അമിതാഭ് ബച്ചൻ മുതൽ തലൈവർ രജനികാന്ത് വരെ പട്ടികയിലുണ്ട്. കേരളത്തിൽ നിന്നും പട്ടികയിൽ പേരുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റിൽ അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വളരെ ദിവസങ്ങൾക്ക് മുൻപേ റിപോർട്ടുകൾ പുറത്തുവന്നിരുന്നു
advertisement
4/7
മലയാളത്തിലേക്ക് വരുമ്പോൾ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ സൂപ്പർ താരങ്ങൾ അഞ്ചു പേരുണ്ട്. എന്നാലും മുതിർന്ന താരങ്ങൾ മമ്മൂട്ടിയും മോഹൻലാലും ആണെന്നതിൽ തർക്കമില്ല. ഇവരിൽ ആർക്കെങ്കിലും ക്ഷണമുണ്ടോ?
advertisement
5/7
വന്നുചേരുന്ന ഭക്തരുടെ എണ്ണം മാനിച്ച് നിരവധി സൗകര്യങ്ങൾ അയോധ്യയിൽ ഒരുങ്ങുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ ഉദ്‌ഘാടന ദിവസം നടക്കും
advertisement
6/7
ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം നടൻ മോഹൻലാൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. മലയാള ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള ഏക സാന്നിധ്യമാകും സൂപ്പർ താരവും താരസംഘടനയായ അമ്മയുടെ പ്രെസിഡന്റുമായ മോഹൻലാൽ
advertisement
7/7
ഏറെ നാളുകൾക്ക് ശേഷം ഡിസംബർ 21ന് മോഹൻലാൽ നായകനായ 'നേര്' തിയേറ്ററിൽ റിലീസ് ചെയ്യുകയാണ്. ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച ചിത്രമാണ് 'നേര്'. 'റാം, 'മലൈക്കോട്ടൈ വാലിബൻ', 'വൃഷഭ', 'L2 എമ്പുരാൻ' 'റമ്പാൻ' തുടങ്ങിയ സിനിമകൾ മോഹൻലാലിന്റേതായി വരാനിരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Ayodhya | അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്‌ക്ക് മമ്മൂട്ടിക്കും മോഹൻലാലിനും ക്ഷണമുണ്ടോ? ക്ഷണിക്കപ്പെട്ടവരിൽ പല പ്രമുഖരും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories