TRENDING:

Exclusive: 'ഹേമാ കമ്മിറ്റി റിപ്പോർട്ട് ഉപയോഗശൂന്യം'; രൂക്ഷവിമർശനവുമായി നടി തനുശ്രീ ദത്ത

Last Updated:
Tanushree Dutta: ഇത്തരം കമ്മിറ്റികളെക്കുറിച്ചും റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്ന് അവർ പറഞ്ഞു. അതെല്ലാം ഉപയോ​ഗശൂന്യമാണെന്നാണ് തോന്നുന്നത്. 2017ൽ നടന്ന ഒരു സംഭവത്തിനെത്തുടർന്നുണ്ടായ റിപ്പോർട്ട് പുറത്തുവിടാൻ അവർ ഏഴ് വർഷമെടുത്തെന്നും തനുശ്രീ ദത്ത കുറ്റപ്പെടുത്തി.
advertisement
1/6
Exclusive: 'ഹേമാ കമ്മിറ്റി റിപ്പോർട്ട് ഉപയോഗശൂന്യം'; രൂക്ഷവിമർശനവുമായി നടി തനുശ്രീ ദത്ത
ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ രാജ്യത്താകമാനമുള്ള സിനിമാ മേഖലകളിൽ ചർച്ചയാവുകയാണ്. സിനിമാ രം​ഗത്തിനകത്തുനിന്നും പുറത്തുനിന്നും ചൂടേറിയ ചർച്ചകൾ നടക്കുമ്പോൾ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് നടി തനുശ്രീ ദത്ത.
advertisement
2/6
ഒരു ഉപകാരവുമില്ലാത്ത ഉപയോഗ ശൂന്യമായ റിപ്പോർട്ടാണിതെന്നാണ് തനുശ്രീ ഈ വിഷയത്തിൽ പ്രതികരിച്ചത്. ന്യൂസ് 18ന്റെ 'ഷോ ഷാ' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു തനുശ്രീ ദത്ത ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
advertisement
3/6
ഇത്തരം കമ്മിറ്റികളെക്കുറിച്ചും റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്ന് അവർ പറഞ്ഞു. അതെല്ലാം ഉപയോ​ഗശൂന്യമാണെന്നാണ് തോന്നുന്നത്. 2017ൽ നടന്ന ഒരു സംഭവത്തിനെത്തുടർന്നുണ്ടായ റിപ്പോർട്ട് പുറത്തുവിടാൻ അവർ ഏഴ് വർഷമെടുത്തെന്നും തനുശ്രീ ദത്ത കുറ്റപ്പെടുത്തി.
advertisement
4/6
ജോലി സ്ഥലത്തെ ലൈം​​ഗികാതിക്രമങ്ങൾക്കെതിരെ രൂപീകരിച്ച വിമൻസ് ​ഗ്രീവൻസ് കമ്മിറ്റി എന്നറിയപ്പെട്ട വിശാഖ കമ്മിറ്റിയേക്കുറിച്ചും തനുശ്രീ ദത്ത പരാമർശിച്ചു. 'ഈ പുതിയ റിപ്പോർട്ട് ശരിക്ക് എന്താണ് ഉദ്ദേശിക്കുന്നത്? പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാന സംവിധാനം ഏർപ്പെടുത്തുക മാത്രമാണ് അവർ ചെയ്യേണ്ടിയിരുന്നത്'- തനുശ്രീ ദത്ത പറഞ്ഞു.
advertisement
5/6
ഇത്രയധികം മാർഗനിർദേശങ്ങളുമായി വന്ന് പേജുകളും റിപ്പോർട്ടുകളും തയ്യാറാക്കിയ വിശാഖ കമ്മിറ്റിയെക്കുറിച്ച് ഈയവസരത്തിൽ ഓർക്കുന്നു. പക്ഷേ അതിനുശേഷം എന്താണ് സംഭവിച്ചത്? കമ്മിറ്റികളുടെ പേരുകൾ മാത്രം മാറിക്കൊണ്ടിരുന്നു- തനുശ്രീ ദത്ത പറഞ്ഞു.
advertisement
6/6
തനുശ്രീ ദത്ത ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നടിയായിരുന്നു. 2018ൽ നടൻ നാനാ പടേക്കർക്കെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്. ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് നാനാ പടേക്കർ തന്നോട് ലൈം​ഗിക താത്പര്യത്തോടെ മോശമായി പെരുമാറിയെന്ന് അവർ തുറന്നടിച്ചു. തുടർന്ന് നിരവധി നടിമാർ മീ ടൂ ആരോപണങ്ങളുമായി രം​ഗത്തെത്തുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Exclusive: 'ഹേമാ കമ്മിറ്റി റിപ്പോർട്ട് ഉപയോഗശൂന്യം'; രൂക്ഷവിമർശനവുമായി നടി തനുശ്രീ ദത്ത
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories