ഹിജാബിലെത്തിയ എഐ സുന്ദരി കെന്‍സ ലൈലി ലോകത്തിലെ ആദ്യ മിസ് എഐ കിരീടം സ്വന്തമാക്കി
- Published by:Vishnupriya S
- news18-malayalam
Last Updated:
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ രൂപപ്പെടുത്തിയ മോഡലാണ് 'കെന്‍സ ലൈലി'
advertisement
1/6

ലോകത്തിലെ ആദ്യ മിസ് എഐ (Miss AI) സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി മൊറോക്കന്‍ എഐ മോഡലായ കെന്‍സ ലൈലി. ഹിജാബ് ധരിച്ച് സൗന്ദര്യമത്സരത്തിലെത്തിയ മത്സരാര്‍ത്ഥി കൂടിയാണ് കെന്‍സ. ഏതാണ്ട് 1500ലധികം എഐ മോഡലുകളെ പിന്നിലാക്കിയാണ് കെന്‍സ കിരീടം നേടിയത്. റിയലിസം, ടെക്‌നോളജി, സോഷ്യല്‍ ഇംപാക്റ്റ് എന്നി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സാര്‍ത്ഥികളെ വിലയിരുത്തിയത്.
advertisement
2/6
സ്വര്‍ണ്ണ നിറത്തിലുള്ള ഗൗണും ഹിജാബും ധരിച്ചാണ് കെന്‍സ ഫൈനല്‍ മത്സരത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് കെന്‍സയ്ക്കുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ രൂപപ്പെടുത്തിയ മോഡലാണ് കെന്‍സ ലൈലിയെന്ന വിവരം പലരെയും അദ്ഭുതപ്പെടുത്തി.
advertisement
3/6
സാങ്കേതിക വിദ്യയുടെ ഈ മുന്നേറ്റത്തെ പലരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചെങ്കിലും ചിലര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇത്തരം സൗന്ദര്യ മത്സരങ്ങള്‍ യഥാര്‍ത്ഥ ലോകത്തെ സൗന്ദര്യ മത്സരങ്ങളുടെ നിലവാരത്തെ ഇല്ലാതാക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതേസമയം തന്റെ നിര്‍മാതാക്കള്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് കെന്‍സയും രംഗത്തെത്തി.
advertisement
4/6
വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡ്‌സും (ഡബ്ല്യൂഎഐസിഎ), എഐ പ്ലാറ്റ്‌ഫോമായ ഫാന്‍വ്യൂവും (Fanvue) ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. 1880 കളില്‍ നടന്ന ലോകത്തെ ആദ്യ സൗന്ദര്യ മത്സരത്തിന് 200 വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ഈ പുതിയ മത്സരം സൗന്ദര്യ മത്സര രംഗത്തെ ഒരു കുതിച്ചു ചാട്ടമാണെന്ന് ഡബ്ല്യൂഎഐസിഎ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
advertisement
5/6
ലോകത്തിലെ മുന്‍ നിര എഐ മോഡലുകളായ ഐറ്റാന ലോപ്പസും, എമിലി പെല്ലെഗ്രിനിയും ഒപ്പം സൗന്ദര്യ മത്സര ചരിത്രകാരനായ സാലി ആന്‍ ഫോസെറ്റും, സംരംഭകനും പിആര്‍ ഉപദേഷ്ടാവുമായ ആന്‍ഡ്രൂ ബ്ലോച്ചുമാണ് മത്സരത്തിന്റെ വിധി കര്‍ത്താക്കള്‍. എഐ മോഡലുകളുടെ രൂപത്തിനും, സൗന്ദര്യത്തിനും പുറമെ സാങ്കേതിക മികവും മത്സരത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
advertisement
6/6
കൂടാതെ മത്സരാര്‍ത്ഥികളായ എഐ മോഡലുകളുടെയും ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ജഡ്ജിങ് പാനല്‍ പരിശോധിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ അവരുടെ സ്വാധീനവും ഫോളോവേഴ്‌സിനോടുള്ള പ്രതികരണവും മത്സരത്തില്‍ വിലയിരുത്തപ്പെട്ടു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ആകെ 20,000 ഡോളറാണ് സമ്മാനം.
മലയാളം വാർത്തകൾ/Photogallery/Buzz/
ഹിജാബിലെത്തിയ എഐ സുന്ദരി കെന്‍സ ലൈലി ലോകത്തിലെ ആദ്യ മിസ് എഐ കിരീടം സ്വന്തമാക്കി