Akshay Kumar | സിനിമയിലെ വരുമാനമില്ല; ഏഴു മാസം കൊണ്ട് അക്ഷയ് കുമാർ 110 കോടി ഉണ്ടാക്കിയതിങ്ങനെ
- Published by:meera_57
- news18-malayalam
Last Updated:
സിനിമയിലെ ഒരു രൂപ പോലും വരുമാനമില്ല. എന്നിട്ടും നടൻ അക്ഷയ് കുമാർ ഇത്രയും തുക സമ്പാദിച്ച വഴി
advertisement
1/9

സിനിമയിൽ നിന്നും ചില്ലിക്കാശ് വരുമാനമില്ലതെ ഏഴു മാസങ്ങൾ കൊണ്ട് നടൻ അക്ഷയ കുമാർ സമ്പാദിച്ചത് 110 കോടി രൂപ. എല്ലാം, മുംബൈ റിയൽ എസ്റ്റേറ്റ് വിപണിയെ ആശ്രയിച്ചെന്നു മാത്രം
advertisement
2/9
മുംബൈയിലെ പ്രൈം ലൊക്കേഷനുകളിൽ ലക്ഷുറി അപ്പാർട്ട്മെന്റുകളും ഓഫീസ് സ്‌പെയ്‌സുകളും വിൽപ്പന നടത്തിയത് വഴിയാണത്രേ നടൻ ഇത്രയും വലിയ തുക പോക്കറ്റിലാക്കിയത് (തുടർന്ന് വായിക്കുക)
advertisement
3/9
നടൻ അക്ഷയ് കുമാർ മുംബൈ നഗരത്തിൽ വിൽപ്പന നടത്തിയ എട്ടു പ്രധാന വസ്‌തുവകകളുടെ വിവരങ്ങൾ ഇതാ ഇവിടെ നൽകിയിരിക്കുന്നു
advertisement
4/9
വർലിയിലെ ഒബ്‌റോയ് ത്രീ സിക്സടി വെസ്റ്റ് പ്രോജെക്ടിലെ ഒരു അപ്പാർട്ട്മെന്റ് വിൽക്കുക വഴി നടൻ സമ്പാദിച്ചത് 80 കോടി രൂപ എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു
advertisement
5/9
ബോറിവാലിയിലെ ഒബ്‌റോയ് സ്കൈ സിറ്റിയിലെ നടന്റെ 3BHK അപ്പാർട്ട്മെന്റ് വിൽക്കുക വഴി ലഭ്യമായത് 4.25 കോടി രൂപ
advertisement
6/9
മാർച്ച് മാസത്തിൽ ഒബ്‌റോയ് സ്കൈ സിറ്റി അപ്പാർട്ട്മെന്റിൽ മറ്റൊരു ഫ്ലാറ്റ് അക്ഷയ് കുമാർ വിറ്റു. ഇതിന് ലഭിച്ചത് 4.35 കോടി രൂപ
advertisement
7/9
അതേസമയം, ലോവർ പരേലിലെ വാണിജ്യ ഓഫീസ് സ്‌പെയ്‌സ് അക്ഷയ് കുമാർ വിൽപ്പനയ്ക്ക് വച്ചത് എട്ടു കോടി രൂപയ്ക്ക്
advertisement
8/9
ബോറിവാലിയിലെ ഒബ്‌റോയ് സ്കൈ സിറ്റിയിലെ രണ്ട് റെസിഡൻഷ്യൽ പ്രോപർട്ടികൾ വിൽക്കുക വഴി നടൻ അക്ഷയ് കുമാറിന് ലഭിച്ചത് 7.10 കോടി രൂപ
advertisement
9/9
വീണ്ടും അപ്പാർട്ട്മെന്റുകൾ വിൽക്കുക വഴി അക്ഷയ് കുമാർ ഒരു വലിയ തുക സമ്പാദ്യമാക്കി. ഒരു 3BHK, സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ വിൽക്കുക വഴി അക്ഷയ് കുമാറിന് വന്നുചേർന്നത് 6.60 കോടി രൂപയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Akshay Kumar | സിനിമയിലെ വരുമാനമില്ല; ഏഴു മാസം കൊണ്ട് അക്ഷയ് കുമാർ 110 കോടി ഉണ്ടാക്കിയതിങ്ങനെ