TRENDING:

തലൈവർ രജനികാന്തും രചന നാരായണൻകുട്ടിയും തമ്മിൽ സഹോദരബന്ധം! സിനിമയിൽ അല്ല

Last Updated:
നർത്തകിയും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള അദ്ധ്യാപികയും കൂടിയാണ് രചന നാരായണൻകുട്ടി
advertisement
1/6
തലൈവർ രജനികാന്തും രചന നാരായണൻകുട്ടിയും തമ്മിൽ സഹോദരബന്ധം! സിനിമയിൽ അല്ല
മലയാളത്തിന്റെ സ്വന്തം മാറിമായക്കാരിയിൽ നിന്നും സിനിമാ നടി എന്ന പദവി കയ്യെത്തിപ്പിടിച്ച അഭിനേത്രിയും നർത്തകിയുമാണ് രചന നാരായണൻകുട്ടി (Rachana Narayanankutty). മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ ഒരിടം നേടാൻ ഭാഗ്യം സിദ്ധിച്ച താരങ്ങളിൽ ഒരാളാണ് രചന. സീരിയൽ, സിനിമാ മേഖലകളിൽ മാറ്റുരയ്ക്കുന്നതിനും വളരെ മുൻപേ വേറെയും ചില മേഖലകളിൽ പ്രതിഭ തെളിയിച്ച താരമാണ് രചന. തൃശൂർ സ്വദേശിനിയായ രചന, താരസംഘടനയായ അമ്മയുടെ ഭാരവാഹികളിൽ ഒരാൾ കൂടിയായിരുന്നു. എന്നാൽ, എത്രപേർക്ക് രചനയുടെ വ്യക്തിബന്ധങ്ങളെ കുറിച്ചറിയാം എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു
advertisement
2/6
മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തു കഴിഞ്ഞ രചന നാരായണൻകുട്ടി, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള അദ്ധ്യാപിക കൂടിയാണ്. ഈ തൊഴിലിൽ ദീർഘകാലം തുടർന്നില്ല എങ്കിലും, രചന ഇംഗ്ലീഷ് ഭംഗിയായി കൈകാര്യം ചെയ്യും. രചനയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്ന നിരവധി വിദ്യാർത്ഥികളുമുണ്ട്. ഇടയ്ക്കിടെ അരങ്ങിൽ ചുവടുകൾ തീർക്കുന്ന തന്റെയും വിദ്യാർത്ഥിനികളുടെയും വിശേഷങ്ങളും രചന നാരായണൻകുട്ടി പങ്കിടാറുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
അതേസമയം തന്നെ രചനയുടെ സഹോദരങ്ങൾ ആരെല്ലാം എന്ന കാര്യത്തിലും പലർക്കും വ്യക്തതയുണ്ടാവില്ല. നാരായണൻകുട്ടി, നാരായണി ദമ്പതികളുടെ മകളാണ് രചന. രചനയ്ക്ക് ഒരു സഹോദരനുണ്ട്. എന്നാലിപ്പോൾ രചന നാരായണൻകുട്ടി തലൈവർ രജനികാന്തിന്റെ ആരെന്ന ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു. രചന അച്ഛനമ്മമാരുടെ ഒറ്റമകളല്ല. ഒരു കൂടെപ്പിറപ്പു കൂടിയുണ്ട് രചനയ്ക്ക്
advertisement
4/6
അത് മൂത്തസഹോദരൻ കൂടിയാണ് താനും. സഹോദരന്റെ പേര് രജനികാന്ത് എന്നുമാണ്. സിനിമയിൽ വരും മുൻപേ താൻ രജനികാന്തിന്റെ സഹോദരി എന്ന് അറിയപ്പെട്ടിരുന്നു എന്നും രചന ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വിവരം രചനയെ കുറിച്ച് ഗൂഗിളിൽ തപ്പിയാലും കിട്ടും. പക്ഷേ, കാര്യങ്ങളുടെ കിടപ്പ് മാറുന്നത് ഇവിടെയാണ്. രചനയുടെ സഹോദരന്റെ പേരിൽ ഹൈപ്പർലിങ്ക് കിടപ്പുണ്ട്. അതായത് ഈ പേരിനു മുകളിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു പേജ് ഓപ്പൺ ആവും
advertisement
5/6
ഇവിടെ സാക്ഷാൽ തലൈവർ രജനികാന്ത് ആണ് രചന നാരായണൻകുട്ടിയുടെ സഹോദരൻ. ലിങ്കിൽ ക്ലിക്ക് ചെയ്താൽ സാക്ഷാൽ രജനികാന്തിന്റെ വിവരങ്ങൾ അടങ്ങിയ പേജ് ഓപ്പൺ ആയി വരും. മുൻപും പല താരങ്ങൾക്കും ഇത്തരത്തിൽ പേരിന്റെ പേരിലെ കളികൾ കൊണ്ട് പൊല്ലാപ്പ് ഉണ്ടായിട്ടുണ്ട്. ചിലരുടെ അച്ഛനമ്മമാരുടെ പേര് പോലും യാതൊരു ബന്ധവുമില്ലാത്ത ചില വ്യക്തികളുടെ ലിങ്കുകളിൽ കൂട്ടിക്കെട്ടപ്പെട്ടിട്ടുണ്ട്
advertisement
6/6
രചന കഴിഞ്ഞ ദിവസം തന്റെ സുഹൃത്തിന്റെ കൂടെയുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. രചന വീണ്ടും വിവാഹിതയാകുന്നുവോ പോലുള്ള ചോദ്യങ്ങൾ ഈ ചിത്രത്തിന്റെ ചുവടുപിടിച്ച് ഉയർന്നിരുന്നു. നന്നേ ചെറുപ്പത്തിൽ വിവാഹം ചെയ്യുകയും ആ ബന്ധം ഒഴിയുകയും ചെയ്തിരുന്നു രചന. കുറച്ചു നാളുകൾക്ക് മുൻപ് തിരുപ്പതി സന്ദർശിച്ച് രചന തല മുണ്ഡനം ചെയ്തിരുന്നു. പുതിയ ബോയ് കട്ട് ലുക്കിൽ രചന നാരായണൻകുട്ടി പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്. നൃത്ത പരിപാടികളിലും രചന സജീവമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
തലൈവർ രജനികാന്തും രചന നാരായണൻകുട്ടിയും തമ്മിൽ സഹോദരബന്ധം! സിനിമയിൽ അല്ല
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories