Dileep | തമന്നയുടെ കൂടെ ഡാൻസ് ചെയ്യാൻ പോകുന്നു എന്ന് ദിലീപ് മീനാക്ഷിയോട്; മകളുടെ വാക്ക് കേട്ട് കിളിപോയ ദിലീപ്
- Published by:user_57
- news18-malayalam
Last Updated:
തമന്നയുടെ ഒപ്പം ഡാൻസ് ചെയ്യുന്ന കാര്യം ആ ദിവസം മീനാക്ഷിയോട് പറഞ്ഞ ദിലീപിന് കിട്ടിയ പ്രതികരണം
advertisement
1/9

കാവാലാ (Kaavaalaa) പാട്ടിൽ ഒറ്റയ്ക്ക് സ്കോർ ചെയ്ത നടിയാണ് തമന്ന ഭാട്ടിയ (Tamannaah Bhatia). ഡാൻസ് രംഗത്തിൽ നടൻ രജനീകാന്തിന് പോലും തമന്നയ്‌ക്കൊപ്പം ഒരു തകർപ്പൻ ചുവടു പോലും കൊറിയോഗ്രാഫർ നൽകിയില്ല. തമന്ന ആദ്യമായി മലയാളത്തിൽ വേഷമിടുന്നത് ദിലീപിനൊപ്പം ബാന്ദ്രയിലാണ്. ഇനി അധിക കാലതാമസമില്ല ഈ ചിത്രം തിയേറ്ററിലെത്താൻ
advertisement
2/9
ഈ ചിത്രത്തിലും തമന്നയ്ക്ക് ഒരു ഗാനരംഗമുണ്ട്. അടിപൊളി നൃത്തവും പ്രതീക്ഷിക്കാം. കാവാല കത്തിനിൽക്കുന്ന വേളയിൽ ഒട്ടും കുറയ്ക്കാതെ വേണം നൃത്തം എന്നുറപ്പുള്ളതു കൊണ്ട് ടീം കഠിനാധ്വാനം നടത്തിയാണ് ചിട്ടപ്പെടുത്തിയത്. ദിലീപാണ് നൃത്ത രംഗത്തിൽ ഒപ്പമുള്ളത്. അക്കാര്യം മകളോട് പറഞ്ഞപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് ദിലീപ് പറഞ്ഞത് കേട്ട് നോക്കൂ (തുടർന്നു വായിക്കുക)
advertisement
3/9
'ഏറ്റവും അവസാനമാണ് ഞങ്ങൾ ഈ പാട്ട് ഷൂട്ട് ചെയ്തത്. അന്ന് രാവിലെ ഞാൻ മോളെ വിളിച്ചു. ഇന്നെന്താ? എന്ന് മീനാക്ഷി. പാട്ടുണ്ട്, ഡാൻസാണ് എന്ന് ദിലീപ്. ഡാൻസാ? എന്ന് മറുചോദ്യം
advertisement
4/9
'ഞാനും തമന്ന ഭാട്ടിയയും' എന്നായി ദിലീപ്. പിന്നാലെ തന്നെ മീനാക്ഷിയുടെ പ്രതികരണമെത്തി. അച്ഛാ ആ പരിസരത്തൊന്നും പോകണ്ടാട്ടാ. ദൂരെ മാറി നിന്ന് എത്തിയെത്തി നോക്കീട്ടുള്ള പരിപാടിയൊക്കെ ചെയ്‌തോ...
advertisement
5/9
അല്ലെങ്കിൽ ലിറിക് പാടി നടക്കുകയോ ചെയ്യൂ. അവരുടെ അടുത്തേക്ക് പോകരുത് കേട്ടോ. ഞാനൊക്കെ ഇവിടെ ജീവിച്ചോട്ടെ അച്ഛാ... എന്ന് മീനാക്ഷി
advertisement
6/9
ഞാനാകെ തകർന്നു എന്ന് ദിലീപ്. ഇത്രയും കേട്ടതും ദിലീപ് തമന്നയോടു ഒരു അഭ്യർത്ഥന നടത്തി. മോളോട് വലിയ കാര്യത്തിൽ തമന്നയോട് കൂടി ഡാൻസ് ചെയ്യാൻ പോകുന്നു എന്ന കാര്യം പറഞ്ഞതായി ദിലീപ് വെളിപ്പെടുത്തി
advertisement
7/9
അവൾ സകല ഊർജവും കെടുത്തി എന്നും. എന്നാൽ 'എനിക്ക് ഡാൻസ് തെരിയാത്' എന്നായിരുന്നു തമന്നയുടെ പ്രതികരണം
advertisement
8/9
ഡാൻസ് പഠിക്കാത്ത ആൾ ഇത്രയും കളിക്കുമെങ്കിൽ, ഡാൻസ് പഠിച്ചെങ്കിൽ എന്താകും എന്ന് ദിലീപ് ആശ്ചര്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇക്കാര്യങ്ങൾ പറഞ്ഞത്
advertisement
9/9
ഏഴു വർഷത്തിന് ശേഷമാണ് ദിലീപ് ഒരു നടിക്കൊപ്പം ഡാൻസ് ചെയ്യുന്നത് എന്ന് പറയുന്നു. എന്നിരുന്നാലും വളരെ നല്ല കെമിസ്ട്രിയാണ് തമന്നയുമായി ഉണ്ടായിരുന്നത് എന്നും ദിലീപ് കൂട്ടിച്ചേർത്തു
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | തമന്നയുടെ കൂടെ ഡാൻസ് ചെയ്യാൻ പോകുന്നു എന്ന് ദിലീപ് മീനാക്ഷിയോട്; മകളുടെ വാക്ക് കേട്ട് കിളിപോയ ദിലീപ്