TRENDING:

അമ്മയുടെ അവസാന നിമിഷം കോമഡി രംഗം ഷൂട്ട് ചെയ്യേണ്ടിവന്നതിനെ കുറിച്ച് രാധിക ശരത്കുമാർ

Last Updated:
സൂര്യ, മമിതാ ബൈജു എന്നിവർ അഭിനയിക്കുന്ന സിനിമയുടെ സെറ്റിലായിരുന്നു രാധിക ശരത്കുമാർ അപ്പോൾ
advertisement
1/6
അമ്മയുടെ അവസാന നിമിഷം കോമഡി രംഗം ഷൂട്ട് ചെയ്യേണ്ടിവന്നതിനെ കുറിച്ച് രാധിക ശരത്കുമാർ
അമ്മ ഗീതയുമായി ഏറെ അടുപ്പം സൂക്ഷിച്ച മകളാണ് രാധിക ശരത്കുമാർ (Radikaa Sarathkumar). അവരുടെ നാല് മക്കളിലും ഒരുപോലെ ശ്രദ്ധനൽകി, അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സ്വാധീനം ഒരു മുതൽകൂട്ടായിരുന്നു. ഒടുവിൽ മക്കളും മരുമക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബത്തെ വിട്ടുപിരിയുമ്പോൾ, ഗീത രാധ എന്ന മുത്തശ്ശിക്ക് പ്രായം 86 വയസ്. മൂത്ത മകൾ രാധിക സിനിമാ നടിയായി, ഉയരങ്ങളിൽ എത്തിയെങ്കിലും, അതിനു പിന്നിലെ പ്രധാന കരങ്ങൾ അമ്മ ഗീതാ രാധയുടേതാണ്. ശ്രീലങ്കൻ വംശജയായ അവർ നടൻ എം.ആർ. രാധയുടെ ഭാര്യയായാണ് ഇന്ത്യയിൽ എത്തുന്നത്
advertisement
2/6
മലയാള സിനിമാ മേഖലയിൽ തിളങ്ങിയ നടി നിരോഷയാണ് അവരുടെ മറ്റൊരു മകൾ. രാധികയും നിരോഷയും മോഹൻലാലിന്റെ നായികമാരായി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നടനായ എം.ആർ. രാധയുടെ മക്കൾ അഭിനേതാക്കൾ ആകണം എന്നതിനേക്കാൾ, അവർ പഠിച്ചു നല്ലനിലയിൽ വരണം എന്നാഗ്രഹിച്ച അമ്മയാണ് ഗീത. പിതാവ് രാധ നാട്ടിൽ നേരിട്ട ചില വിഷയങ്ങൾ മക്കളെ ബാധിക്കാതിരിക്കാൻ അവർ രാധികയെ ശ്രീലങ്കയിലും ലണ്ടനിലുമായാണ് പഠിപ്പിച്ചത്. പിതാവ് ഒന്നിലേറെ വിവാഹങ്ങൾ ചെയ്തിരുന്ന വ്യക്തി കൂടിയായതിനാൽ, അതിന്റെ വിഷമതകളും രാധികയുടെ കുടുംബം നേരിട്ടിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
രാധികയോടും മക്കളോടും ഒരുപാട് സ്നേഹമുള്ള വ്യക്തിയായിരുന്നു അമ്മ ഗീത രാധ. സ്വന്തം കുടുംബത്തിനായി ഉരുകിത്തീർന്ന വ്യക്തിയായിരുന്നു അവർ. സ്വന്തം മക്കളെ മാത്രമല്ല, സഹോദരങ്ങളെയും നല്ലനിലയിൽ എത്തിച്ച വ്യക്തിയായിരുന്നു അവർ എന്ന് കൊച്ചുമകൾ റയാൻ മിഥുൻ അനുസ്മരണ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. അമ്മയുടെ നാടായ ശ്രീലങ്കയിലെ കൊളംബോയിലായിരുന്നു രാധികയുടെ പ്രധാന വിദ്യാഭ്യാസം. അതിനു ശേഷം ഉപരിപഠനത്തിനായി ലണ്ടനിലേക്ക് വിമാനമേറുമ്പോൾ രാധികയ്ക്ക് പ്രായം വെറും 14 വയസ് മാത്രം
advertisement
4/6
തന്റെ എല്ലാമെല്ലാമായിരുന്ന അമ്മയുടെ മരണസമയത്തെ കുറിച്ച് രാധിക പറഞ്ഞ ഹൃദയസ്പർശിയായ വാക്കുകൾ ശ്രദ്ധനേടുകയാണ്. സിനിമയുടെ കാര്യമാകുമ്പോൾ, അവർ ആഗ്രഹിക്കുന്നത് പോലെ, അതുമല്ലെങ്കിൽ, കുടുംബത്തിന് വേണ്ടപ്പെട്ട നേരങ്ങളിൽ എത്തിച്ചേരണം എന്നതിന് യാതൊരു ഉറപ്പും ഉണ്ടാവില്ല എന്ന സാഹചര്യത്തിൽ നിന്നുകൊണ്ടാണ് അമ്മ ഗീതയുടെ അവസാന നിമിഷങ്ങൾ രാധിക നേരിട്ടത്. സൂര്യ, മമിതാ ബൈജു എന്നിവർ അഭിനയിക്കുന്ന സിനിമയുടെ സെറ്റിലായിരുന്നു രാധിക ശരത്കുമാർ അപ്പോൾ
advertisement
5/6
ഷൂട്ട് ചെയ്യേണ്ടിയിരുന്നതാവട്ടെ ഒരു കോമഡി രംഗവും. അപ്പോൾ അത് നടന്നില്ല എങ്കിൽ, പിന്നീട് മൂന്ന് മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും. അപ്പോൾ ഇതേ വേഗത്തിൽ, അതേ തീവ്രതയോടു കൂടി ആ രംഗം ചിത്രീകരിക്കാൻ കഴിയുമോ എന്ന കാര്യം തനിക്ക് ഉറപ്പില്ല. മകൾ റയാൻ ഫോണിൽ വിളിച്ചത് അമ്മ ഇനി അധികനേരം കൂടിയുണ്ടാവില്ല എന്ന കാര്യം രാധികയ്ക്ക് ഉറപ്പായിരുന്നു. ഒരു തീരുമാനം എടുത്തേ മതിയാവൂ. സൂര്യയും മമിതയും ഉൾപ്പെടുന്നവർ സൈറ്റിലുണ്ട്. ഉള്ളിൽ വേദനകൊണ്ടു പുളയുമ്പോഴും, ക്യാമറയ്ക്ക് മുന്നിൽ ചിരിക്കേണ്ട സന്ദർഭം
advertisement
6/6
ആ നിമിഷം എങ്ങനെ തരണം ചെയ്യണം എന്നാലോചിച്ച രാധികയുടെ മുന്നിൽ തെളിഞ്ഞത് അമ്മ ഗീതയുടെ വാക്കുകൾ മാത്രം. 'പോയി വേലൈ മുടിച്ചിട്ട് വാ' (ജോലി ചെയ്ത് തീർത്തിട്ട് വരൂ) എന്നാകും അമ്മ പറയുക. ധൈര്യം സംഭരിച്ച് രാധിക ശരത്കുമാർ ആ കോമഡി രംഗം ചെയ്ത് തീർത്ത ശേഷം, അമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ പോയി. വെങ്കി അറ്റ്ലൂരി, സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' സെറ്റിലായിരുന്നു രാധിക അന്ന് അഭിനയിച്ചത്. ഈ വർഷം ജൂലൈ മാസത്തിലാകും ഈ ചിത്രത്തിന്റെ റിലീസ്
മലയാളം വാർത്തകൾ/Photogallery/Buzz/
അമ്മയുടെ അവസാന നിമിഷം കോമഡി രംഗം ഷൂട്ട് ചെയ്യേണ്ടിവന്നതിനെ കുറിച്ച് രാധിക ശരത്കുമാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories