TRENDING:

1980കളിൽ ഇത്രയും ഗ്ലാമറുള്ള മലയാള നടി; താരങ്ങളില്ലാത്ത സിനിമ വിജയിപ്പിച്ച സുന്ദരി

Last Updated:
ഗ്ലാമർ എന്ന് മാത്രമല്ല, മലയാള സിനിമയിലെ മുൻനിര താരങ്ങൾ ആരും തന്നെയില്ലാതെ ഒരു സിനിമ വിജയിപ്പിച്ച ചരിത്രം കൂടിയുണ്ട് ഇവർക്ക്
advertisement
1/6
1980കളിൽ ഇത്രയും ഗ്ലാമറുള്ള മലയാള നടി; താരങ്ങളില്ലാത്ത സിനിമ വിജയിപ്പിച്ച സുന്ദരി
മലയാള സിനിമയിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പ്രത്യേക നിബന്ധനയുള്ള നായികമാരുടെ ഒരു ഘട്ടമുണ്ടായിരുന്നു. അവർ അന്ന് ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്നില്ല. അതിനാൽ തന്നെ ഐറ്റം ഡാൻസിനും മറ്റുമായി അതിനായി പ്രത്യേകം പരിശീലനം ലഭിച്ച നടിമാർ വന്നിരുന്നു. ഡാൻസ് രംഗത്തെന്നല്ല, ഷോട്ടുകളിൽ പോലും അവർ ഗ്ലാമറസാവില്ല എന്ന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ, വിജയശ്രീ പോലുള്ള നായികമാർ അതിൽ നിന്നും അൽപ്പം വ്യതിചലിച്ചവരാണ്. അപ്പോഴും ഭൂരിപക്ഷം മറുപക്ഷത്തായിരുന്നു. നായിക നടിമാരിലേക്ക് ഗ്ലാമർ കടന്നുവരാത്ത നാളുകളിൽ ഇത്രയും ഗ്ലാമറസായി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മലയാളത്തിൽ ഒരു നടിയുണ്ടായി
advertisement
2/6
ഗ്ലാമർ എന്ന് മാത്രമല്ല, മലയാള സിനിമയിലെ മുൻനിര താരങ്ങൾ ആരും തന്നെയില്ലാതെ ഒരു സിനിമ വിജയിപ്പിച്ച ചരിത്രം കൂടിയുണ്ട് ഇവർക്ക്. ആ ഒരു സിനിമയ്ക്ക് ശേഷം അവർ പിന്നീടൊരു ചിത്രത്തിൽ പോലും അഭിനയിച്ചില്ല എന്ന പ്രത്യേകതയുമുണ്ട്. ഈ സിനിമയുടെ പ്രമേയം പോലും മുഖ്യധാരാ ചലച്ചിത്രങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. അങ്ങനെയൊരു ചിത്രം സംവിധാനം ചെയ്യാൻ ധൈര്യം കാണിച്ച സംവിധായകൻ മറ്റാരുമല്ല, ഐ.വി. ശശി (I.V. Sasi) തന്നെ (തുടർന്ന് വായിക്കുക)
advertisement
3/6
'ഇണ' എന്ന പേരിൽ മലയാളത്തിൽ കോളിളക്കം സൃഷ്‌ടിച്ച സിനിമ പ്രേക്ഷകർ മറക്കാനിടയില്ല. ആ സിനിമയിലെ നായിക ദേവി ബാലയാണിത്. ആദ്യം കണ്ട ചിത്രം ചലച്ചിത്ര നിരീക്ഷകനും ഗവേഷകനുമായ രാഹുൽ ഹമ്പിൾ സനൽ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടത്. ചലച്ചിത്ര മാസികയായ നാനയുടെ സെന്റർ സ്പ്രെഡിൽ വന്ന ചിത്രം എന്നാണ് സൂചന. തീർത്തും സാങ്കല്പികം എന്ന് മാത്രം കരുതാനാകുന്ന പശ്ചാത്തലത്തിലാണ് ഈ സിനിമ നിർമിച്ചിട്ടുള്ളത്. മാസ്റ്റർ രഘു ആയിരുന്നു നായകൻ. ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടാവുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്തു നിൽക്കുന്ന ഷോട്ടുകൾ പ്രയോഗിച്ച ഒരു സിനിമ കൂടിയായിരുന്നു ഇത്. ഋതുമതിയാവുന്നതിനും മുൻപ് ഒരു പെൺകുട്ടിയും അവളുടെ കൂട്ടുകാരനും ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും രക്ഷപെടാൻ ഒരു ട്രെയിൻ വാഗണിൽ കയറുന്നതും, ഒരു കാടിൻ പ്രദേശത്ത് അവർ എത്തിച്ചേരുന്നതുമാണ് തുടക്കം
advertisement
4/6
കുട്ടികൾ എന്ന നിലയിൽ കളിച്ചു വളരുന്ന അവരിൽ ശാരീരിക മാറ്റങ്ങൾ ഉണ്ടാവുന്നതും, അതവരുടെ മനസിനെയും ബാധിക്കുന്നു. കാടിൻ പ്രദേശത്ത് അവർക്ക് അഭയമാകുന്ന ആന്റിയും അങ്കിളും ഇരുവർക്കും വിവാഹം നടത്തുന്നതും, അതിനു ശേഷം നായികയ്ക്ക് സംഭവിക്കുന്ന രോഗാവസ്ഥയും മറ്റും വിഷയമാക്കി മുന്നേറുന്നു. ജോൺ പോളിന്റെ രചനയുടെ പിൻബലത്തിലാണ് സ്ക്രിപ്റ്റ്
advertisement
5/6
ഈ സിനിമയിലെ ഗാനങ്ങളാണ് മറ്റൊരു ആകർഷണം. ഇന്നും കാലാതീതമായി ആ ഗാനങ്ങൾ നിലനിൽക്കുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകിയിരിക്കുന്നു. കേവലം ഏഴു കഥാപാത്രങ്ങളെ വച്ചാണ് ചിത്രത്തിന്റെ നിർമിതി. പ്രശസ്ത സംഗീത സംവിധായകൻ ശ്യാം ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. ജയൻ വിന്സെന്റിനെതാണ് ക്യാമറ
advertisement
6/6
അമേരിക്കൻ ഡ്രാമ ചിത്രമായ 'ദി ബ്ലൂ ലഗൂൺ' അധികരിച്ചാണ് 'ഇണ'യുടെ നിർമാണത്തിലേക്ക് ഐ.വി. ശശി കടക്കുന്നത്. ഇന്നും മലയാളത്തിലെ കൾട്ട് സ്റ്റാറ്റസ് നേടിയ ചിത്രമായി 'ഇണ' കണക്കാക്കപ്പെടുന്നു. കൗമാരപ്രായത്തിലെ രതിയോടുള്ള അഭിനിവേശം, ശൈശവ വിവാഹവും അതിന്റെ പ്രത്യാഘാതങ്ങളും എന്നിവയാണ് ചിത്രം പറഞ്ഞുവച്ചിട്ടുള്ളത്. രഘുവിനും ദേവിക്കും പുറമേ, കാഞ്ചന, റഷീദ്, ബി.കെ. പൊറ്റെക്കാട് എന്നിവർ സിനിമയിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
1980കളിൽ ഇത്രയും ഗ്ലാമറുള്ള മലയാള നടി; താരങ്ങളില്ലാത്ത സിനിമ വിജയിപ്പിച്ച സുന്ദരി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories