TRENDING:

മദ്യപാനത്തെക്കുറിച്ചുള്ള ചൂടൻ കണക്കുകൾ ഇതാ

Last Updated:
ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യം മോള്‍ഡോവ (വര്‍ഷം 15 ലിറ്റര്‍)യും ഏറ്റവും കുറവ് കുവൈത്തും (0.005 ലിറ്റര്‍) ആണെന്നും പഠനം
advertisement
1/10
ചിയേഴ്സ് അടിക്കാൻ വരട്ടെ; മദ്യപാനത്തെക്കുറിച്ചുള്ള ചൂടൻ കണക്കുകൾ ഇതാ
ഇന്ത്യയിലെ മദ്യ ഉപഭോഗം 2010നും 2017നും ഇടയ്ക്ക് 38 ശതമാനം വർധിച്ചതായി കണക്കുകൾ. 1990നുശേഷം ലോകത്തെമ്പാടും മദ്യഉപഭോഗത്തിൽ 70 ശതമാനത്തിന്റെ വർധനവുണ്ടായി.
advertisement
2/10
1990 മുതൽ 2017 വരെയുള്ള 189 രാജ്യങ്ങളിലെ മദ്യ ഉപഭോഗവും 2030വരെയുണ്ടായേക്കാവുന്ന വർധനവും ദി ലാൻസെറ്റ് ജേണലിൽ  പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വിവരിക്കുന്നു.
advertisement
3/10
ഇന്ത്യയിൽ ഓരോ വർഷവും മുതിർന്ന ഒരു പൗരൻ ഉപയോഗിക്കുന്ന മദ്യത്തന്റെ അളവ് 4.3 ലിറ്ററിൽ നിന്ന് 5.9 ലിറ്ററായി വർധിച്ചുവെന്നാണ് പഠനത്തിൽ നിന്ന് വ്യക്തമാകുന്നത്.
advertisement
4/10
ഇതേ കാലയളവില്‍ അമേരിക്കയിലെ മദ്യപാനം 9.3 ലിറ്ററില്‍ നിന്നും 9.8 ലിറ്ററായി. ചൈനയിലെ കണക്ക് 7.1 ലിറ്ററില്‍ നിന്നും 7.4 ലിറ്ററിലേക്കാണ് വർധിച്ചത്.
advertisement
5/10
1990ല്‍ ലോകത്തെ മദ്യ ഉപഭോഗം 20,999 ദശലക്ഷം ലിറ്റര്‍ ആയിരുന്നു. എന്നാല്‍ 2017ല്‍ 35,676 ദശലക്ഷം ലിറ്റര്‍ ആയി.
advertisement
6/10
2030ഓടെ പ്രായപൂര്‍ത്തിയായവരില്‍ അമ്പത് ശതമാനം പേരും മദ്യപിക്കുന്നവരായിരിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യം മോള്‍ഡോവ (വര്‍ഷം 15 ലിറ്റര്‍)യും ഏറ്റവും കുറവ് കുവൈത്തും (0.005 ലിറ്റര്‍) ആണെന്നും പഠനം വ്യക്തമാക്കുന്നു.
advertisement
7/10
23 ശതമാനം പേരും മാസത്തില്‍ ഒരിക്കലെങ്കിലും മദ്യപിക്കുന്നവരായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്യം ഇരുന്നൂറോളം രോഗങ്ങള്‍ക്ക് കാരണമാണെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
8/10
ആഗോളതലത്തില്‍ മദ്യപാനം 200ലേറെ രോഗങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ കാരണമാവുന്നതായും ഗവേഷണത്തില്‍ വ്യക്തമായി.
advertisement
9/10
1990നു മുമ്പ് സാമ്പത്തികമായി അഭിവൃദ്ധിയുള്ള രാജ്യങ്ങളിലായിരുന്നു മദ്യത്തിന്റെ ഉപയോഗം കൂടുതലായി ഉണ്ടായിരുന്നത്. എന്നാല്‍ കാലക്രമേണ ഇത് കീഴ്‌മേല്‍ മറിഞ്ഞു. വികസിത രാജ്യങ്ങളില്‍ മദ്യത്തിന്റെ ഉപയോഗം കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തപ്പോള്‍ ഇന്ത്യ, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ അതിന്റെ തോത് കുത്തനെ കൂടി
advertisement
10/10
അപകടകാരിയായ മദ്യത്തിന്റെ ഉപയോഗം 2025 ആകുമ്പോഴേക്ക് 10 ശമതാനം കുറയ്ക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കം ലോകത്തിന്റെ എല്ലാ ഭാഗത്തും വിജയിക്കാനിടയില്ലെന്നും പഠനം വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
മദ്യപാനത്തെക്കുറിച്ചുള്ള ചൂടൻ കണക്കുകൾ ഇതാ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories