Prithviraj | പൃഥ്വിരാജിന്റെ അല്ലി മോളും, ഐശ്വര്യ റായിയുടെ മകളും ഷാരൂഖിന്റെ മകനും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളോ!
- Published by:meera_57
- news18-malayalam
Last Updated:
പൃഥ്വിരാജിന്റെ മകൾ അലംകൃത ലക്ഷങ്ങൾ സ്കൂൾ ഫീസ് നൽകി ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളിലെ വിദ്യാർത്ഥിനിയോ
advertisement
1/6

ഈ വർഷം നടൻ പൃഥ്വിരാജ് സുകുമാരന് (Prithviraj Sukumaran) മാറ്റങ്ങളുടെ നാളുകളായിരുന്നു. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പൂർണമായും താമസം മാറിയ പൃഥ്വിരാജ്, ബോളിവുഡ് ചിത്രങ്ങളിലും ഒരിടം നേടിക്കഴിഞ്ഞു. തന്റെ മൂന്നാമത് സംവിധാന സംരംഭമായ L2 എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാക്കി, പുതുവർഷത്തിൽ റിലീസിന് എത്തിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് താരം. ഇതിനിടെ പതിവില്ലാത്ത ഒരു സ്ഥലത്തു പൃഥ്വിരാജിനെയും ഭാര്യ സുപ്രിയാ മേനോനെയും കണ്ടതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. കാറിൽ വന്നിറങ്ങിയ ദമ്പതികളുടെ ഒപ്പം മകൾ അലംകൃതയെ കാണാനുമില്ല
advertisement
2/6
രണ്ടു ദിവസങ്ങൾക്ക് മുൻപ് ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ചനും, ഷാരൂഖ് ഖാന്റെ മകൻ അബ്രാം ഖാനും പഠിക്കുന്ന മുംബൈയിലെ അതിപ്രശസ്തമായ ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ ആനുവൽ ഡേ പരിപാടികൾ നടന്നിരുന്നു. പോയവർഷത്തേതെന്ന പോലെ, ആരാധ്യയും അബ്രാം ഖാനും ഒന്നിച്ചു വേദിയിലെത്തിയ സ്കിറ്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ വൈറലായി മാറി. ക്രിസ്തുമസ് തീമിൽ ആയിരുന്നു താരപുത്രന്റെയും പുത്രിയുടെയും വേഷം. ഈ സ്കൂളിൽ വേറെയും താരങ്ങളുടെ മക്കൾ പഠിക്കുന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
മകളുടെ പരിപാടി കാണാനെത്തിയ ഐശ്വര്യയുടെയും അഭിഷേകിന്റെയും ദൃശ്യങ്ങളും വൈറലായി മാറിയിരുന്നു. ഇതേ സ്കൂളിൽ പഠിക്കുന്നവരാണ് നടൻ ഷാഹിദ് കപൂറിന്റെ കുഞ്ഞുങ്ങളും നടി കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മക്കളും. ഇവരും വേദിയിൽ ഇരുന്ന് കുട്ടികളുടെ പരിപാടികൾ സന്തോഷത്തോടെ വീക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എന്നാലിപ്പോൾ ഉയരുന്ന ചോദ്യം നടൻ പൃഥ്വിരാജിന്റേയും നിർമാതാവ് സുപ്രിയാ മേനോന്റെയും മകൾ അലംകൃത മേനോൻ പൃഥ്വിരാജ് എന്ന അല്ലിമോളും ഇതേ സ്കൂളിൽ തന്നെയാണോ പഠനം എന്നാണ്
advertisement
4/6
ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ ആനുവൽ ദിന പരിപാടികളിൽ പൃഥ്വിയും സുപ്രിയയും പങ്കെടുത്തിരുന്നു. ഐശ്വര്യ റായിയുടെ പിന്നിലെ വരിയിൽ ഇവരെ കണ്ടതായും പറയപ്പെടുന്നുണ്ട്. കേരളത്തിന് പുറത്ത് പാപ്പരാസികൾ സജീവമായതിനാൽ, മുംബൈയിലെത്തിയ പൃഥ്വിരാജിന്റെ പിന്നാലെയും ഇവർ എപ്പോഴും കൂടും. മുൻപും പൃഥ്വിയും സുപ്രിയയും മകളും പുറത്തിറങ്ങുമ്പോൾ, പിന്നാലെ ഓടിയെത്തി പാപ്പരാസികൾ പകർത്തിയ വീഡിയോയും ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു. ഇവരെ കാണുന്നതും സുപ്രിയയും മകളും ക്യാമറാ കണ്ണുകളിൽ നിന്നും ഓടിയൊളിക്കുന്നതും ദൃശ്യമായിട്ടുണ്ട്
advertisement
5/6
കേരളത്തിലായിരുന്നപ്പോൾ, കൊച്ചിയിലെ മുന്തിയ സ്കൂളിലായിരുന്നു അലംകൃതയുടെ വിദ്യാഭ്യാസം. മുംബൈയിൽ സ്വന്തമായി വീടുവാങ്ങിയാണ് പൃഥ്വിരാജ് താമസം മാറിയത്. അതോടൊപ്പം തന്നെ മകളുടെ പഠനവും കേരളത്തിൽ നിന്നും മുംബൈയിലേക്ക് മാറി. ലക്ഷങ്ങൾ ഫീസ് കൊടുത്ത് മുൻനിര താരങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ ഉന്നതരുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആണിത്. സ്കൂൾ ആനുവൽ ദിനത്തിൽ പൃഥ്വിരാജും ഭാര്യയും പങ്കെടുത്തതോടു കൂടി അലംകൃതയും ഇവിടുത്തെ വിദ്യാർത്ഥിനി തന്നെയെന്ന് തെളിഞ്ഞിരിക്കുന്നു
advertisement
6/6
പോയവർഷവും ആരാധ്യ ബച്ചനും അബ്രാം ഖാനും അവതരിപ്പിച്ച നാടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഷാരൂഖ് ഖാന്റെ സ്ഥിരം പോസ് അതുപോലെ അനുകരിക്കുന്ന കുഞ്ഞുമകനെ കണ്ട് വേദിയിലിരുന്ന് ചിരിച്ച ഷാരൂഖിന്റേയും പത്നി ഗൗരി ഖാന്റെയും ദൃശ്യങ്ങളും ശ്രദ്ധനേടി. അലംകൃതയുടെ സ്കൂൾ പരിപാടികളുടെ ദൃശ്യമേതും ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അലംകൃതയ്ക്ക് പത്തു വയസു തികഞ്ഞു. താരപുത്രി വലിയ വായനക്കാരിയാണ്. അമ്മ സുപ്രിയ മേനോനാണ് മകൾക്ക് പ്രധാനമായും പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കാൻ നൽകുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Prithviraj | പൃഥ്വിരാജിന്റെ അല്ലി മോളും, ഐശ്വര്യ റായിയുടെ മകളും ഷാരൂഖിന്റെ മകനും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളോ!