'2023-ലുണ്ടായ വലിയൊരു നഷ്ടം; എന്റെ കയ്യിൽ നിന്നും വന്ന തെറ്റ്'; അനുഭവം പങ്കിട്ട് ഇഷാനി
- Published by:Sarika KP
- news18-malayalam
Last Updated:
തനിക്ക് ഇനി അത് തിരികെ കിട്ടാൻ സാധ്യതയില്ലെന്നും 2023ലുണ്ടായ വലിയൊരു നഷ്ടമാണ് അതെന്നും വീഡിയോയിൽ ഇഷാനി പറഞ്ഞു.
advertisement
1/5

മലയാളി പ്രേക്ഷകരിൽ എന്നും സുപരിചിതരാണ് കൃഷ്ണകുമാറും കുടുംബവും. നാല് മക്കളും ഭാര്യ സിന്ധുവും ആരാധകർക്കിടയിൽ ചർച്ചവിഷയമാകാറുണ്ട് . ഇപ്പോഴിതാ കുടുംബം ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
advertisement
2/5
ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ അനുജത്തിയുമായ ഇഷാനിയുടെ വീഡിയോയാണ് വൈറലായി മാറിയത്. തനിക്കുണ്ടായ ദുരാനുഭവമാണ് താരം വീഡിയോയിൽ പറയുന്നത്. തന്റെ ഏറ്റവും വിലപിടിപ്പുള്ള ഒരു ഫോൺ ലണ്ടനിൽ വെച്ച് മോഷണം പോയതിനെ കുറിച്ചാണ് പുതിയ വീഡിയോയിൽ ഇഷാനി പറഞ്ഞിരിക്കുന്നത്.
advertisement
3/5
തനിക്ക് ഇനി അത് തിരികെ കിട്ടാൻ സാധ്യതയില്ലെന്നും 2023ലുണ്ടായ വലിയൊരു നഷ്ടമാണ് അതെന്നും വീഡിയോയിൽ ഇഷാനി പറഞ്ഞു.ഫോൺ മോഷണം പോയിട്ട് അഞ്ച് ദിവസത്തോളമായെന്നും എന്നാൽ ഇതൊന്നും പറയാനുള്ള മാനസീകാവസ്ഥയിൽ ആയിരുന്നില്ല താനെന്നും താരം പറയുന്നു.
advertisement
4/5
'ലണ്ടനിലെ പോപ്പുലർ ഷോപ്പിങ് സ്ട്രീറ്റായ ഓക്സ്വേർഡ് സ്ട്രീറ്റിൽ വെച്ചാണ് മോഷണം നടന്നത്. ആ സമയത്ത് തന്റെ കൂടെ അച്ഛൻ ഇല്ലായിരുന്നുവെന്നും അമ്മയും ഞങ്ങൾ നാലുപേരും എച്ച് ആന്റ് എമ്മിൽ ഷോപ്പിങിന് വന്നതായിരുന്നുവെന്നും ഇഷാനി പറഞ്ഞു.
advertisement
5/5
ഫോൺ ട്രാക്ക് ചെയ്തപ്പോൾ എവിടെയാണുള്ളതെന്ന് മനസിലായെങ്കിലും ഒന്നും ചെയ്യാൻ പറ്റിയില്ല. ലണ്ടനിൽ അതിനൊന്നും സാധ്യമല്ല. സിമ്മും ഞങ്ങൾ ഡി ആക്ടിവേറ്റ് ചെയ്തു', എന്നാണ് ഇഷാനി ലണ്ടനിലുണ്ടായ അനുഭവം പങ്കിട്ട് പറഞ്ഞത്. ശേഷം ലണ്ടനിൽ നിന്നും പുതിയൊരു ഐ ഫോൺ ഇഷാനി വാങ്ങി.
മലയാളം വാർത്തകൾ/Photogallery/Buzz/
'2023-ലുണ്ടായ വലിയൊരു നഷ്ടം; എന്റെ കയ്യിൽ നിന്നും വന്ന തെറ്റ്'; അനുഭവം പങ്കിട്ട് ഇഷാനി