TRENDING:

Jayaram | പാർവതിയെ മൂന്നു തവണ കൂടി താലികെട്ടും; അറുപതാം പിറന്നാൾ ദിനത്തിൽ ജയറാം

Last Updated:
ജയറാമിന്റെ ഇരുപതുകൾ മുതൽ കൂടെയുള്ള സഹയാത്രികയാണ് അശ്വതി എന്ന പാർവതി
advertisement
1/6
Jayaram | പാർവതിയെ മൂന്നു തവണ കൂടി താലികെട്ടും; അറുപതാം പിറന്നാൾ ദിനത്തിൽ ജയറാം
1992ൽ പാർവതിക്ക് (Parvathy Jayaram) താലികെട്ടിയ വേളയിൽ ജയറാമിനും (Jayaram) ഭാര്യക്കും മുന്നിൽ സാക്ഷിയായത് സാക്ഷാൽ ഗുരുവായൂർ കണ്ണനായിരുന്നു. ഒരു വർഷം പിന്നിട്ടതും അവരുടെ കണ്ണനായ കാളിദാസ് ജയറാമും (Kalidas Jayaram) ഒപ്പം കൂടി. പിന്നെ ചക്കി എന്ന മാളവികയും (Malavika Jayaram) വന്നു. മലയാള സിനിമയിൽ ഏറെ ആഘോഷിക്കപ്പെട്ട പ്രണയത്തിനൊടുവിലാണ് ജയറാം പാർവതിയെ മിന്നുകെട്ടിയത്. ജയറാമിന്റെ ഗുരുസ്ഥാനീയനായ പത്മരാജന്റെ ഛായാ ചിത്രത്തിന് മുന്നിൽ വച്ച് ആരോരുമറിയാതെ ഒരു നിശ്ചയ ചടങ്ങും ഉണ്ടായിരുന്നു. അറുപതാം പിറന്നാൾ ദിനത്തിൽ ജയറാം കുടുംബം പണ്ടത്തേതിലും വലുതായിക്കഴിഞ്ഞു. ഇന്നിപ്പോൾ മകളുടെ ഭർത്താവായ നവനീത് ഗിരീഷും, മകന്റെ ഭാര്യ താരിണി കാലിംഗരായരും ഇവർക്കൊപ്പമുണ്ട് 
advertisement
2/6
ജയറാമിന്റെ ഭാര്യയാവുക എന്നത് ജീവിതത്തിൽ എടുത്ത മികച്ച തീരുമാനമായിരുന്നു എന്ന് പാർവതിയും പറഞ്ഞിരുന്നു. വിവാഹത്തോടെ പാർവതി അഭിനയം അവസാനിപ്പിച്ചു. അത് തന്റെ തന്നെ തീരുമാനമായിരുന്നു എന്നാണ് പാർവതി പറഞ്ഞത്. മക്കൾ രണ്ടുപേരും വളർന്നു വലുതാവുന്നതു വരെ പാർവതി ഭാര്യയുടെയും അമ്മയുടെയും റോളിന്റെ തിരക്കിലായിരുന്നു. ജയറാം ഷൂട്ടിംഗ് തിരക്കിലും. മക്കൾ മുതിർന്ന ശേഷം ജയറാം ചെണ്ടമേളത്തിലെന്നതു പോലെ, പാർവതി നൃത്തലോകത്തേക്ക് മടങ്ങിയെത്തി. അപ്പോഴും അഭിനയിച്ചുകൂടെ എന്ന ചോദ്യത്തിന് പാർവതി മറുപടി പറഞ്ഞില്ല (തുടർന്ന് വായിക്കുക)
advertisement
3/6
ഇപ്പോൾ മകൻ കാളിദാസിന്റെയും മകൾ മാളവികയുടെയും വിവാഹം കഴിഞ്ഞിരിക്കുന്നു. കുടുംബത്തിലേക്ക് ഒരു മരുമകനും മരുമകളും വന്നുചേരുന്നു. രണ്ടു മക്കളെ കൂടി കിട്ടിയല്ലോ എന്ന ചാരിതാർഥ്യമാണ് ജയറാമിനും പാർവതിക്കും. സിനിമയിൽ വരുമ്പോൾ, പാർവതി പ്രശസ്തയായ താരമായിരുന്നു. ജയറാം ചിത്രങ്ങളിൽ പാർവതി അനുജത്തിയായും ഭാര്യയായും വേഷമിട്ടിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. പ്രണയകാലത്തെ കുറിച്ചുള്ള കഥകൾ ചില അഭിമുഖങ്ങളിൽ പലകുറി ജയറാം വെളിപ്പെടുത്തിയിട്ടുണ്ട്
advertisement
4/6
വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് വിവാഹം ചെയ്യേണ്ടി വന്നുവെങ്കിലും, ഇന്ന് അവരും ജയറാമിന്റെയും പാർവതിയുടെയും കുടുംബത്തിന് പിന്തുണയുമായി കൂടെയുണ്ട്. പാർവതിയുടെ അമ്മ അധ്യാപികയായിരുന്നു. കൊച്ചുമകന്റെയും കൊച്ചുമകളുടെയും വിവാഹത്തിന് മുത്തശ്ശിയും സാക്ഷിയായി. സിനിമാ ജീവിതത്തിലെ പ്രശസ്തിയുടെ പടവുകൾ കയറിയ ഓരോയിടത്തും മാധ്യമങ്ങളുടെ പങ്ക് അത്രയേറെയുണ്ടായിരുന്നതായി ജയറാം അംഗീകരിക്കുന്നുമുണ്ട്. അറുപതാം ജന്മദിനത്തിൽ ജയറാം ഒരു മാധ്യമത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്
advertisement
5/6
ജയറാമിന്റെ ഇരുപതുകൾ മുതൽ കൂടെയുള്ള സഹയാത്രികയാണ് അശ്വതി എന്ന പാർവതി. അതിന്റെ സന്തോഷവും നിർവൃതിയും ഇരുവർക്കുമുണ്ട്. ഒന്നിച്ചുള്ള യാത്ര മൂന്നര പതിറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇനിയും പാർവതിയെ വിവാഹം ചെയ്യുന്ന രസകരമായ കാര്യം കൂടി ജയറാം വെളിപ്പെടുത്തി. താലികെട്ടിയ വേളയിൽ ജയറാമിന് പ്രായം 27 വയസായിരുന്നു. ഇന്നിപ്പോൾ വയസ് അറുപതാകുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഇനി അറുപതു പിന്നിടാൻ ബാക്കിയുള്ളത് നടൻ ദിലീപ് മാത്രമാണ്
advertisement
6/6
തന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാൽ ഭർത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ടത്രേ. പ്രായം എഴുപതും എൺപതും ആയാൽ, ഓരോ താലികെട്ടുകൾ ആ പ്രായങ്ങളിലും വേണം. സഹോദരിയായിരിക്കും ആ താലി ചെയ്തു നൽകേണ്ടത്. ഇന്നത്തെ തലമുറയിൽ വിവാഹപ്രതിജ്ഞ പുതുക്കുന്ന ചടങ്ങുണ്ടെങ്കിലും, ഇത് പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരമാണ്. താലി റെഡി ആക്കിയിട്ടുണ്ട്. പാർവതിക്ക് വീണ്ടും കെട്ടാനുള്ള താലി റെഡി ആണെന്ന് ജയറാം പറയുന്നു. കെട്ടേണ്ട മുഹൂർത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണം എന്നും അദ്ദേഹം പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Jayaram | പാർവതിയെ മൂന്നു തവണ കൂടി താലികെട്ടും; അറുപതാം പിറന്നാൾ ദിനത്തിൽ ജയറാം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories