TRENDING:

Oscar Rajnikanth| 'പോയി ഓസ്കർ കൊണ്ടുവാ'; തലൈവർ രജനികാന്ത് ജൂഡ് ആൻ്റണിയോട്

Last Updated:
എന്റെ അനുഗ്രഹങ്ങളും പ്രാർഥനകളും നിങ്ങളോടൊപ്പമുണ്ട് എന്ന് തലൈവർ പറഞ്ഞുവെന്നും ജൂഡ് പറയുന്നു.
advertisement
1/7
Oscar Rajnikanth| 'പോയി ഓസ്കർ കൊണ്ടുവാ'; തലൈവർ രജനികാന്ത് ജൂഡ് ആൻ്റണിയോട്
പുതിയ ചിത്രം തലൈവര്‍ 170ന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്താണ് രജനീകാന്ത്. ംതാരത്തെ ഒന്നു കാണാനായി നിരവധി ആരാധകരാണ് വഴികളിലും ഷൂട്ടിങ് സെറ്റിലും കാത്തുനില്‍ക്കുന്നത്.
advertisement
2/7
ഇതിനിടെയിൽ രജനികാന്തിനെ നേരിട്ട് കണ്ട സന്തോഷ വാർത്ത പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. നേരിട്ട് കണ്ട് സംസാരിക്കുന്നതിന്റെയും അനുഗ്രഹം വാങ്ങുന്നതിന്റെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
advertisement
3/7
കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 2018 സിനിമയെ വിവരിക്കാൻ വാക്കുകളില്ല എന്നാണ് രജനികാന്ത് പറഞ്ഞത്. 2018 സിനിമയ്ക്ക് ഓസ്കർ ലഭിക്കാൻ തന്റെ പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകുമെന്നും താരം പറഞ്ഞു.
advertisement
4/7
എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? അദ്ഭുതകരമായ പ്രവൃത്തി തന്നെ. പോയി ഓസ്കർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർഥനകളും നിങ്ങളോടൊപ്പമുണ്ട് എന്ന് തലൈവർ പറഞ്ഞുവെന്ന് കുറിച്ചാണ് ജൂഡ് ചിത്രങ്ങൾ പങ്കുവച്ചത്.
advertisement
5/7
ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്കും (സൗന്ദര്യ രജനികാന്ത്) നന്ദി.’’ ജൂഡ് ആന്തണി കുറിച്ചു.
advertisement
6/7
രജനികാന്തിനെ സന്ദർശിക്കാൻ എത്തിയ ജൂഡ് ആന്തണിയോടൊപ്പം 2018 സിനിമയുടെ നിർമാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും എത്തിയിരുന്നു. തലൈവർ 170 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയ താരത്തെ കാണാൻ നിരവധി പേരാണ് എത്തുന്നത്.
advertisement
7/7
സൂര്യ നായകനായ 'ജയ്‌ ഭീം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നായിക മഞ്ജു വാരിയർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണത്തിനായി പത്ത് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും.
മലയാളം വാർത്തകൾ/Photogallery/Buzz/
Oscar Rajnikanth| 'പോയി ഓസ്കർ കൊണ്ടുവാ'; തലൈവർ രജനികാന്ത് ജൂഡ് ആൻ്റണിയോട്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories