TRENDING:

കാളിദാസ് ജയറാമിന് കല്യാണമായി; ആദ്യക്ഷണക്കത്തു നൽകി ജയറാമും പാർവതിയും

Last Updated:
കാളിദാസ് ജയറാം താരിണി കലിംഗരായർ വിവാഹത്തിന് കേളികൊട്ടുണർന്നു. ആദ്യ വിവാഹക്ഷണം നൽകി ജയറാമും പാർവതിയും
advertisement
1/6
കാളിദാസ് ജയറാമിന് കല്യാണമായി; ആദ്യക്ഷണക്കത്തു നൽകി ജയറാമും പാർവതിയും
നടൻ കാളിദാസ് ജയറാമിന് (Kalidas Jayaram) കല്യാണമേളം. അനുജത്തി മാളവികയുടെ വിവാഹശേഷം കാളിദാസ് താരിണി കാലിംഗരായർ എന്ന ഭാവിവധുവിനെ ഭാര്യയായി വീട്ടിലേക്ക് സ്വീകരിക്കും. പിതാവ് ജയറാമും അമ്മ പാർവതിയും ക്ഷണക്കത്തുമായി ആദ്യ ക്ഷണം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നൽകി. ഇതിന്റെ ചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. മാളവിക ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്താണ് താമസം. ചക്കി എന്ന് മാളവികയ്ക്കും കണ്ണൻ എന്ന് കാളിദാസിനും വീട്ടിൽ വിളിപ്പേരുണ്ട്
advertisement
2/6
ചെന്നൈ സ്വദേശിനിയാണ് താരിണി. പ്രണയവിവാഹമാണ് ഇവരുടേത്. കാളിദാസ് ജയറാം താരിണിയെ വീട്ടുകാർക്ക് പരിചയപ്പെടുത്തി, അവരുടെ ഇഷ്‌ടവും അനുവാദവും സമ്പാദിച്ച ശേഷം മാത്രമാണ് പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഒരോണക്കാലത്ത് ജയറാം കുടുംബത്തിന്റെ ഒപ്പം താരിണിയും കുടുംബ ചിത്രങ്ങളിൽ ഉണ്ടായിരുന്നു. അന്ന് മുതലാണ് താരിണി ജയറാം കുടുംബത്തിലെ അംഗമാണ് എന്ന് പുറംലോകം അറിഞ്ഞത്. എന്നാൽ, മാളവികയുടേത് പ്രണയ വിവാഹമല്ലായിരുന്നു (തുടർന്നു വായിക്കുക)
advertisement
3/6
മകളുടെ വിവാഹമാണ് ആദ്യം ഉണ്ടായതെങ്കിലും, കാളിദാസ്, താരിണി വിവാഹനിശ്‌ചയം അതിനും മുൻപേയുണ്ടായി. എന്നാൽ, തിരുവനന്തപുരത്തു ഒരു താരവിവാഹം കൂടാനെത്തിയ പാർവതി മകളുടെ വിവാഹം കഴിഞ്ഞ ശേഷം മാത്രമേ, മകന്റെ വിവാഹം ഉണ്ടാകൂ എന്ന് വ്യക്തമാക്കിയിരുന്നു. മാളവികയുടെ വിവാഹം ഗംഭീര താരസാന്നിധ്യത്തിലാണ് നടന്നത്. തുടക്കം ഗുരുവായൂർ ക്ഷേത്രത്തിലെ വളരെ ലളിതമായ ഒരു താലികെട്ട് ചടങ്ങിൽ ഒതുങ്ങിയെങ്കിലും, പിന്നീടുള്ള പരിപാടികൾ പ്രൗഢഗംഭീരമായി തന്നെ അരങ്ങേറി. മാളവികയുടെ ഭർത്താവ് നവനീതിന്റെ നാടായ പാലക്കാട് വച്ച് നടന്ന ചടങ്ങുകളിലും നിരവധി താരങ്ങൾ അതിഥികളായി
advertisement
4/6
മാളവിക ജയറാമിന്റെ വിവാഹവേളയിൽ താരിണി, കാളിദാസ് വിവാഹം നടന്നിരുന്നില്ല എങ്കിലും, എല്ലാ ചടങ്ങുകളിലും താരിണി നിറസാന്നിധ്യമായിരുന്നു. താലികെട്ടിനും, വിവാഹ സ്വീകരണങ്ങളിലും താരിണി നിറഞ്ഞു. ഫാമിലി ഫോട്ടോയിൽ മരുമകളുടെ സ്ഥാനത്ത് താരിണി ഉണ്ടായിരുന്നു. താരിണിയെ ഇത്രയേറെ ചേർത്ത് നിർത്തുന്ന ജയറാം കുടുംബത്തിന്റെ മനസിനെ പ്രകീർത്തിച്ചവരും ഏറെയാണ്. എന്നാൽ, മകന്റെ വിവാഹം എപ്പോൾ എന്നറിയാൻ ജയറാം ആരാധകരെ ഇനിയും കാത്തിരിക്കാൻ വിടുന്നുണ്ട്
advertisement
5/6
വിവാഹക്ഷണം നൽകിയ നിലയ്ക്ക് കാളിദാസിന്റെ വിവാഹം ഈ വർഷം അവസാനിക്കുന്നതിനും മുൻപേ നടക്കും എന്നുറപ്പായിക്കഴിഞ്ഞു. കേവലം മൂന്നു മാസങ്ങൾ മാത്രമാണ് ഇനി ബാക്കി. ഈ വർഷം രജനി എന്ന സിനിമയിൽ കാളിദാസ് വേഷമിട്ടിരുന്നു. മാത്രവുമല്ല, അഭിനേതാക്കളുടെ കുടുംബത്തിലേക്ക് ഒരു മോഡൽ കടന്നു വന്നതും, ജയറാമും മകൻ കാളിദാസും ഭാവി മരുമകൾ താരിണിയും ചേർന്ന് ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിൽ രസകരമായ ഒരു വിവാഹരംഗം ഉൾപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയം
advertisement
6/6
ഈ പരസ്യചിത്രം കാളിദാസ്, താരിണി വിവാഹമാണോ എന്ന തരത്തിലും ചോദ്യം ഉയർന്നിരുന്നു. സ്വന്തം നിലയിൽ, പരിശ്രമത്താൽ ഉയർന്നു വന്നയാളാണ് കാളിദാസിന്റെ വധു താരിണി. കുഞ്ഞുനാൾ മുതലേ, അമ്മയുടെ ശിക്ഷണത്തിൽ വളർന്ന താരിണി നന്നേ ചെറുപ്പത്തിൽ തന്നെ മോഡലിംഗ് മേഖലയിൽ ചുവടുവെക്കുകയും, സ്വന്തമായി വരുമാനം സൃഷ്‌ടിക്കാനും ആരംഭിച്ചിരുന്നു. ആദ്യകാഴ്ചയിൽ തന്നെ താരിണി മരുമകളായി വരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നതായി ജയറാം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
കാളിദാസ് ജയറാമിന് കല്യാണമായി; ആദ്യക്ഷണക്കത്തു നൽകി ജയറാമും പാർവതിയും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories