TRENDING:

Kalidas Jayaram | വിളിച്ചാൽ വന്നിരിക്കും; കാളിദാസ് ജയറാമിനെ ആശീർവദിക്കാൻ സ്റ്റാലിനും, സീമയും

Last Updated:
നടൻ കാളിദാസ് ജയറാമിന്റെ വിവാഹ റിസപ്ഷൻ ചടങ്ങ് പ്രൗഢഗംഭീരമായി ചെന്നൈയിൽ നടന്നു
advertisement
1/6
Kalidas Jayaram | വിളിച്ചാൽ വന്നിരിക്കും; കാളിദാസ് ജയറാമിനെ ആശീർവദിക്കാൻ സ്റ്റാലിനും, സീമയും
വിവാഹത്തിന്റെ ആദ്യ കുറി നൽകി ക്ഷണിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത നടൻ കാളിദാസ് ജയറാമിന്റെ (Kalidas Jayaram) വിവാഹ റിസപ്‌ഷൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുവായൂരിലെ താലികെട്ടൽ ചടങ്ങിന് ശേഷം ജയറാമും (Actor Jayaram) കുടുംബവും അവർ താമസിക്കുന്ന ചെന്നൈയിലേക്ക് വിമാനമേറി. കാളിദാസ് ജയറാമിന്റെ വിവാഹ റിസപ്‌ഷനിൽ വരനെയും വധു താരിണിയെയും അനുഗ്രഹിക്കാൻ സ്റ്റാലിൻ ഭാര്യക്കൊപ്പം എത്തിച്ചേരുകയായിരുന്നു. ചെന്നൈയിൽ വച്ച് വിവാഹ സൽക്കാരം നടക്കും എന്ന് ജയറാം അറിയിച്ചിരുന്നു
advertisement
2/6
ചിത്രങ്ങൾ പ്രകാരം ജയറാം അറുപതാം ജന്മദിനത്തിലേക്ക് കടന്ന വേളയും മകന്റെ വിവാഹസത്ക്കാരവും ഒരേ വേദിയിലാണ് എന്നുവേണം മനസിലാക്കാൻ. കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെ ജന്മദിനം. ഭാര്യ പാർവതിക്കൊപ്പം ജയറാം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ചെന്നൈ സ്വദേശിനിയാണ് ജയറാമിന്റെ മരുമകൾ താരിണി. ഇവിടുത്തെ പ്രശസ്തമായ കാലിംഗരായർ കുടുംബത്തിലെ അംഗമാണ് താരിണി. ഇരുകുടുംബങ്ങളും വിവാഹം റിസപ്‌ഷനിൽ പങ്കെടുത്തിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മകൾ മാളവികയും മരുമകൻ നവനീത് ഗിരീഷും ഇനിയും മടങ്ങിയിട്ടില്ല (തുടർന്ന് വായിക്കുക)
advertisement
3/6
വിവാഹ സ്വീകരണത്തിൽ പങ്കെടുത്തവർ വധൂവരന്മാർക്ക് ആശംസയായി പൂക്കളും പൂച്ചെണ്ടുമാണ് പ്രധാനമായും നൽകിയ സമ്മാനങ്ങൾ. മലയാളി താരങ്ങൾ ആരെങ്കിലും പങ്കെടുത്തതായുള്ള വിവരങ്ങൾ ഇനിയും ലഭ്യമല്ല. തമിഴ്നാടുമായി ബന്ധമുള്ള ഇടങ്ങളിലാണ് ചിത്രങ്ങൾ ഏറെയും പ്രചരിക്കുന്നത്. ജയറാമുമായി അടുത്ത് ബന്ധമുള്ള പ്രമുഖരാണ് പ്രധാനമായും ചടങ്ങുകളിൽ പങ്കെടുത്തു എന്ന് വ്യക്തം. മലയാളം, തമിഴ് സിനിമകളിൽ സജീവമായ നടനാണ് കാളിദാസ് ജയറാം. തമിഴ്നാട് റവന്യു മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ വധൂവരന്മാരെ അനുഗ്രഹിക്കാൻ എത്തിയപ്പോൾ
advertisement
4/6
നടി സീമ മകൻ അനി ഐ.വി. ശശിയുടെ ഒപ്പമാണ് പങ്കെടുത്തത്. ഐ.വി. ശശി സിനിമകളിൽ നായകനായി വേഷമിട്ട നടനാണ് ജയറാം. ചെന്നൈയിൽ തന്നെയാണ് സീമയും മകനും താമസം. അനി ഐ.വി. ശശി അടുത്തിടെ സ്വതന്ത്ര സംവിധായകനായിരുന്നു. മകൾ അനു വിവാഹിതയായി കുടുംബത്തോടൊപ്പമാണ്. വധൂവരന്മാരായ കാളിദാസ്, താരിണി, ജയറാമിന്റെ മകളും മരുമകനായ മാളവിക ജയറാം, നവനീത് ഗിരീഷ് എന്നിവർ സീമയ്ക്കും അനിക്കും ഒപ്പം
advertisement
5/6
തമിഴ് ചലച്ചിത്ര സംവിധായകൻ എ.എൽ. വിജയ് കാളിദാസിനെയും താരിണിയെയും അനുഗ്രഹിക്കാൻ എത്തിയപ്പോൾ. തമിഴ്നാട്ടിലെ പ്രമുഖ യുവസംവിധായകരിൽ ഒരാളാണ് വിജയ്. ചെന്നൈയിലെ പ്രശസ്ത നക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു വിവാഹ റിസപ്ഷൻ എന്നാണു വിവരം. ക്ഷണിക്കപ്പെട്ട പ്രമുഖരായ അതിഥികളും കാളിദാസിന്റെയും താരിണിയുടെയും സുഹൃത്തുക്കളുമാണ് ഈ പരിപാടിയിൽ പങ്കെടുത്തത് എന്ന് വ്യക്തം. ഗംഭീരമായ സംഗീത്, മെഹന്ദി ചടങ്ങുകളുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നിരുന്നു
advertisement
6/6
വിവാഹ റിസപ്‌ഷനിൽ ജയറാമും പാർവതിയും താരിണിയുടെ അച്ഛനമ്മമാരും സഹോദരിയും മാളവികയും ഭർത്താവ് നവനീത് ഗിരീഷും കേക്ക് മുറിക്കുന്ന ചടങ്ങിൽ. ഒരു വർഷത്തിന് മുൻപാണ് കാളിദാസിന്റെ വിവാഹ നിശ്ചയം ചെന്നൈയിൽ വച്ച് നടന്നത്. മാധ്യമങ്ങളോട് വിവരം പുറത്തുവിടാതെയാണ് ജയറാം മകന്റെയും മകളുടെയും വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തിയത്. ശേഷം, ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിടുകയായിരുന്നു. ഈ വർഷമാദ്യം മാളവികയുടെ താലികെട്ട് ചടങ്ങ് ഗുരുവായൂരിൽ വച്ച് നടന്നിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Kalidas Jayaram | വിളിച്ചാൽ വന്നിരിക്കും; കാളിദാസ് ജയറാമിനെ ആശീർവദിക്കാൻ സ്റ്റാലിനും, സീമയും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories