TRENDING:

Tarini Kalingarayar | ഒരു ചെറിയ വിശേഷമുണ്ട്; കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി അക്കാര്യം പങ്കിടുന്നു

Last Updated:
കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ഗുരുവായൂരിൽ വച്ചായിരുന്നു കാളിദാസ് ജയറാം, താരിണി വിവാഹം
advertisement
1/6
Tarini Kalingarayar | ഒരു ചെറിയ വിശേഷമുണ്ട്; കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി അക്കാര്യം പങ്കിടുന്നു
വിവാഹത്തിനും വിവാഹനിശ്ചയത്തിനും മുൻപേ, താരിണിയെ (Tarini Kalingarayar) ചേർത്തുപിടിച്ച് തന്റെ ജീവിതപ്പാതിയായി ഇവൾ വരും എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞയാളാണ് നടൻ കാളിദാസ് ജയറാം (Kalidas Jayaram). ഒരു വിശേഷാവസരത്തിൽ ജയറാം കുടുംബത്തിന്റെ ചിത്രത്തിൽ അതുവരെ ആരും കണ്ടുപരിചയമില്ലാത്ത ഒരു മുഖം കൂടി ഉൾപ്പെട്ടു. അതായിരുന്നു ചെന്നൈ നഗരത്തിൽ നിന്നുമുള്ള മോഡൽ താരിണി കാലിംഗരായർ. വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ണൻ എന്ന് വിളിക്കുന്ന കാളിദാസിന്റെ ഭാര്യയായി താരിണി കുടുംബജീവിതം ആരംഭിച്ചു. ഇപ്പോഴിതാ, ഒരു ചെറിയ വിശേഷം കൂടിയുണ്ട് താരിണിക്ക് പങ്കിടാൻ
advertisement
2/6
ചെന്നൈയിലെ പ്രശസ്തമായ കാലിംഗരായർ ജമീന്ദാർ കുടുംബത്തിലെ അംഗമാണ് താരിണി. മകൻ പ്രണയം തുറന്നു പറഞ്ഞ നിമിഷം തന്നെ ആ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാൻ പ്രചോദനം നൽകിയ മാതാപിതാക്കളാണ് ജയറാമും പാർവതിയും. ചക്കി എന്ന മകൾ മാളവിക ജയറാമിന്റെ വിവാഹശേഷമാണ് കാളിദാസ് - താരിണി വിവാഹം നടന്നത്. രണ്ടുപേർക്കും ഗുരുവായൂർ അമ്പലനടയിൽ തന്നെവേണം വിവാഹം എന്ന് കുടുംബത്തിന്റെ ആഗ്രഹമായിരുന്നു. ജയറാം പാർവതിയെ വിവാഹം ചെയ്തതും ഇവിടെ വച്ചാണ് (തുടർന്ന് വായിക്കുക)
advertisement
3/6
വളരെ ചെറിയ പ്രായത്തിൽ മോഡലിംഗിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തി തുടങ്ങിയ ആളാണ് താരിണി. പ്രശസ്തമായ നിരവധി റാമ്പുകളിൽ താരിണി തിളങ്ങിയിട്ടുണ്ട്. ഇത്രയുമെല്ലാം 25 വയസ് തികയും മുൻപ് താരിണി കയ്യെത്തിപ്പിടിച്ച നേട്ടങ്ങളാണ്. അഭിനയ കുടുംബമായ ജയറാം ഫാമിലിയിലേക്ക് കടന്നുവന്ന മരുമക്കൾ രണ്ടുപേരും അഭിനയ മേഖലയ്ക്ക് പുറത്തുള്ളവരാണ്. മാളവികയുടെ ഭർത്താവിന് വിദേശത്താണ് ജോലി. വിവാഹ ശേഷം താരിണിയുടെ ഒപ്പം കാളിദാസും ചേർന്ന് ബ്രാൻഡ് മോഡലിംഗ് നടത്തുന്നുണ്ട്
advertisement
4/6
വീട്ടിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായതിനാൽ, താരിണിക്ക് ലിറ്റിൽ എന്നൊരു വിളിപ്പേര് കൂടിയുണ്ട്. പാർവതിയാണ് മരുമകൾക്ക് ഇങ്ങനെയൊരു പേരുള്ളതായി വെളിപ്പെടുത്തിയത്. മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ടുതന്നെ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് താരിണി. വളരെ മികച്ച പ്രൊഡക്ടുകൾ കണ്ടെത്തി ഉപയോഗിക്കാൻ താരിണി ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്കിടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരിണി തന്റെ പേർസണൽ പ്രൊഡക്ടുകൾ പരിചയപ്പെടുത്താറുണ്ട്. താരിണിയുടെ ലിപ്സ്റ്റിക്കും മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങളും ഏതെന്നന്വേഷിക്കുന്നവർക്ക് അവർ ഇൻസ്റ്റ സ്റ്റോറിയിലൂടെ മറുപടി നൽകാറുണ്ട്
advertisement
5/6
എന്നാൽ കേട്ടോ, താരിണിയുടെ പുത്തൻ വിശേഷം. ഇത് ജയറാം കുടുംബത്തിലേക്ക് മറ്റൊരു അംഗം കൂടി വരാൻ പോകുന്നു എന്നൊന്നും കാടുകയറി ചിന്തിക്കേണ്ടതില്ല. താരിണി എന്ന മോഡൽ വിവാഹം കഴിഞ്ഞാലും വെറുമൊരു കുടുംബിനിയായി ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. പകരം, തന്റെ മേഖലയിൽ എവിടെയെങ്കിലും ഒരിടത്തിരുന്നുകൊണ്ടു തന്നെ എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന സാധ്യതകൾ കണ്ടെത്തുകയാണ് താരിണി. അതിനാൽ, ഇനി ജയറാം കുടുംബത്തിലെ ലിറ്റിലിന്റെ വിശേഷങ്ങൾ അവരുടെ ആരാധകരുടെ അടുത്തേക്കെത്തിച്ചേരും
advertisement
6/6
ഇനി താരിണിയുടെ വിശേഷങ്ങൾ അറിയാൻ ഒരു വാട്സാപ്പ് ബ്രോഡ്കാസ്റ്റ് ചാനൽ ഉണ്ട്. 'ടീ വിത്ത് ടി' (Tea with T) എന്നാണ് ചാനലിന് പേര്. താൻ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളും, സൗന്ദര്യം, ഫാഷൻ, ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായങ്ങളും, ദിവസേന നടക്കുന്ന കാര്യങ്ങളും, അൽപ്പം ജീവിത വിശേഷങ്ങളുമായി താനിവിടെ വരും എന്ന് താരിണി. തനിക്ക് ലഭിക്കുന്ന DM സന്ദേശങ്ങൾക്ക് ഇവിടെ മറുപടി നൽകുമെന്നും താരിണി പറയുന്നു. ഇവിടേയ്ക്ക് ആരാധകരെ ക്ഷണിച്ചു കൊണ്ട് താരിണി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ടു ദിവസങ്ങൾക്ക് മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Tarini Kalingarayar | ഒരു ചെറിയ വിശേഷമുണ്ട്; കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി അക്കാര്യം പങ്കിടുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories