അമ്മ അഭിനയത്തിൽ കിടിലമെങ്കിലും, ഫോട്ടോഗ്രാഫിയിൽ അൽപ്പമൊന്ന്... മലയാളത്തിന്റെ പ്രിയ താരത്തെ ഈ ചിത്രത്തിൽ നിന്നും മനസിലാക്കാമോ?
- Published by:user_57
- news18-malayalam
Last Updated:
മലയാളത്തിന്റെ ഒരു പ്രിയനടി പകർത്തിയ മകളുടെ ചിത്രമാണിത്. അമ്മയെയും മകളെയും പ്രേക്ഷകർക്കറിയാം
advertisement
1/9

അമ്മയും മകളും കൂടെ വിദേശ ട്രിപ്പിന് പോയാൽ പിന്നെ ഫോട്ടോഗ്രാഫർ എന്തിനല്ലേ? ഒരാൾ മറ്റേയാളുടെ ഫോട്ടോ എടുത്താൽ മതിയല്ലോ. പോരെങ്കിൽ സെൽഫി എത്രവേണമെങ്കിലും പകർത്താം. ഇതാ അത്തരമൊരു ഫോട്ടോ. കളർ പടമാണെങ്കിലും, അൽപ്പമൊന്ന് പാളി പോയില്ലേ എന്ന് തോന്നുന്നുണ്ടോ? മലയാളത്തിന്റെ ഒരു പ്രിയനടി പകർത്തിയ മകളുടെ ചിത്രമാണിത്. അമ്മയെയും മകളെയും പ്രേക്ഷകർക്കറിയാം
advertisement
2/9
രണ്ടുപേരും യു.കെയിലാണ് ടൂർ പോയത്. അതിന്റെ ചിത്രങ്ങൾ അമ്മയുടെ ഇൻസ്റ്റഗ്രാം പേജിൽ എത്തിച്ചേർന്നു. അമ്മയും മകളുമാണ് യാത്രികർ (തുടർന്ന് വായിക്കുക)
advertisement
3/9
ആദ്യ ചിത്രത്തിൽ കണ്ടത് കല്യാണി പ്രിയദർശനും, ഫോട്ടോഗ്രാഫറായത് ലിസിയുമാണ്. രാധിക, സുഹാസിനി, ഖുശ്‌ബു എന്നുവേണ്ട, പ്രിയപ്പെട്ട സുഹൃത്തുക്കൾ എല്ലാപേരും ലിസിയുടെ ചിത്രങ്ങൾക്ക് ലൈക് ചെയ്തിട്ടുണ്ട്
advertisement
4/9
നേരത്തെ പറഞ്ഞപോലെ അമ്മയും മകളും ക്യാബിന്റെ ഉള്ളിൽ വച്ച് പകർത്തിയ ചിത്രമാണിത്. മനോഹരമായ പല പോസ്റ്റിലും പകർത്തിയ ചിത്രങ്ങൾ ഇവിടെക്കാണാം
advertisement
5/9
രണ്ടുപേരും വളരെ ആസ്വദിച്ച ടൂർ ആണിത് എന്ന് ചിത്രങ്ങൾ പറയും. ഒരിക്കൽ ലിസി വിദേശ രാജ്യത്ത് തനിയെ ടൂർ പോയ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. പ്രായത്തെ തോൽപ്പിക്കുന്ന ലിസിയുടെ ലുക്ക് അന്ന് ചർച്ചാവിഷയമായി
advertisement
6/9
വിവാഹശേഷം മലയാള സിനിമയിൽ അഭിനയിക്കുന്നത് അവസാനിപ്പിച്ചു എങ്കിലും, ഇന്നും ലിസി മടങ്ങിവന്നാൽ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ പ്രേക്ഷകർ തയാറാണ്. സോഷ്യൽ മീഡിയയിൽ ലിസി സജീവ സാന്നിധ്യമാണ്
advertisement
7/9
'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രമാണ് കല്യാണിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. മുൻപിറങ്ങിയ 'തല്ലുമാല' എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു
advertisement
8/9
1980കളിലെ താരങ്ങളുടെ സംഗമം ഒരുക്കുന്നതിൽ ലിസി എപ്പോഴും മുൻപന്തിയിലാണ്. അക്കാലത്തെ നായകന്മാരും നായികമാരും എല്ലാവർഷവും ഒത്തുകൂടാറുണ്ട്
advertisement
9/9
മകൾ കല്യാണി മാത്രമല്ല, മകൻ സിദ്ധാർഥും സിനിമയുടെ പിന്നണിയിലുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് സിദ്ധാർഥ് പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അമ്മ അഭിനയത്തിൽ കിടിലമെങ്കിലും, ഫോട്ടോഗ്രാഫിയിൽ അൽപ്പമൊന്ന്... മലയാളത്തിന്റെ പ്രിയ താരത്തെ ഈ ചിത്രത്തിൽ നിന്നും മനസിലാക്കാമോ?