ഇതും വായിക്കുക: വീടിന്റെ ടെറസിൽ ഭാര്യയ്ക്കൊപ്പം കാമുകൻ; രണ്ടുപേരെയും വെട്ടിക്കൊന്ന് തലകളുമായി ഭർത്താവ് ജയിലിൽ കീഴടങ്ങി
കുറ്റിക്കോൽ പയന്തങ്ങാനത്താണ് സംഭവം. കുറ്റിക്കോൽ ടൗണിലെ ഓട്ടോഡ്രൈവറും മുൻ പ്രവാസിയുമായ സുരേന്ദ്രനാണ് ജീവനൊടുക്കിയത്. ഭാര്യ സിനിയെ കുത്തേറ്റ നിലയിൽ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതും വായിക്കുക: കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; അക്രമി ലഹരിക്ക് അടിമയായ മകനെന്ന് പൊലീസ്
അഞ്ചും ഒന്നും വയസുള്ള മക്കൾ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേന്ദ്രൻ ഭാര്യയെ കഴുത്തിനു കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ സിനി ഓടി അയൽവീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ സിനിയെ ആശാപതിയിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രനെ ഏണിപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
advertisement