TRENDING:

Kaviyoor Ponnamma | ഒരു ഇഷ്‌ടമുണ്ടായിരുന്നു; മതം മാറണം എന്നായപ്പോൾ കവിയൂർ പൊന്നമ്മ വിവാഹം ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നും പിന്മാറി

Last Updated:
തനിക്ക് തന്റെ കുടുംബത്തെ ഉപേക്ഷിക്കാൻ സാധിക്കുമായിരുന്നില്ല എന്ന് കവിയൂർ പൊന്നമ്മ
advertisement
1/6
ഒരു ഇഷ്‌ടമുണ്ടായിരുന്നു; മതം മാറണം എന്നായപ്പോൾ കവിയൂർ പൊന്നമ്മ വിവാഹം ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നും പിന്മാറി
മലയാള സിനിമയുടെ അമ്മ എന്ന പേരിന് കാലം എത്ര കഴിഞ്ഞാലും കവിയൂർ പൊന്നമ്മ (Kaviyoor Ponnamma) എന്ന മുഖമായിരിക്കും. തന്നെക്കാൾ പ്രായമുള്ള സത്യൻ മാഷിൽ തുടങ്ങി മോഹൻലാലിന്റെ അമ്മ വേഷം വരെ കൈകാര്യം ചെയ്ത കവിയൂർ പൊന്നമ്മ ഒരിക്കൽ തനിക്കൊരു വില്ലത്തിയുടെ വേഷം തരണമെന്ന് സംവിധായകനോട് അഭ്യർത്ഥിച്ചപ്പോൾ, ആ മുഖത്തിന് പ്രേക്ഷകർ ചാർത്തിയത് മാതൃസ്ഥാനം എന്നായിരുന്നു പ്രതികരണം എന്ന് കവിയൂർ പൊന്നമ്മ ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാള സിനിമയിൽ അമ്മ വേഷങ്ങൾക്ക് മുൻ‌തൂക്കം ഉണ്ടായിരുന്ന കാലത്തോളം കവിയൂർ പൊന്നമ്മ തന്നെയായിരുന്നു പകരക്കാരില്ലാത്ത ആ വേഷങ്ങൾ ചെയ്തു പോന്നത്
advertisement
2/6
തന്റെ സമകാലീനയായിരുന്ന കെ.പി.എ.സി. ലളിതയോടൊപ്പമുള്ള കവിയൂർ പൊന്നമ്മയുടെ ചിത്രമാണിത്. നാന സിനിമാ വാരികയിൽ വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ചു വന്ന ചിത്രമാണ് ഇത്. ഏഴു മക്കളുള്ള കുടുംബത്തിലെ മൂത്തകുട്ടിയായി പിറന്ന പൊന്നമ്മയ്ക്ക് സംഗീതത്തോടായിരുന്നു കമ്പമെങ്കിലും, ഭാവിയിൽ അഭിനയമേഖലയിൽ മാറ്റുരയ്ക്കാനായിരുന്നു നിയോഗം. എം.എസ്. സുബ്ബലക്ഷ്മിയെ പോലെയാകണം എന്നായിരുന്നു ആഗ്രഹം. തോപ്പിൽ ഭാസിയുടെ 'മൂലധനം' എന്ന നാടകത്തിലൂടെ പതിമൂന്നാം വയസിലായിരുന്നു കവിയൂർ പൊന്നമ്മയുടെ അരങ്ങേറ്റം (തുടർന്ന് വായിക്കുക)
advertisement
3/6
പോയവർഷം സെപ്റ്റംബർ മാസത്തിലാണ് കവിയൂർ പൊന്നമ്മയുടെ അന്ത്യം. മലയാള സിനിമയിലെ ഒരു യുഗാന്ത്യം എന്ന് വിളിക്കപ്പെടാവുന്ന വിയോഗമായി മാറി അത്. ചലച്ചിത്ര നിർമാതാവായിരുന്ന മണി സ്വാമിയായിരുന്നു അവരെ വിവാഹം ചെയ്തത്. ബിന്ദു ഏക മകളാണ്. മകളെ സ്നേഹിക്കാൻ അമ്മയ്ക്ക് സമയം കിട്ടിയിരുന്നില്ല എന്ന ആരോപണത്തിൽ ഒരിക്കൽ പൊന്നമ്മ മറുപടി പറഞ്ഞിരുന്നു. കുടുംബം മുന്നോട്ടു പോകണമെങ്കിൽ, താൻ തൊഴിലിനു പോകണമായിരുന്നു. ശേഷം, ഇടവേള കിട്ടുന്ന സാഹചര്യങ്ങളിൽ മകളെ വേണ്ടുവോളം ലാളിച്ചാണ് താൻ വളർത്തിയത് എന്ന് പൊന്നമ്മ പറഞ്ഞിരുന്നു
advertisement
4/6
മണി സ്വാമിയുമായി വിജയകരമായ ദാമ്പത്യം നയിച്ചു എന്ന് പറയാൻ കഴിയില്ല കവിയൂർ പൊന്നമ്മയ്ക്ക്. താളപ്പിഴകൾ ഏറെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് കവിയൂർ പൊന്നമ്മ പങ്കെടുത്ത ഒരഭിമുഖത്തിൽ അവർ തനിക്ക് മനസ്സിൽ ഇഷ്‌ടമുണ്ടായിരുന്ന ഒരാളെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, മതം മാറണം എന്ന ഉടമ്പടി വന്നതിനാൽ, അത് വിവാഹത്തിൽ എത്തിയില്ല. തനിക്ക് തന്റെ കുടുംബത്തെ ഉപേക്ഷിക്കാൻ സാധിക്കുമായിരുന്നില്ല എന്ന് പൊന്നമ്മ. നടൻ മുകേഷിന്റെ പിതാവ് ഓ. മാധവനും മാതാവ് വിജയകുമാരിയും നടൻ തിലകനും നടി ഉർവശിയും നടൻ സിദ്ധിക്കും പങ്കെടുത്ത പരിപാടിയിലാണ് കവിയൂർ പൊന്നമ്മ അതേപ്പറ്റി പറഞ്ഞത്
advertisement
5/6
എത്ര നിർബന്ധിച്ചിട്ടും അതാരെന്നു പേര് പറയാൻ കവിയൂർ പൊന്നമ്മ തയാറായില്ല. എന്നാൽ, അതിനിടയിൽ തനിക്ക് അതാരെന്നു അറിയാമെന്നും, പേര് പറയുമെന്നുമായി തിലകൻ. മുൻകാല ചലച്ചിത്ര സംവിധായകൻ ജേസി എന്നാണ് തിലകൻ പറഞ്ഞ പേര്. ജയനും ഷീലയും വേഷമിട്ട ശാപമോക്ഷം എന്ന സിനിമ സംവിധാനം ചെയ്തു തുടങ്ങിയ ആളാണ് ജേസി. മുരളിയും ഗീതയും വേഷമിട്ട 'സങ്കീർത്തനം പോലെ'യാണ് അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം. നിരവധി ചിത്രങ്ങളിൽ അഭിനേതാവുമാണ് അദ്ദേഹം. അമൃതാ ടി.വിയിലെ പഴയ പരിപാടിയിലാണ് കവിയൂർ പൊന്നമ്മയുടെ ഈ പരാമർശം വന്നത്
advertisement
6/6
അവസാന നാളുകളിൽ കവിയൂർ പൊന്നമ്മ സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും, വീട്ടിൽ വിശ്രമ ജീവിതം നയിച്ചു വരികയുമായിരുന്നു. ഇതിനിടയിൽ അവരെ സന്ദർശിക്കാൻ സംവിധായകൻ ഷാജി കൈലാസും കുടുംബവും ഒരിക്കൽ പോയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Kaviyoor Ponnamma | ഒരു ഇഷ്‌ടമുണ്ടായിരുന്നു; മതം മാറണം എന്നായപ്പോൾ കവിയൂർ പൊന്നമ്മ വിവാഹം ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നും പിന്മാറി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories