TRENDING:

Kavya Madhavan | ഇതാര് കാവ്യാ മാധവൻ ലൈറ്റോ? മഹാലക്ഷ്മിയെ കണ്ടാൽ അമ്മ കാവ്യയുടെ അതേപകർപ്പെന്ന് പറയാതിരിക്കാനാവില്ല

Last Updated:
കൈക്കുഞ്ഞായിരുന്ന നാളുകളിലെ മീനാക്ഷിയും മഹാലക്ഷ്മിയും ഒരുപോലെ ആയിരുന്നുവെങ്കിലും, ഇപ്പോൾ അമ്മ കാവ്യയുടെ പകർപ്പായി വരികയാണ് മാമാട്ടി
advertisement
1/6
Kavya Madhavan | ഇതാര് കാവ്യാ മാധവൻ ലൈറ്റോ? മഹാലക്ഷ്മിയെ കണ്ടാൽ അമ്മ കാവ്യയുടെ അതേപകർപ്പെന്ന് പറയാതിരിക്കാനാവില്ല
ഒരുപാട് നാളുകൾക്ക് ശേഷം സിനിമ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ദിലീപ് (Dileep) കുടുംബം. 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഭാര്യ കാവ്യാ മാധവനും (Kavya Madhavan) മക്കളായ മീനാക്ഷിയും (Meenakshi Dileep) മഹാലക്ഷ്മിയും (Mahalakshmi Dileep) ആ സന്തോഷം പങ്കിടാൻ ദിലീപ് കുടുംബത്തിലുണ്ട്. മീനാക്ഷി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറായി ജോലിചെയ്തു വരികയാണ്. സ്വന്തം ഹാൻഡിലുകളിലൂടെ ദിലീപിന്റെയും കാവ്യാ മാധവന്റെയും മക്കളുടെയും വിവരങ്ങൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അതുപോലെ തന്നെ ഇവരുടെ മേക്കപ്പ് മാൻ ഉണ്ണി പി.എസും കാവ്യ, മീനാക്ഷി, മഹാലക്ഷ്മി എന്നിവരുടെ വിശേഷങ്ങൾ പങ്കിടാറുണ്ട്. വളർന്നു വരുന്ന മാമാട്ടി എന്ന മഹാലക്ഷ്മി അമ്മ കാവ്യയുടെ തനിപ്പകർപ്പായി മാറുകയാണ്
advertisement
2/6
കാവ്യയും മകളും കൂടെയുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഉണ്ണിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നിരുന്നു. ഒരു പരിപാടിക്കോ ഫോട്ടോഷൂട്ടിനോ വേണ്ടി തയാറെടുക്കുന്ന കാവ്യാ മാധവനും മാമാട്ടിക്കും മേക്കപ്പ് ചെയ്തു നൽകുന്ന വേളയിൽ പകർത്തിയ ദൃശ്യമാകാനാണ് സാധ്യത. ഒരു മകൾ ഡോക്‌ടർ എങ്കിൽ മറ്റൊരു മകൾ രണ്ടാം ക്‌ളാസ് വിദ്യാത്ഥിനിയാണ്. പലപ്പോഴും ദിലീപിന്റെ അഭിമുഖങ്ങളിൽ മക്കളെ കുറിച്ച് ചോദ്യങ്ങൾ വരാറുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
കുട്ടിക്കാലത്തെ മഹാലക്ഷ്മി എന്ന മാമാട്ടി ചേച്ചി മീനാക്ഷിയുടെ പകർപ്പാണ് എന്നായിരുന്നു ദിലീപ് നൽകിയിട്ടുള്ള പ്രതികരണം. ആ മുഖസാദൃശ്യം ഒന്ന് മാത്രം മതി ഇരുവരും തമ്മിലെ സ്നേഹത്തിന് എന്ന് ദിലീപ് പറഞ്ഞിരുന്നു. ആ പറഞ്ഞതിൽ തെറ്റില്ല എന്ന് ഇരുവരുടെയും കുഞ്ഞുനാളിലെ ചിത്രങ്ങൾ കണ്ടവർക്ക് മനസിലായതുമാണ്. കൈക്കുഞ്ഞായിരുന്ന നാളുകളിലെ മീനാക്ഷിയും മഹാലക്ഷ്മിയും ഏതാണ്ട് ഇരട്ടക്കുട്ടികൾ എന്നതുപോലെ സമാനതകൾ ഉള്ളവരായിരുന്നു. എന്നാൽ, വളർന്നു വലുതായി വരുമ്പോൾ മഹാലക്ഷ്മിയെ കണ്ടാൽ അമ്മ കാവ്യാ മാധവൻ ലൈറ്റ് എന്നല്ലാതെ പറയാൻ സാധിക്കില്ല
advertisement
4/6
കാവ്യാ മാധവനും ഉണ്ണിയും മഹാലക്ഷ്മിയും കൂടിയുള്ള ചിത്രമാണ് ഉണ്ണി പുറത്തുവിട്ടത്. കയ്യിൽ ഒരു ബാർബി ഡോളുമായി സന്തോഷത്തിലാണ് മഹാലക്ഷ്മി. കൂടാതെ, കാവ്യാ മാധവൻ മേക്കപ്പ് ഇട്ട് ഒരുങ്ങുമ്പോൾ അരികിൽ ഒരു വിശറി എടുത്ത് അതിന്റെ പിന്നിൽ മുഖമൊളിപ്പിച്ച് കുറുമ്പ് കാട്ടുകയാണ് മഹാലക്ഷ്മി. വിശറിക്ക് പിന്നിൽ നിന്നും മുഖം വെളിവാക്കുന്ന മാമാട്ടി കാവ്യാ മാധവന്റെ മുഖവുമായി ഏറെ സമാനതകൾ ഉള്ള കുട്ടിയെന്ന് മനസിലാകും
advertisement
5/6
വല്ലപ്പോഴും ദിലീപിന്റെ ഒപ്പം ഏതെങ്കിലും ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് കാവ്യാ മാധവനും മകളും പുറത്തുവരിക. അതുമല്ലെങ്കിൽ, കാവ്യാ മാധവന്റെ വസ്ത്രാബ്രാൻഡ് ആയ ലക്ഷ്യയുടെ ഫോട്ടോഷൂട്ടായിരിക്കണം. ലക്ഷ്യയുടെ മോഡലുമാരായി മീനാക്ഷിയും മഹാലക്ഷ്മിയും എത്തിയിട്ടുണ്ട്. ഹാഫ് സാരി അണിഞ്ഞ ചേച്ചിയുടെ ഒപ്പം അനുജത്തി മഹാലക്ഷ്മി പട്ടുപാവാടയും ബ്ലൗസും ഇട്ട് സുന്ദരിയായി പോസ് ചെയ്യുന്ന ദൃശ്യങ്ങൾ ലക്ഷ്യയുടെ പേജിൽ കാണാം. മൂത്ത മകളേക്കാൾ ഇളയമകൾക്ക് ക്യാമറയുടെ മുന്നിലെ പരിപാടികൾക്ക് താല്പര്യമേറെയെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്
advertisement
6/6
ദിലീപ് ഒഴികേ, കുടുംബത്തിലെ പെൺതരികൾ മൂന്നുപേരും കാവ്യാ മാധവന്റെ ലക്ഷ്യയുടെ മോഡലുമാർ ആയിട്ടുണ്ട്. ദിലീപ് കുടുംബം പരിപാടികൾക്കോ ചടങ്ങുകൾക്കോ കുടുംബസമേതം പോകുമ്പോൾ ലക്ഷ്യ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാകും പലപ്പോഴും അവർ ധരിക്കുക. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും, പിന്നാലെ അതേപ്പറ്റിയുള്ള ചർച്ചകൾ പൊടിപൊടിക്കുകയും ചെയ്യാറുണ്ട്. കാവ്യാ മാധവൻ സിനിമയിലേക്ക് മടങ്ങണം എന്നാഗ്രഹിക്കുന്നവർ ഉണ്ടെങ്കിലും, അതേക്കുറിച്ച് കാവ്യ ഇതുവരെയും സൂചന നൽകിയിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Kavya Madhavan | ഇതാര് കാവ്യാ മാധവൻ ലൈറ്റോ? മഹാലക്ഷ്മിയെ കണ്ടാൽ അമ്മ കാവ്യയുടെ അതേപകർപ്പെന്ന് പറയാതിരിക്കാനാവില്ല
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories