Meenakshi Dileep | അത് മീനാക്ഷിക്ക് വേണ്ടി മാത്രം; കാവ്യാ മാധവൻ മീനൂട്ടിക്കായി തീർത്ത സമ്മാനം
- Published by:meera_57
- news18-malayalam
Last Updated:
കാവ്യക്ക് മൂത്തമകൾ മീനാക്ഷിയോട് നിറയെ സ്നേഹമുണ്ട്. ഡിയർ മീനാക്ഷി എന്നാണ് കാവ്യ പലപ്പോഴും മീനൂട്ടിയെ വിശേഷിപ്പിക്കുന്നത്
advertisement
1/6

വീട്ടിൽ എല്ലാവരുടെയും സ്നേഹനിധിയായ മകളാണ് മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി ദിലീപ് (Meenakshi Dileep). ഇന്ന് ഡോക്‌ടർ മീനാക്ഷി ഗോപാലകൃഷ്ണൻ. അച്ഛൻ ദിലീപിന് (Dileeep) മീനൂട്ടി എത്രത്തോളം പ്രിയങ്കരി എന്ന കാര്യം എല്ലാവർക്കും അറിയാം. മകളെക്കുറിച്ച് കൂടുതൽ സംസാരിച്ചാൽ ദിലീപ് വികാരാധീനനാവും, കണ്ഠമിടറും. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മീനാക്ഷി ഒരു ഡോക്‌ടർ ആവണമെന്ന്. അതിനു വേണ്ട സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയായിരുന്നു ദിലീപ് ആദ്യം ചെയ്തത്. പലപ്പോഴും തന്നെക്കൊണ്ട് സാധിക്കില്ല എന്ന സാഹചര്യം വന്നിട്ടുപോലും മീനാക്ഷി പിന്മാറിയില്ല. അച്ഛന്റെ സ്വപ്നം സഫലമാക്കി
advertisement
2/6
മീനാക്ഷിയുടെ കയ്യിലേക്ക് ഡോക്‌ടർ പട്ടം കിട്ടുന്ന നിമിഷം കാണാൻ ദിലീപിനൊപ്പം കാവ്യാ മാധവനും ഉണ്ടായിരുന്നു. മീനാക്ഷിയുടെ ഇരുവശത്തും അച്ഛനും അമ്മയുമായി അവർ നിൽക്കുന്ന ചിത്രത്തിന് പലരും കയ്യടിച്ചു. മീനൂട്ടി ഡോക്‌ടർ ആയതിന്റെ സന്തോഷം കാവ്യക്കും മറച്ചുപിടിക്കാനായില്ല. എല്ലാം മകളുടെ കഠിനാധ്വാനത്തിന്റെ ഫലം എന്ന് മാത്രമേ കാവ്യക്ക് പറയാനുണ്ടായിരുന്നുള്ളൂ. മാമാട്ടി എന്ന അനുജത്തിക്ക് റോൾ മോഡലാവാൻ പറ്റിയ ചേച്ചി (തുടർന്ന് വായിക്കുക)
advertisement
3/6
പഠനം കഴിഞ്ഞതും മീനാക്ഷി വെറുതെയിരുന്നില്ല. ഡോക്‌ടറായി പ്രാക്ടീസ് തുടങ്ങി. അതെവിടെയെന്ന വാർത്തയും മാധ്യമങ്ങളിൽ വന്നു. ഒഴിവുസമയങ്ങളിൽ മീനാക്ഷി മോഡലാണ്. കാവ്യയുടെ വസ്ത്രബ്രാൻഡ് ആയ ലക്ഷ്യയുടെ മോഡലാണ് മീനാക്ഷിയും അനുജത്തി മാമാട്ടിയും. മീനാക്ഷി സിനിമയിൽ വരണം എന്ന് ആഗ്രഹിച്ച നിരവധിപ്പേരുണ്ട്. അതിനുള്ള മറുപടിയും ഒരിക്കൽ ദിലീപ് കൊടുത്തിരുന്നു. മക്കളെ ഉപദേശിക്കാനോ, അവരോടു എന്ത് ചെയ്യണമെന്നോ മറ്റും പറയാനുള്ള ആളല്ല താനെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇനി സിനിമയിൽ വരാൻ മീനാക്ഷിക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ദിലീപ് വഴിമുടക്കില്ല
advertisement
4/6
കാവ്യക്കും മൂത്തമകൾ മീനാക്ഷിയോട് നിറയെ സ്നേഹമുണ്ട്. ഡിയർ മീനാക്ഷി എന്നാണ് കാവ്യ പലപ്പോഴും മീനൂട്ടിയെ വിശേഷിപ്പിക്കുന്നത്. കാവ്യയുടെ ജന്മദിനത്തിൽ പിറന്നാൾ ആശംസയുമായി മീനാക്ഷിയും പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. എന്നാൽ പൊതുസ്ഥലങ്ങളിൽ ഒന്നും അവർ രണ്ടുപേരും അവർക്കിടയിലെ സ്നേഹത്തെയോ ബഹുമാനത്തെയോ കുറിച്ച് സംസാരിക്കാറില്ല. രണ്ടു ദിവസം മുൻപ് വീണ്ടും കാവ്യയുടെ ലക്ഷ്യ മോഡലായി മീനാക്ഷി എത്തിയിരുന്നു. ബേൺഡ് ഓറഞ്ച് നിറത്തിലെ ഡിസൈനർ സാരിയും മിനിമൽ ജൂവലറിയുമായി മീനാക്ഷി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു
advertisement
5/6
ദിലീപ് കേസിൽ വിധിവന്ന ശേഷം ആദ്യമായി മീനാക്ഷി സോഷ്യൽ മീഡിയയിൽ വന്നതും ഈ ചിത്രങ്ങളുമായാണ്. ദിലീപ് കോടതിയിൽ നിന്നും വീട്ടിലെത്തിയ സമയം മൂത്തമകളെ മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളിൽ എവിടെയും കാണാൻ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ മീനാക്ഷി അന്ന് ഈ ഷൂട്ടിങ്ങിൽ പങ്കെടുത്തിരിക്കും. ലക്ഷ്യയുടെ സാരികൾക്ക് മുൻപും മീനാക്ഷി മോഡലായിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിനും മറ്റും മീനാക്ഷിയായിരുന്നു ബ്രാൻഡിന്റെ മോഡൽ. മകൾ ക്യാമറയ്ക്ക് മുന്നിൽ വരണം എന്ന ആരാധകരുടെ ആഗ്രഹത്തിന് ദിലീപും കാവ്യയും ഇങ്ങനെയൊരു അവസരം മീനാക്ഷിക്ക് കാട്ടിക്കൊടുക്കുന്നുണ്ട്
advertisement
6/6
പക്ഷേ ഈ ചിത്രങ്ങളിൽ ഒരു പ്രത്യേകതയുണ്ട്. ലക്ഷ്യയുടെ ചിത്രങ്ങളിൽ അക്കാര്യം എടുത്ത് പരാമർശിക്കുന്നു. ഈ സാരി ഡിസൈൻ മീനാക്ഷി ദിലീപിന് വേണ്ടിയുള്ള കാവ്യ മാധവന്റെ സമ്മാനമാണ്. മീനൂട്ടിക്കായി എക്സ്ക്ലൂസീവ് ആയി ചെയ്തെടുത്തത്. സാധാരണ സീസണൽ സാരി പോലല്ല എന്ന് സാരം. ഇനി ഈ സാരി കണ്ടിഷ്‌ടപ്പെട്ടവർക്ക് വേണമെങ്കിൽ വാട്സാപ്പ് വഴി ലക്ഷ്യയെ കോൺടാക്ട് ചെയ്യാനുള്ള ഓപ്‌ഷനും നൽകിയിട്ടുണ്ട്. മുൻപ് ഇതേ ഷെയ്ഡിലെ സാരി ധരിച്ച് കാവ്യ മാധവൻ ദിലീപിനൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്ത ദൃശ്യവും പോസ്റ്റ് ചെയ്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങൾക്ക് അഭിനന്ദനം അറിയിച്ചു കൊണ്ട് നിരവധിപ്പേർ കമന്റിൽ വന്നിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Meenakshi Dileep | അത് മീനാക്ഷിക്ക് വേണ്ടി മാത്രം; കാവ്യാ മാധവൻ മീനൂട്ടിക്കായി തീർത്ത സമ്മാനം