Kavya Madhavan|'സ്നേഹവും സമാധാനവും ശാന്തതയും നിറഞ്ഞ മറ്റൊരു മനോഹര വർഷം കൂടി'; ജന്മദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി കാവ്യ മാധവൻ
- Published by:ASHLI
- news18-malayalam
Last Updated:
കാവ്യയുടെ 15ആം വയസ്സിലാണ് ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ നായികയായി എത്തുന്നത്.
advertisement
1/6

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് കാവ്യാമാധവൻ. ബാലതാരമായാണ് കാവ്യ വെള്ളിത്തിരയിൽ എത്തുന്നത്. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിലാണ് തുടക്കം.
advertisement
2/6
ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് ആദ്യമായി നായികയായി കാവ്യ എത്തുന്നത്. അന്ന് 15 വയസ്സായിരുന്നു താരത്തിന്.
advertisement
3/6
ഇപ്പോഴിതാ തന്റെ നാല്പതാം പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് കാവ്യ മാധവൻ. 1984 സെപ്റ്റംബർ 19ന് ആണ് കാവ്യാമാധവൻ ജനിച്ചത്.
advertisement
4/6
'വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി' എന്നാണ് കാവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
advertisement
5/6
കാവ്യ മാധവന്റെ സ്വന്തം വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്മിയുടെ കോസ്റ്റിൻ ആണ് താരം ധരിച്ചിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് മകൾ മാമാട്ടിയും ലക്ഷ്യയുടെ ഔട്ഫിറ്റ് ധരിച്ച് എത്തിയിരുന്നു.
advertisement
6/6
ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് കയ്യിൽ ഒരു താമരയും പിടിച്ചുകൊണ്ടുള്ള ചിത്രമാണ് കാവ്യാ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Kavya Madhavan|'സ്നേഹവും സമാധാനവും ശാന്തതയും നിറഞ്ഞ മറ്റൊരു മനോഹര വർഷം കൂടി'; ജന്മദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി കാവ്യ മാധവൻ