TRENDING:

Keerthy Suresh|തൂവെള്ള ​ഗൗണിൽ ക്രിസ്ത്യൻ വധുവായി കീര്‍ത്തി സുരേഷ്! പുഞ്ചിരിതൂകി ആന്റണി

Last Updated:
അച്ഛൻ സുരേഷ്കുമാറിന്റെ കെെപിടിച്ച് വിവാഹവേദിയിലേക്ക് കയറുന്നതിന്റെയും വിവാഹനിമിഷങ്ങളുടെയും ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്
advertisement
1/8
Keerthy Suresh|തൂവെള്ള ​ഗൗണിൽ ക്രിസ്ത്യൻ വധുവായി കീര്‍ത്തി സുരേഷ്! പുഞ്ചിരിതൂകി ആന്റണി
കഴിഞ്ഞദിവസമാണ് തെന്നിന്ത്യൻതാരം കീർത്തി സുരേഷും സുഹൃത്ത് ആന്റണി തട്ടിലും 15 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായത്. ഡിസംബർ 13ന് തമിഴ് ആചാരപ്രകാരമുള്ള വിവാഹമായിരുന്നു കഴിഞ്ഞത്. ​
advertisement
2/8
ഗോവയിൽ വെച്ച് അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങൾ അന്നു തന്നെ താരം പങ്കുവെച്ചിരുന്നു.
advertisement
3/8
ഇന്നിപ്പോൾ താരത്തിന്റെ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. കീർത്തിയുടെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാമിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
4/8
അച്ഛൻ സുരേഷ്കുമാറിന്റെ കൈപിടിച്ച് വിവാഹവേദിയിലേക്ക് കയറുന്നതിന്റേയും ഭർത്താവ് ആന്റണി തട്ടിലിനെ ചുംബിക്കുന്നതുമായ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.
advertisement
5/8
നിരവധി താരങ്ങളും ആരാധകരുമാണ് കീർത്തി സുരേഷ് പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുമായി എത്തുന്നത്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍റെ ഉടമയാണ് ആന്റണി.
advertisement
6/8
ഗോവയില്‍ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങില്‍ തെന്നിന്ത്യൻ സിനിമാലോകത്തെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേര്‍ ചടങ്ങിലെത്തി.
advertisement
7/8
കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ കുടുംബമോ താരമോ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
advertisement
8/8
പിന്നീട് നവംബര്‍ 27ന് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത കീർത്തി സുരേഷ് തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Keerthy Suresh|തൂവെള്ള ​ഗൗണിൽ ക്രിസ്ത്യൻ വധുവായി കീര്‍ത്തി സുരേഷ്! പുഞ്ചിരിതൂകി ആന്റണി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories