TRENDING:

ഒരൊറ്റ സിനിമ കൊണ്ട് ജീവിതം മാറിയ നടി! അപകടത്തിൽപ്പെട്ട് കോമയിലായി...മുഖം വികൃതമായതിനാൽ ജീവിതം നഷ്ട്ടപ്പെട്ടു; ആരാണ് അവർ?

Last Updated:
അപകടത്തിൽ നടിയുടെ ഓർമ്മകൾ നഷ്ടപ്പെടുകയും ശരീരത്തിന്റെ പകുതി ഭാഗം തളർന്ന് പോവുകയും ചെയ്തു
advertisement
1/7
ഒരൊറ്റ സിനിമ കൊണ്ട് ജീവിതം മാറിയ നടി! അപകടത്തിൽപ്പെട്ട് കോമയിലായി... മുഖം വികൃതമായതിനാൽ ജീവിതം നഷ്ട്ടപ്പെട്ടു;
ഒരൊറ്റ സിനിമ കൊണ്ട് വലിയ നേട്ടം കൈവരിച്ച ഒരാളുടെ ജീവിതം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിച്ച സംഭവം സിനിമാ മേഖലയെ ഒന്നാകെ ഞെട്ടിക്കുന്നതാണ്. ചെറിയൊരു അപകടം പോലും നമ്മുടെ ജീവിതത്തെ മുഴുവനായി ഇരുട്ടിൽ ആക്കിയേക്കാം. ഒരു അപകടം കാരണം സിനിമാ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന നടി. ജീവിതത്തിൽ വലിയൊരു പോരാട്ടം നേരിട്ട ഒരു നടിയെക്കുറിച്ചാണ് നമ്മൾ ഇവിടെ കാണാൻ പോകുന്നത്.
advertisement
2/7
'തിരുട തിരുട' എന്ന തമിഴ് ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അനു അഗർവാൾ (Anu Aggarwal ). 1969 ൽ ഡൽഹിയിൽ ജനിച്ച അനു അഗർവാളിന് കോളേജ് പഠനകാലം മുതൽ തന്നെ മോഡലിംഗിനോട് അഭിനിവേശമുണ്ടായിരുന്നു. അന്നുമുതൽ താരം ഒരു വീഡിയോ ജോക്കിയായി ജോലി ചെയ്തിരുന്നു. ആ സമയത്ത് ശാലീന സൗന്ദര്യമുള്ള ഒരു നായികയെ അന്വേഷിക്കുകയായിരുന്നു ബോളിവുഡ്.
advertisement
3/7
1990-ൽ 'ആഷിഖി' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അനു അഗർവാൾ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബോക്സ്ഓഫീസിൽ വൻ വിജയമായ ചിത്രം നടിക്ക് വലിയ പ്രശസ്തി നേടി കൊടുത്തു. ആഷിഖി ഇപ്പോഴും ബോളിവുഡിലെ എവർ ഗ്രീൻ ചിത്രമായാണ് കണക്കാക്കുന്നത്. അങ്ങനെ, ഒരൊറ്റ സിനിമ കൊണ്ട് അവർ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അനു അഗർവാൾ ബോളിവുഡിൽ ഒരു സംസാരവിഷയമായി.
advertisement
4/7
ചിത്രത്തിൽ അനു വർഗീസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. 'ആഷിഖി' വാണിജ്യ വിജയം നേടിയതു മാത്രമല്ല, ബോളിവുഡിലെ ഒരു പുതുമുഖത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രവുമായി മാറി. ഈ ചിത്രം കാരണം നടിക്ക് ബോളിവുഡിൽ നിരവധി അവസരങ്ങൾ തേടിയെത്തി.
advertisement
5/7
 ആഷിഖിയ്ക്ക് ശേഷം 1993-ൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത 'തിരുട തിരുട' എന്ന തമിഴ് ചിത്രത്തിലാണ് ആണ് അഭിനയിച്ചത്. ശേഷം 'കസബ് തമാശ', 'രാം ശാസ്ത്ര' തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. തന്റെ അഭിനയത്തിലൂടെയും തിരഞ്ഞെടുത്ത കഥാപാത്രങ്ങളിലൂടെയും അവർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. എന്നാൽ കാലം ഒരു ദിവസം കൊണ്ട് അനു അഗർവാളിന്റെ ഭാവി പൂർണ്ണമായും നശിപ്പിച്ചു.
advertisement
6/7
1999-ലാണ് അനുവിന് ഒരു വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ താരം കോമയിലായി. 29 ദിവസം നടി അബോധാവസ്ഥയിലായിരുന്നു. ഡോക്ടർമാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായി ഒരു ദിവസം നടി കണ്ണ് തുറന്നു. എന്നാൽ അപകടത്തിന് ശേഷം ഒരിക്കലും താരത്തിന്റെ ജീവിതം പൂർവ സ്ഥിതിയിൽ എത്തിയില്ല.
advertisement
7/7
അപകടത്തിൽ വാഹനം കത്തി നശിച്ചിരുന്നതിനാൽ അനുവിന്റെ മുഖത്തിന് സാരമായി പൊള്ളൽ ഏറ്റിരുന്നു. കൂടാതെ ,ശരീരത്തിന്റെ പകുതി ഭാഗം തളർന്നിരുന്നു. ഓർമ്മകൾ പൂർണമായും നഷ്ടപ്പെട്ട നടിക്ക് തന്റെ പേര് പോലും ഓർമ്മയില്ലായിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് നടിക്ക് പതിയെ മാറ്റം ഉണ്ടാകാൻ തുടങ്ങിയത്. അപകടത്തിന് ശേഷം ഒരു കുട്ടിയെ പോലെ ആയിരുന്നു അനു. ഓരോ കാര്യങ്ങളും ആദ്യമായി കാണുന്നത് പോലെ അവൾ പഠിക്കാൻ തുടങ്ങി. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അവൾ ഒഴിവാക്കി. യോഗയിലൂടെയും ധ്യാനത്തിലൂടെയും സ്വയം സുഖപ്പെടുത്താൻ തുടങ്ങി. ഒരു കാലത്തെ മിന്നും താരമായിരുന്ന നടി ഇപ്പോൾ ആത്മീയതയിലും സാമൂഹിക സേവനങ്ങളിലൂടെയും സന്തോഷം കണ്ടെത്തുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ഒരൊറ്റ സിനിമ കൊണ്ട് ജീവിതം മാറിയ നടി! അപകടത്തിൽപ്പെട്ട് കോമയിലായി...മുഖം വികൃതമായതിനാൽ ജീവിതം നഷ്ട്ടപ്പെട്ടു; ആരാണ് അവർ?
Open in App
Home
Video
Impact Shorts
Web Stories