'ഓസിയെക്കുറിച്ച് ഒന്നും പറയാനില്ലേ'...? മക്കളെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുന്നു
- Published by:Ashli
- news18-malayalam
Last Updated:
ഓസിയെ പറ്റി എന്താ മറ്റുള്ളവരെക്കുറിച്ച് പറഞ്ഞതുപോലെ ഒന്നും പറയാത്തത്?, അച്ഛന്റെ സംസാരവും ഗുണവും ഒക്കെ കൂടുതൽ കിട്ടിയത് ഓസിക്കാണ്
advertisement
1/7

മലയാളികൾക്ക് ഏറെ സുപരിചിതമാണ് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന, ഇഷാനി, ഹൻസിക, ദിയ കൃഷ്ണ തുടങ്ങിവർക്കെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുണ്ട്.
advertisement
2/7
യൂട്യൂബ് കുടുംബം എന്നാണ് കൃഷ്ണ കുമാറിന്റെ കുടുംബത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. വീട്ടിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ. എല്ലാവരും ഒരേ പോലെ സോഷ്യൽ മീഡിയയിൽ സജീവവും.
advertisement
3/7
കഴിഞ്ഞ ദിവസം ഇൻസ്റ്റ്ഗ്രാമിൽ തന്റെ പെൺമക്കളെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ആദ്യം ഇളയമകളായ ഹൻസികയെക്കുറിച്ചാണ് കുറുപ്പ് പങ്കുവെച്ചത്.
advertisement
4/7
അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. തോന്നാറുണ്ടെന്നും, കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷെമ ഉള്ള ആൾ എന്നൊക്കെയാണ് ഹൻസികയെക്കുറിച്ച് പറഞ്ഞത്.
advertisement
5/7
നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ. വിശ്വാസ്യതയുടെ പര്യായം. ഒരു കാര്യം ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല എന്നിങ്ങനെ പോകുന്നു ഇഷാനിയെക്കുറിച്ചുള്ള വാക്കുകൾ.
advertisement
6/7
എന്നാൽ രണ്ടാമത്തെ മകളായ ദിയയെക്കുറിച്ച് ഓസിയും ഞാനും.. എന്ന കുഞ്ഞ് ക്യാപ്ഷനിൽ ഒതുക്കിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഓസിയെ പറ്റി എന്താ മറ്റുള്ളവരെക്കുറിച്ച് പറഞ്ഞതുപോലെ ഒന്നും പറയാത്തത്?, അച്ഛന്റെ സംസാരവും ഗുണവും ഒക്കെ കൂടുതൽ കിട്ടിയത് ഓസിക്കാണ് എന്നിങ്ങനെ പോകുന്നു ചർച്ചകൾ.
advertisement
7/7
എന്നാൽ ഓസിയെ പറ്റി എഴുതാൻ തുടങ്ങിയാൽ ഇന്നൊന്നും തീരില്ല എന്നാണ് ഈ ചർച്ചകൾക്ക് മറുപടിയായി കൃഷ്ണകുമാർ പറഞ്ഞത്. അതേസമയം മൂത്ത മകളായ അഹാനയെക്കുറിച്ച് ഒന്നും പറയാനില്ലെ എന്നും ആരാധകർ ചോദിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഓസിയെക്കുറിച്ച് ഒന്നും പറയാനില്ലേ'...? മക്കളെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുന്നു