മതിലകം രേഖകളിൽ ഇടംപിടിച്ച ചരിത്രം; നൂറ്റാണ്ടുകൾക്ക് മുൻപ് വനം വെട്ടിത്തെളിച്ചപ്പോൾ തെളിഞ്ഞ ശിവചൈതന്യം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
നൂറ്റാണ്ടുകളുടെ ചരിത്രവും ഐതിഹ്യവുമുള്ള തുമ്പോട് മഹാദേവക്ഷേത്രം. 1850-ലെ മതിലകം രേഖകളിലെ പരാമർശങ്ങളും, ധനുമാസത്തിലെ പ്രസിദ്ധമായ തിരുവാതിര മഹോത്സവവും, ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ ചരിത്രവും.
advertisement
1/5

തുമ്പോട് മഹാദേവക്ഷേത്രത്തെപ്പറ്റി നിരവധി ഐതിഹ്യ കഥകൾ ഉണ്ട്. അതിൽ ഏറ്റവും പ്രശസ്തമായത് കാർത്യായനീദേവിയെ ദർശിച്ച ശിവചൈതന്യത്തെ ഒരു മുനിവര്യൻ പ്രതിഷ്ഠിച്ചതായും, അല്ലങ്കിൽ പരശുരാമൻ നിർമ്മിച്ചതായും വിശ്വസിക്കപ്പെടുന്നു എന്നതാണ്. തരണനല്ലൂർ തന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ഇവിടുത്തെ ശിവലിംഗ പ്രതിഷ്ഠാ കർമ്മങ്ങൾ നടന്നതെന്നാണ് പുരാവൃത്തം വ്യക്തമാക്കുന്നത്.
advertisement
2/5
നൂറ്റാണ്ടുകൾക്ക് മുൻപ് വനം വെട്ടിത്തെളിച്ചപ്പോൾ കണ്ടെത്തിയ തകർന്ന ശിവലിംഗവും കുളവും കേന്ദ്രീകരിച്ചാണ് തുമ്പോട് മഹാദേവക്ഷേത്രം പുനരുദ്ധാരണം നടന്നത്. 1850-ലെ മതിലകം രേഖകളിൽ ക്ഷേത്രത്തിലെ പൂജാരിയെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും വ്യക്തമായ സൂചനകൾ ഉണ്ടെന്നത് ഈ ക്ഷേത്രത്തിൻ്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു.
advertisement
3/5
ജീർണ്ണാവസ്ഥയിലായ ഗർഭഗൃഹം പുതുക്കിപ്പണിയുകയും കിണറിനുള്ളിൽ വളർന്നുനിന്ന മൈലമരം മുറിച്ചുമാറ്റി മനോഹരമായ മണ്ഡപം നിർമ്മിക്കുകയും ചെയ്തു. പണ്ട് ഒൻപത് അഹസ്സുകളും പകൽ ആറാട്ടും നടന്നിരുന്ന ഈ മഹാക്ഷേത്രത്തിന് ചുറ്റും എണ്ണൂറോളം ബ്രാഹ്മണ കുടുംബങ്ങൾ താമസിച്ചിരുന്നതായും പഴമക്കാർ പറയുന്നു.
advertisement
4/5
1956-ൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും 1969 മുതലാണ് ക്ഷേത്രസ്വത്തുക്കൾ വീണ്ടെടുത്ത് വികസന പ്രവർത്തനങ്ങൾ സജീവമായത്. നിലവിൽ 1997-ൽ രജിസ്റ്റർ ചെയ്ത 1252/97 നമ്പറിലുള്ള വിപുലമായ ട്രസ്റ്റാണ് ക്ഷേത്രഭരണവും ദൈനംദിന കാര്യങ്ങളും കാര്യക്ഷമമായി നടത്തുന്നത്.
advertisement
5/5
ധനുമാസത്തിലെ തിരുവാതിര മഹോത്സവവും നന്ദികേശ പ്രയാണവുമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾ. ഈ ഉത്സവനാളുകളിൽ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തജനങ്ങൾ ഉമാമഹേശ്വരന്മാരുടെ അനുഗ്രഹം തേടി ഈ പുണ്യഭൂമിയിലേക്ക് എത്തിച്ചേരാറുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
മതിലകം രേഖകളിൽ ഇടംപിടിച്ച ചരിത്രം; നൂറ്റാണ്ടുകൾക്ക് മുൻപ് വനം വെട്ടിത്തെളിച്ചപ്പോൾ തെളിഞ്ഞ ശിവചൈതന്യം