'എന്നെ അച്ഛനും അപ്പൂപ്പനുമാക്കിയവൾക്ക് ഇന്ന് പിറന്നാൾ'; ലച്ചുവിന് ജന്മദിനാശംസയുമായി അച്ഛൻ
- Published by:user_57
- news18-malayalam
Last Updated:
ഈ ഫോട്ടോയിൽ കാണുന്ന മകളുടെ പ്രായമുള്ള കൊച്ചുമകന്റെ അപ്പൂപ്പനാണ് ഇന്നദ്ദേഹം
advertisement
1/6

അച്ഛാ എന്ന് ആദ്യമായി കേട്ട വിളി ആർക്കാണ് മറക്കാൻ സാധിക്കുക, അല്ലേ? കുഞ്ഞ് പിറന്ന്, സംസാരിക്കാൻ തുടങ്ങി പിന്നെയും കാത്തിരുന്നു വേണം അങ്ങനെയൊരു വാക്ക് മുഴുവനായും വിളിക്കുന്നത് കേൾക്കാൻ. അങ്ങനെ വിളിച്ച മകളുടെ പിറന്നാളാണിന്ന്. പിന്നെയും വർഷങ്ങൾ കടന്നു പോയി. മകളുടെ മകൻ പിറന്നതോടെ ആ അച്ഛൻ അപ്പൂപ്പനുമായി
advertisement
2/6
കളിപ്പാട്ടവും കയ്യിലെടുത്ത് കളിക്കുന്ന ആ ചിത്രത്തിലെ കുട്ടിയുടെ മകൻ ഇന്ന് അതേ പ്രായമാണ്. ലച്ചു എന്ന് വിളിക്കുന്ന മൂത്ത മകൾ ഐറിന്റെ പിറന്നാളിന് ലാൽ ജോസ് പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ പോസ്റ്റാണിത്. 2019ൽ ഐറിന്റെ വിവാഹമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ലാൽ ജോസിനും ഭാര്യ ലീനയ്ക്കും രണ്ടുപെൺമക്കളാണുള്ളത്. ഇളയ മകൾ കാതറിൻ. ലച്ചുവിന്റെ വിവാഹം മലയാള സിനിമാ താരങ്ങളാൽ സമ്പന്നമായിരുന്നു
advertisement
4/6
പെണ്ണുങ്ങൾ അരങ്ങുവാഴുന്നിടത്തേക്കാണ് ലച്ചുവിന്റെ മകൻ മാത്യുവിന്റെ രംഗപ്രവേശം. 'അപ്പൂന്റെയും അമ്മൂന്റെയും ഒന്നാംപിറന്നാൾ, അപ്പയുടേയും' മമ്മയുടേയും ആദ്യ പിറന്നാൾ, ചിറ്റയുടെ ആദ്യപിറന്നാൾ' എന്നാണ് ലാൽ ജോസ് കൊച്ചുമകന്റെ പിറന്നാൾ ആഘോഷവേളയിൽ ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്
advertisement
5/6
ലാൽ ജോസും ലീനയും കൊച്ചുമകൻ മാത്യുവിനൊപ്പം
advertisement
6/6
കൊച്ചുമകൻ മാത്യുവും ലാൽ ജോസും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിക്കിൽ
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്നെ അച്ഛനും അപ്പൂപ്പനുമാക്കിയവൾക്ക് ഇന്ന് പിറന്നാൾ'; ലച്ചുവിന് ജന്മദിനാശംസയുമായി അച്ഛൻ