TRENDING:

Yoga day | നമ്മുടെ നായികമാർക്കുമുണ്ട് കേട്ടോ 'മമ്മുക്ക എഫക്ട്'; 50 പിന്നിട്ടാലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാം, ഇങ്ങനെ

Last Updated:
രണ്ടു മുതിർന്ന മക്കളുടെ അമ്മകൂടിയായ താരത്തെ കണ്ടാൽ ഇപ്പോഴും പ്രായം പടിക്കുപുറത്തു നിൽക്കേണ്ടി വരും
advertisement
1/7
നമ്മുടെ നായികമാർക്കുമുണ്ട് കേട്ടോ 'മമ്മുക്ക എഫക്ട്'; 50 പിന്നിട്ടാലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാം, ഇങ്ങനെ
മലയാള സിനിമാ താരങ്ങളുടെ കാര്യത്തിൽ ഫിറ്റ്നസ് എന്ന് കേട്ടാൽ എല്ലാവരും ഒറ്റ ശ്വാസത്തിൽ പറയുന്ന ഒരു പേരേയുള്ളൂ; മമ്മൂട്ടി. പ്രായം 70 പിന്നിട്ടിട്ടും ഇന്നും ലുക്കിന്റെ കാര്യത്തിൽ ആ 80കളിൽ വെള്ളിത്തിരയിൽ കണ്ട നടൻ തന്നെയാണ് അദ്ദേഹം എന്ന കാര്യത്തിൽ സംശയം ഏതുമില്ല. ഫിറ്റ്നസ് ഒക്കെ ആണുങ്ങൾക്ക് എന്ന ധാരണ അങ്ങ് മാറ്റിവച്ചേക്കൂ. ഇതാ ഇവിടെ നോക്കൂ. യോഗയിലെ ചക്രാസനം പുഷ്പം പോലെ കൈകാര്യം ചെയ്യുന്ന നടിയും മലയാളത്തിന്റെ സ്വന്തം തന്നെ
advertisement
2/7
ഈ നായികയെ കണ്ടാൽ വയസ്സ് 50 പിന്നിട്ടു കഴിഞ്ഞു എന്ന് ആരെങ്കിലും വന്നു പറയേണ്ടി വരും. അത്രയ്ക്ക് ചുറുചുറുക്കും പ്രസരിപ്പുമുണ്ട്, മിന്നും നായികയായ കല്യാണിയുടെ അമ്മ കൂടിയായ ലിസിക്ക് (Lissy Lakshmi). സിനിമയിൽ സജീവമല്ലാത്തതിനാൽ ലിസിയുടെ വിശേഷങ്ങൾ കൂടുതൽ പരിചയം സോഷ്യൽ മീഡിയയിൽ സജീവമായ ആൾക്കാർക്കാകും (തുടർന്ന് വായിക്കുക)
advertisement
3/7
ഇന്നോ ഇന്നലെയോ, അല്ലെങ്കിൽ യോഗാ ദിനം എന്ന് അറിയിക്കാനോ വേണ്ടിയുള്ളതല്ല ലിസിയുടെ ഫിറ്റ്നസ്. അടുക്കും ചിട്ടയുമുള്ള ജീവിതത്തിന്റെ ഭാഗമാണ് ഈ കീഴ്വഴക്കം
advertisement
4/7
പോയ വർഷങ്ങളിലും യോഗ ദിനത്തിൽ പ്രചോദനാത്മകമായ പോസ്റ്റുമായി ലിസി എത്തിച്ചേർന്നിരുന്നു. സ്വന്തം നിലയിൽ ജീവിക്കുന്ന ലിസിയുടെ ഈ പോസ്റ്റുകൾ ഒരുപാട് പേർക്ക് പ്രചോദനം പകരുക കൂടിയാണ്
advertisement
5/7
അടുത്തിടെ സ്‌പെയിനിൽ സന്ദർശനം നടത്തിയ ലിസിയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. സ്‌പെയിനിലെ പ്രശസ്തമായ പല സ്ഥലങ്ങളിലും ഒറ്റയ്ക്ക് സന്ദർശനം നടത്തുകയായിരുന്നു ലിസി. വിശേഷപ്പെട്ട ഓരോ ഇടങ്ങളിലും വച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തു
advertisement
6/7
‘താളവട്ടം’, ‘ചിത്രം’, ‘അരം + അരം = കിന്നരം’, ‘ഹലോ മൈ ഡിയർ റോംഗ് നമ്പർ’, ‘മുത്താരംകുന്ന് പി.ഒ. തുടങ്ങിയ ഒരുപറ്റം ഹിറ്റ് ചിത്രങ്ങൾ ലിസിയുടേതായുണ്ട്. മലയാള സിനിമയിലേക്ക് മടക്കമില്ലെങ്കിലും ഈ സിനിമകൾ മാത്രം മതി ലിസിയെ നിർവചിക്കാൻ
advertisement
7/7
ഇന്നും പഴയ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നയാളാണ് ലിസി. നടിമാരായ പൂർണിമ ഭാഗ്യരാജ്, നദിയ മൊയ്‌ദു, രാധിക ശരത്കുമാർ എന്നിവർക്കൊപ്പം ലിസി
മലയാളം വാർത്തകൾ/Photogallery/Buzz/
Yoga day | നമ്മുടെ നായികമാർക്കുമുണ്ട് കേട്ടോ 'മമ്മുക്ക എഫക്ട്'; 50 പിന്നിട്ടാലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാം, ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories