TRENDING:

Leo| 'വിജയ് അണ്ണനോട് നന്ദി; ലിയോയിലെ സർപ്രൈസുകൾ പുറത്തുവിടരുത്'; കുറിപ്പുമായി ലോകേഷ് കനകരാജ്

Last Updated:
ചിത്രം എൽസിയു ആണോ അല്ലയോ എന്നത് തിയറ്ററിൽ നിന്നു തന്നെ അനുഭവിച്ചറിയൂ എന്നും സംവിധായകൻ കുറിച്ചു.
advertisement
1/9
Leo| 'വിജയ് അണ്ണനോട് നന്ദി; ലിയോയിലെ സർപ്രൈസുകൾ പുറത്തുവിടരുത്';  കുറിപ്പുമായി ലോകേഷ് കനകരാജ്
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയ്- ലോകേഷ് ചിത്രം തിയേറ്ററുകളിലെത്തി. തിയേറ്ററുകളെ ആകെ അട്ടിമറിക്കുന്ന പ്രകടനമാണ് ലിയോ ഒരുക്കിയിരിക്കുന്നത് എന്നാണ് ഓരോ ആളുകളുടെയും തീയറ്ററിനു പുറത്ത് വന്ന് പറയുന്നത്. ഇതിനിടെയിലിതാ സംവിധായകൻ ലോകേഷ് പങ്കുവച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുന്നത്.
advertisement
2/9
സിനിമയുടെ റിലീസിനു തൊട്ടു മുമ്പ് വിജയ്‌ അടക്കമുള്ള സിനിമാ ക്രൂവിന് നന്ദി പറഞ്ഞു കൊണ്ട് സംവിധായകൻ ലോകേഷ് കനകരാജ് പങ്കുവച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്.
advertisement
3/9
കുറിപ്പിൽ സിനിമയ്ക്ക് വേണ്ടി രാവും പകലും കൂടെ പ്രവർത്തിച്ചവർക്കും സ്വപ്നം സാധ്യമാക്കാൻ കൂടെ നിന്ന വിജയ്‌യ്ക്കും ലോകേഷ് നന്ദി പറയുന്നു. സിനിമയിലെ സർപ്രൈസുകൾ ആരും പുറത്തു പറയരുതെന്നും ലോകേഷ് പറയുന്നു.
advertisement
4/9
കുറിപ്പിൽ ഇങ്ങനെ പറയുന്നു: ‘‘ലിയോയുടെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, വൈകാരികവും അതിശയകരവുമായിട്ടാണ് ഈ സമയത്തെ തോന്നുന്നത്. എന്റെ കാഴ്ചപ്പാട്, സ്വപ്നം മുന്നോട്ടുകൊണ്ടുവരാന്‍ എല്ലാം നല്‍കിയതിന് എന്റെ പ്രിയപ്പെട്ട ദളപതി വിജയ് അണ്ണനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങളോടും ഒരുപാട് നന്ദിയും ബഹുമാനവും.
advertisement
5/9
കൂടാതെ ഈ ചിത്രത്തിൽ സ്വന്തം രക്തവും വിയര്‍പ്പും പകര്‍ന്ന എല്ലാവരോടും നന്ദി അറിയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഞങ്ങൾ 'ലിയോ'യുടെ ജോലികൾ ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായി, ചിത്രം നിങ്ങൾക്ക് എത്തിക്കാൻ രാവും പകലും തുടർച്ചയായി പ്രവർത്തിച്ചു.
advertisement
6/9
' ഈ സിനിമയിൽ ജോലി ചെയ്യുന്ന ഓരോ നിമിഷവും ഞാൻ വിലമതിക്കുന്നു, ഒപ്പം അതിശയകരമായ അഭിനേതാക്കളിൽ നിന്നും അണിയറപ്രവർത്തകരിൽ നിന്നും ഒന്നിലധികം കാര്യങ്ങൾ പഠിച്ചു'.
advertisement
7/9
ഒപ്പം എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക്, നിങ്ങൾ എനിക്ക് ചൊരിഞ്ഞ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 'ലിയോ' ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടേതാകാൻ പോകുന്നു. നിങ്ങൾക്ക് അതിശയകരമായ ഒരു ദൃശ്യാനുഭവം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
advertisement
8/9
കൂടാതെ ഓരോ വ്യക്തിക്കും സന്തോഷകരമായ അനുഭവം ലഭിക്കാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതിനാൽ സിനിമയുടെ സ്‌പോയിലറുകൾ പങ്കിടരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
advertisement
9/9
ഈ സിനിമ എൽസിയു ആണോ അല്ലയോ എന്ന നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍, കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ കാത്തിരിക്കു. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Leo| 'വിജയ് അണ്ണനോട് നന്ദി; ലിയോയിലെ സർപ്രൈസുകൾ പുറത്തുവിടരുത്'; കുറിപ്പുമായി ലോകേഷ് കനകരാജ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories