പണ്ടേ പയറ്റി തെളിഞ്ഞതാ; 63-ാം വയസിൽ വിമാനം പറത്തുന്ന മമ്മൂട്ടി നായിക
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യൻ സിനിമയിലെ പ്രധാന സൂപ്പർ താരങ്ങളുടെ ഒപ്പം അഭിനയിച്ചു എന്ന അപൂർവ നേട്ടം സ്വന്തം പേരിലുള്ള ഒരു നടിയാണ് അവർ
advertisement
1/10

വിമാനം പറപ്പിക്കാനുള്ള തമിഴ് നടൻ നടൻ അജിത്കുമാറിന്റെ കമ്പവും പാടവവും പ്രശസ്തമാണ്. അദ്ദേഹം പൈലറ്റ് ലൈസൻസുള്ള ഏവിയേഷൻ അഡ്വൈസർ കൂടിയാണ്. നടൻ പ്രസന്നയ്ക്ക് കമേഴ്‌സ്യൽ ഫ്‌ളൈറ്റ് ട്രെയിനിങ് എടുക്കാൻ പ്രചോദനം നൽകിയതും അജിത്കുമാർ ആയിരുന്നു. നടൻമാർ ഇത്രയുമെല്ലാം ചെയ്യുമ്പോൾ ആഘോഷിക്കപ്പെടാറുണ്ട് എങ്കിലും, നടിമാർ ഇതെല്ലാം ചെയ്താൽ കൊട്ടിഘോഷിക്കപ്പെടൽ പലപ്പോഴും ഉണ്ടാവാറില്ല. ഒരുകാലത്ത് മമ്മൂട്ടി, രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായിരുന്ന നടിയാണ് ചിത്രത്തിൽ
advertisement
2/10
ചന്ദനലേപ സുഗന്ധം നിറഞ്ഞ ഗാനം കേൾക്കുമ്പോഴെല്ലാം, മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്ന ഉണ്ണിയാർച്ച അഥവാ, നടി മാധവിയാണിത്. ഒരു വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ നായിക. രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായാണ് മാധവി കൂടുതലും വേഷമിട്ടിട്ടുള്ളത്. കൂടാതെ പ്രേം നസീർ, മോഹൻലാൽ, ശിവാജി ഗണേശൻ, രാജ്‌കുമാർ, എൻ.ടി.ആർ. എന്നിവർക്കൊപ്പവും മാധവി ബിഗ് സ്‌ക്രീനിൽ നിറഞ്ഞു. തെലുങ്കിൽ ചിരഞ്ജീവിയുടെ ഒപ്പം വേഷമിട്ടു. ഇന്ത്യൻ സിനിമയിലെ പ്രധാന സൂപ്പർ താരങ്ങളുടെ ഒപ്പം അഭിനയിച്ചു എന്ന അപൂർവ നേട്ടം സ്വന്തം പേരിലുള്ള ഒരു നടിയാണ് മാധവി (തുടർന്ന് വായിക്കുക)
advertisement
3/10
ബാലു മഹേന്ദ്ര, കെ. ബാലചന്ദർ, എസ്.പി. മുത്തുരാമൻ തുടങ്ങിയ തമിഴ് സംവിധായകരുടെ പ്രിയപ്പെട്ട നായികയായിരുന്നു മാധവി. രജനീകാന്തിന്റെ തമ്പിക്ക് എന്ത ഊര്, കമൽ ഹാസന്റെ നൂറാം ചിത്രം രാജ പാർവൈ, ടിക് ടിക് ടിക് എന്നിവയും മാധവിയുടെ ശ്രദ്ധേയ സിനിമകളാണ്
advertisement
4/10
കേവലം 14 വയസ് മാത്രം പ്രായമുള്ളപ്പോൾ, 1976ൽ, തെലുങ്ക് സിനിമയിലായിരുന്നു മാധവിയുടെ അരങ്ങേറ്റം. മൂന്നു വർഷങ്ങൾക്ക് ശേഷം അവർ 'പുതിയ തോരണങ്ങൾ' എന്ന തമിഴ് സിനിമയിൽ വേഷമിട്ടു. ആദ്യ തമിഴ് ചിത്രത്തിൽ തന്നെ പ്രേതത്തിന്റെ വേഷം മാധവി അനായാസേന കൈകാര്യം ചെയ്തു. എന്നിരുന്നാലും, രജനീകാന്തിന്റെ ഒപ്പം അഭിനയിച്ച 'തില്ലു മുല്ലു' ആണ് മാധവിയെ ശ്രദ്ധേയയാക്കിയത്
advertisement
5/10
രണ്ട് വർഷങ്ങൾക്കുള്ളിൽ മാധവി മുൻനിര നായികയായി. 1981ൽ മാത്രം മാധവി ഒൻപത് തമിഴ് സിനിമകളിൽ അഭിനയിച്ചു. അക്കാലത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികമാരിൽ ഒരാളായി മാധവി മാറി. ഗ്ലാമർ കൊണ്ട് മാത്രം പിടിച്ചുനിൽക്കുന്ന താരമല്ല, ഒരു മികച്ച സ്വഭാവ നടി കൂടിയാണ് താൻ എന്ന് മാധവി തെളിയിച്ചു. ഹിന്ദി സിനിമ 'ഏക് തുജേ കെ ലിയേ' അവർക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്തു
advertisement
6/10
ഭരതനാട്യം നർത്തകി കൂടിയായ മാധവി അവരുടെ ബോൾഡ് വേഷങ്ങളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കഥാപാത്രത്തിനായി ഒരിക്കൽ അവർ ബിഗ് സ്‌ക്രീനിങ്ങിൽ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. അക്കാലത്ത് അത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്ന നടിമാർ അധികം ഇല്ലായിരുന്നു എന്നുവേണം പറയാൻ. 'ടിക് ടിക് ടിക്' എന്ന കമൽ ഹാസൻ ചിത്രത്തിലെ അവരുടെ മോഡേൺ ലുക്ക് ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. രാജാ പാർവൈ, തമ്പിക്ക് എന്ത ഊര്, കാക്കി സട്ടൈ പോലുള്ള ചിത്രങ്ങൾ അവർക്ക് ആരാധകരെ സമ്പാദിച്ചു നൽകി
advertisement
7/10
തമിഴ് സിനിമയിൽ തിരക്കേറുമ്പോഴും, മാധവ് തെലുങ്ക്, മലയാളം സിനിമകളിലും മികച്ച ഓഫറുകൾ സമ്പാദിച്ചു. അതോടെ അവർ തമിഴിൽ സജീവമാകുന്നത് കുറഞ്ഞു തുടങ്ങി. രജനീകാന്തിന്റെ 'അതിശയ പിറവി' എന്ന ചിത്രത്തിൽ ദൈവീക വേഷം ചെയ്തുകൊണ്ട് അവർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അതായിരുന്നു മാധവിയുടെ അവസാന തമിഴ് ചിത്രം
advertisement
8/10
കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്നെ ബിസിനസുകാരനായ റാൽഫ് ശർമ്മയെ മാധവി വിവാഹം ചെയ്തു. 1996ൽ നടന്ന വിവാഹത്തോടെ മാധവി സിനിമാ മേഖലയിൽ നിന്നും മാറി. കഴിഞ്ഞ 27 വർഷങ്ങളായി മാധവിയുടെ ചിത്രങ്ങൾ ഇറങ്ങിയിട്ടില്ല. ഇന്ന് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ ഭർത്താവിനും മൂന്നു പെണ്മക്കൾക്കും ഒപ്പം കഴിയുകയാണ് മാധവി
advertisement
9/10
ഇന്ന് മാധവിക്ക് 63 വയസ് പ്രായമുണ്ട്. ട്രെയിൻഡ് പൈലറ്റ് ആണ് അവർ. പ്രശസ്തിയുടെ കൊടുമുടി കയറി നിൽക്കുമ്പോഴും, പുത്തൻ കാര്യങ്ങൾ പഠിക്കാൻ മാധവി ആഗ്രഹിച്ചിരുന്നു. വിമാനം പറത്തണം എന്നതായിരുന്നു ആ ആഗ്രഹങ്ങളിൽ ഒന്ന്. അമേരിക്കയിലേക്ക് താമസം മാറിയതിനു ശേഷം, അവർ ന്യൂ ജേഴ്‌സിയിൽ നിന്നും വിമാനം പറത്താൻ പരിശീലനം നേടി
advertisement
10/10
കഠിന പരിശീലനത്തിന് ശേഷം മാധവി പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി. ഇപ്പോൾ സ്മാൾ എൻജിൻ എയർക്രാഫ്റ്റ് പറത്തുന്നതിൽ വിദഗ്ധയാണ് അവർ. "ആകാശപ്പറക്കൽ എനിക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകി" എന്ന് മാധവി. അമേരിക്കയിലെ താമാസത്തിനിടെ സ്വകാര്യ ആവശ്യങ്ങൾക്കായി അവർ വിമാനം പറത്താറുണ്ട്. വളരെ കുറച്ചു മാത്രം ഇന്ത്യൻ അഭിനേത്രികൾക്കാണ് വിമാനം പറത്താൻ ലൈസൻസ് ഉള്ളത്
മലയാളം വാർത്തകൾ/Photogallery/Buzz/
പണ്ടേ പയറ്റി തെളിഞ്ഞതാ; 63-ാം വയസിൽ വിമാനം പറത്തുന്ന മമ്മൂട്ടി നായിക