TRENDING:

Malavika Krishnadas: വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം മകളിലൂടെ സാധിച്ചെടുത്തെന്ന് മാളവിക; സമാനതകൾ കണ്ടെത്തി ആരാധകർ

Last Updated:
ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്
advertisement
1/5
Malavika Krishnadas: വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം മകളിലൂടെ സാധിച്ചെടുത്തെന്ന് മാളവിക; സമാനതകൾ കണ്ടെത്തി ആരാധകർ
സോഷ്യല്‍മീഡിയയിലൂടെ ഏവർക്കും സുപരിചിതയാണ് നടിയും ‌റിയാലിറ്റി ഷോ താരവുമായ മാളവിക കൃഷ്ണദാസ് (malavika krishnadas) . ഇക്കഴിഞ്ഞ നവംബർ മാസം ആ​ദ്യ ആഴ്ചയിലാണ് മാളവികയ്ക്കും ഭര്‍ത്താവ് തേജസീനും ((Thejus Jyothi) കുഞ്ഞ് പിറന്നത്.  ഋത്വി തേജസ് (Rithvi Tejus) എന്ന് പേരിട്ടിരിക്കുന്ന മകളുടെ വിശേഷങ്ങൾ മാളവിക തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഗുല്‍സു എന്ന് വിളിപ്പേരുള്ള ഋത്വിയുടെ ചോറൂണ്. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും മാളവിക പങ്കുവച്ചിട്ടുണ്ട്.
advertisement
2/5
മകളുടെ ചിത്രങ്ങളോടൊപ്പം മാളവിക പങ്കുവച്ച തന്റെ ബാല്യകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് മാളവിക. അതുകൊണ്ട് തന്നെ തന്റെ വീടിന് സമീപമുള്ള പാലക്കാട്ടെ മാങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ വെച്ചാണ് മകളുടെ ചോറൂണ് നടത്തിയത്. മാളവികയും അച്ഛനമ്മമാരുമുള്ള ചിത്രത്തിന്റെ അതേ രീതിയിലാണ് മകളുടെ ചോറൂണ് കഴിഞ്ഞതിന് ശേഷമുള്ള കുടുംബചിത്രം മാളവിക റീക്രിയേറ്റ് ചെയ്തത്. റീക്രിയേറ്റ് ചെയ്ത ചിത്രത്തിൽ തേജസും മാളവികയും മകളുമാണ് ഉള്ളത്.
advertisement
3/5
ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. മാളു കട്ട്, കോപ്പി, പേസ്റ്റ്- ഗുല്‍സു എന്ന് പറഞ്ഞുകൊണ്ട് മാളവികയും മകളും തമ്മിലുള്ള സമാനതയും ആരാധകര്‍ കമന്റുകളിലൂടെ എടുത്തുപറഞ്ഞു. തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഈ ചിത്രങ്ങൾ എന്നാണ് മാളവിക പറഞ്ഞത്.
advertisement
4/5
അഭിനയത്തിൽ താല്പര്യം ഉണ്ടെങ്കിലും മർച്ചന്റ് നേവി ഉദ്യോഗസ്‌ഥൻ ആണ് മാളവികയുടെ ഭർത്താവ് തേജസ് ജ്യോതി. തേജസിന് ഒരു വർഷത്തിന്റെ പകുതി മാസം മാത്രമാണ് ജോലി ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഗര്ഭകാലം മുഴുവൻ തേജസ് മാളവികയുടെ ഒപ്പമുണ്ടായിരുന്നു. മർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ തേജസ് ജ്യോതി അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് നായിക നായകനിൽ പങ്കെടുക്കാൻ എത്തിയത്. ഇരുവർക്കും ആ സമയത്തെ പരിചയം ഉണ്ടെങ്കിലും വിവാഹം ആലോചിച്ച് ഉറപ്പിച്ച ശേഷം ആയിരുന്നു തങ്ങളുടെ പ്രണയം എന്ന് പലവട്ടം ഇരുവരും പറഞ്ഞിട്ടുണ്ട്.
advertisement
5/5
ഡെലിവറി വീഡിയോയും മാളവിക യുട്യൂബിൽ പങ്കിട്ടിരുന്നു. തുടക്കത്തിൽ കുഞ്ഞ് പിറന്നുവെന്ന് മാത്രമാണ് മാളവികയും തേജസും സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ ജെന്റർ റിവീൽ ചെയ്യാത്തതിന്റെ പേരിൽ താരദമ്പതികൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Malavika Krishnadas: വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം മകളിലൂടെ സാധിച്ചെടുത്തെന്ന് മാളവിക; സമാനതകൾ കണ്ടെത്തി ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories