മാങ്കൂട്ടത്തിൽ വഴി ശ്രദ്ധ നേടിയ കാർ; മലയാള സിനിമയിൽ ഫോക്സ്വാഗൻ പോളോ കാർ ആർക്കെല്ലാം?
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടി മുതലുള്ള താരങ്ങൾക്കുള്ള കാർ. അഭിനേതാക്കളുടെ പ്രിയപ്പെട്ട ഫോക്സ്വാഗൻ പോളോ
advertisement
1/6

കഴിഞ്ഞദിവസം മുതൽ രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എയുടെ കേസിന്റെ പേരിൽ ഒരു ആഡംബര കാർ കൂടി ഉൾപ്പെടുത്തിരിക്കുന്നു. നാട് മുഴുവൻ എം.എൽ.എയെ കണ്ടെത്താൻ വലവിരിക്കപ്പെട്ട സാഹചര്യത്തിൽ, മാങ്കൂട്ടത്തിൽ രക്ഷപെട്ടത് ഒരു ഫോക്സ്‍വാഗൻ പോളോ കാറിൽ എന്ന വിവരം പുറത്തുവന്നിരിക്കുന്നു. പോരെങ്കിൽ, ആ കാറിന്റെ ഉടമ ഒരു ചലച്ചിത്ര താരമെന്നും. ഈ വാഹനത്തെ ചുറ്റിപ്പറ്റി പൊലീസിന് നിർണായകവിവരങ്ങൾ ലഭ്യമായിരുന്നു എന്നാണ് സൂചന. ഈ വാർത്തയ്ക്ക് പിന്നാലെ വാഹനയുടമയായ പ്രമുഖ യുവാനായികയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. മലയാള സിനിമാ താരങ്ങളിൽ ഫോക്സ്‍വാഗൻ പോളോ പ്രേമികളായ താരങ്ങൾ പലരുണ്ട്. നിലവിൽ ഈ കാറിന്റെ ഉടമകൾ ആരെല്ലാമെന്നു നോക്കാം
advertisement
2/6
നടൻ മമ്മൂട്ടിയുടെ '369 ഗാരേജ്' ആരാധകരുടെ ഇടയിൽ വരെ പ്രശസ്തമാണ്. 369 എന്ന നമ്പറാണ് അദ്ദേഹത്തിന്റെ കാറുകൾക്കെല്ലാം. മമ്മൂട്ടിക്കും മകൻ ദുൽഖർ സൽമാനും ഫോക്സ്‍വാഗൻ പോളോ ജി.ടി.ഐ. കാറുണ്ട്. ഈ കാറിന്റെ കാര്യത്തിലും വാഹന നമ്പർ അതുതന്നെയാണ്. ലക്ഷുറി, സ്പോർട്സ് കാറുകളുടെ ഒരു നീണ്ടനിരയുണ്ട് മമ്മൂട്ടിക്ക്. പോളോ പ്രേമികളായ വേറെയും താരങ്ങളുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
നടൻ ദിലീപ് ആണ് പോളോ കാറിന്റെ മറ്റൊരു ഉടമ. KL 07 രജിസ്ട്രേഷനുള്ള ഈ കാർ പലപ്പോഴും നിരത്തിലിറങ്ങിക്കണ്ടിട്ടുണ്ടു. ഭാര്യ കാവ്യാ മാധവന്റെ ഒപ്പം ഈ കാറിൽ അദ്ദേഹം നാട്ടിൽപ്പോയ ദൃശ്യങ്ങൾ ഇടയ്ക്ക് വൈറലായിരുന്നു
advertisement
4/6
[caption id="attachment_753276" align="alignnone" width="1200"] സ്വന്തം കാർ എന്ന നടൻ സിജു വിത്സന്റെ സ്വപ്നം പൂവണിയിച്ചത് ഒരു പോളോ ജി.ടി. കാർ ആയിരുന്നു. 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സിജു സ്വന്തം കാർ വാങ്ങുന്നത്. 2016 മുതൽ വെള്ളനിറമുള്ള ഒരു പോളോ ജിടിയുടെ ഉടമയാണ് സിജു വിത്സൺ. 'സ്പോർട്ടി പെർഫോമൻസുള്ള, നമ്മുടെ കയ്യിൽ ഒതുങ്ങുന്ന ഒരു വണ്ടി എന്ന രീതിയിൽ നോക്കി എടുത്തതാണ്' ഈ കാർ എന്നാണ് തന്റെ വാഹനത്തെക്കുറിച്ച് സിജു വിത്സൺ പറഞ്ഞ കാര്യം. വീട്ടിലെ ആദ്യത്തെ കാർ എന്ന ഓമനത്തവും ഈ കാറുമായി ബന്ധപ്പെട്ടിരിക്കുന്നു</dd> <dd>[/caption]
advertisement
5/6
നടനും റാപ്പറുമായ നീരജ് മാധവിന്റെ പേജിൽ അദ്ദേഹം ഒരു ഫോക്സ്വാഗൻ പോളോ ജി.ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പണ്ടുമുതലേ കാണാൻ കഴിയും. 2015ൽ നീരജിന്റെ ഫേസ്ബുക്ക് പേജിൽ എത്തിച്ചേർന്ന ചിത്രമാണിത്. രണ്ടു വർഷം മുൻപ് ആർ.ഡി.എക്സ്. എന്ന തന്റെ സിനിമയുടെ ഗംഭീര വിജയത്തെ തുടർന്ന് നീരജ് മാധവിന്റെ കാർ ശേഖരത്തിലേക്ക് ഒരു BMW X5 കാറും എത്തിച്ചേർന്നിരുന്നു. നീരജ് ഭാര്യക്കും മകൾക്കുമൊപ്പം ഈ കാർ സ്വന്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു
advertisement
6/6
നടൻ ഫഹദ് ഫാസിലും ഒരു ഫോക്സ്വാഗൻ കാർ ഉടമയാണ്. ഇത് പോളോ അല്ല. ഫോക്സ്വാഗന്റെ തന്നെ ഗോൾഫ് ജി.ടി.ഐ. കാറിന്റെ ഉടമയാണ് ഫഹദ്. ഈ കാർ വിപണിയിലെത്തിയതും, പുറത്തിറക്കിയ 150 കാറുകളിൽ ഒന്നിന്റെ ഉടമ ഫഹദായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
മാങ്കൂട്ടത്തിൽ വഴി ശ്രദ്ധ നേടിയ കാർ; മലയാള സിനിമയിൽ ഫോക്സ്വാഗൻ പോളോ കാർ ആർക്കെല്ലാം?