HBD Mammootty | തീയല്ലണ്ണാ, ഇത് ഐറ്റം കാട്ടുതീ; ബസൂക്കയിലെ മമ്മൂട്ടിയുടെ സ്റ്റിൽസ് പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
ഓരോ ചിത്രം കഴിയുന്തോറും ദുൽഖറിനേക്കാൾ സ്റ്റൈലിഷ് ആവുന്നില്ലേ മമ്മുക്ക എന്ന് തോന്നിപ്പോകും
advertisement
1/6

Mammootty in Bazooka | ന്യൂ ഡൽഹിയും, പൊന്തന്മാടയും, മൃഗയയും ഒക്കെ കാട്ടി ഞെട്ടിച്ച മമ്മൂട്ടി (Mammootty) ഓരോ വർഷം കഴിയും തോറും തന്നെ തന്നെ പുനർനിർവചിക്കുന്ന തിരക്കിലാണ്. പ്രായം പറയുന്ന കാര്യം അദ്ദേഹത്തിന് അത്ര ഇഷ്‌ടമല്ല എങ്കിലും, പറയാതെ കഴിയില്ല. കാരണം ആ പ്രായവും ലുക്കുമായി യാതൊരു ബന്ധവും ഉണ്ടാവില്ലെന്നത് തന്നെ സംഗതി. അത് തന്നെയല്ലേ ഈ കാണുന്നതും
advertisement
2/6
ഇനിയും എന്താണ് അണിയറയിൽ ഒരുങ്ങുന്നത് എന്നുറപ്പില്ലാത്ത ബസൂക്ക എന്ന ചിത്രത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ ലുക്കാണ് ഈ ചിത്രങ്ങളിൽ. ഫാൻസ് പേജിലൂടെയാണ് മമ്മൂട്ടിയുടെ തീപാറുന്ന ലുക്ക് പുറത്തുവന്നത്. നവാഗതനായ ഡീനോ ഡെന്നിസാണ് ഈ ചിത്രത്തിന്റെ സംവിധായകൻ (തുടർന്ന് വായിക്കുക)
advertisement
3/6
നേരത്തെ ചിത്രത്തിൽ നിന്നുള്ള ഒരു ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉൾപ്പെടുത്തി പുറത്തുവിട്ടിരുന്നു. ഷീറ്റ് കൊണ്ട് മൂടിയിട്ടിരിക്കുന്ന ഒരു ബൈക്കിൽ നിന്നും മൂടുപടം വലിച്ചു മാറ്റുന്ന മമ്മൂട്ടി ആയിരുന്നു അതിൽ. ഒന്നിലേറെ ഗെറ്റപ്പുകൾ അദ്ദേഹത്തിനുണ്ട് എന്നാണ് വിവരം
advertisement
4/6
ഗൗതം വാസുദേവ് മേനോൻ, സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, വി.കെ. പ്രകാശ്, വസിഷ്ട് ഉമേഷ്, ഭാമ അരുൺ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക
advertisement
5/6
തിയേറ്റർ ഓഫ് ഡ്രീംസ്, യൂഡ്‌ലി ഫിലിംസ് എന്നിവയുടെ സംയുക്ത നിർമാണ സംരംഭമായ ചിത്രത്തിന്റെ ക്യാമറ നിമിഷ് രവിയും സംഗീതം മിഥുൻ മുകുന്ദനും നിർവഹിക്കുന്നു
advertisement
6/6
ഓരോ ചിത്രം കഴിയുന്തോറും ദുൽഖറിനേക്കാൾ സ്റ്റൈലിഷ് ആവുന്നില്ലേ മമ്മുക്ക എന്ന് തോന്നിപ്പോകും. ഇനി അടുത്തതായി കാതൽ, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം തുടങ്ങിയ സിനിമകളാണ് റിലീസ് ചെയ്യുക
മലയാളം വാർത്തകൾ/Photogallery/Buzz/
HBD Mammootty | തീയല്ലണ്ണാ, ഇത് ഐറ്റം കാട്ടുതീ; ബസൂക്കയിലെ മമ്മൂട്ടിയുടെ സ്റ്റിൽസ് പുറത്ത്