Mammootty | ആ ഒരു കാര്യത്തിൽ ദുബായ് ഷെയ്‌ഖുമാരെക്കാൾ പരിജ്ഞാനം മമ്മുക്കക്ക് : അനൂപ് മേനോൻ
- Published by:user_57
- news18-malayalam
Last Updated:
മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ഒരു കഴിവിനെക്കുറിച്ച് അനൂപ് മേനോൻ
advertisement
1/7

ഐ.ജി. ഉണ്ണിത്താൻ എന്ന ബുദ്ധിമാനായ കുറ്റവാളിയെ കുരുക്കുന്ന സേതുരാമയ്യർ. പ്രേക്ഷകർ മമ്മൂട്ടിയെയും (Mammootty) അനൂപ് മേനോനെയും (Anoop Menon) ബിഗ് സ്‌ക്രീനിൽ ഒന്നിച്ചു കണ്ട ചിത്രമാണ് 'സി.ബി.ഐ. 5: ദി ബ്രെയിൻ'. അതിനു മുൻപ് 'സൈലൻസ്' എന്ന ചിത്രത്തിൽ അഡ്വക്കേറ്റും ഡി.ഐ.ജിയുമായി ഇരുവരും വേഷമിട്ടു. മമ്മൂട്ടിയുമായി നല്ല സൗഹൃദമാണ് അനൂപ് മേനോന്
advertisement
2/7
ഇക്കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ 72-ാം ജന്മദിനമായിരുന്നു. താരങ്ങൾ പലരും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയുണ്ടായി. അക്കൂട്ടരിൽ അനൂപ് മേനോൻ കുറിച്ച വാക്കുകളിൽ ഇതുവരെ പ്രേക്ഷകരോ ആരാധകരോ പരിചയിച്ചിട്ടില്ലാത്ത ഒരു കാര്യമുണ്ട്. മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ഒരു കഴിവിനെക്കുറിച്ച് അനൂപ് മേനോൻ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
പോയ വർഷം ദുബായ് സന്ദർശിച്ച വേളയിലാണ് അനൂപ് ഇങ്ങനെയൊരു കാര്യം മനസ്സിലാക്കിയതും. ബുർജ്മാൻ സെന്ററിൽ 1990കളുടെ തുടക്കകാലത്താണ് മമ്മൂട്ടിയെ കുറിച്ചുള്ള ഒരോർമ്മ അവിടുത്തെ ഒരു സ്റ്റോറിലെ സ്റ്റാഫുകൾ പങ്കിട്ടത്
advertisement
4/7
മുതിർന്ന സ്റ്റാഫുകളുടെ ഓർമയാണത്. ഒരു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കടയിലെത്തി ഐ.ഡബ്ള്യു.സി., പതെക് തുടങ്ങിയ റിസ്റ്റ് വാച്ച് ബ്രാൻഡുകൾ തിരയുന്ന ദൃശ്യം അവരുടെ മനസുകളിലുണ്ട്. അത് മമ്മൂട്ടി ആയിരുന്നു
advertisement
5/7
ഇക്കാര്യത്തിൽ ദുബായിലെ ഷെയ്‌ഖുമാരെക്കാൾ പരിജ്ഞാനം മമ്മൂട്ടിക്ക് ഉണ്ട് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.അതാരെന്ന് അറിയില്ല, പക്ഷെ അത്യന്തം സുമുഖനായിരുന്നു എന്ന് ആ കടയിലെ സെയിൽസ്മാൻ ഓർക്കുന്നു. ആ പേര് അയാൾ തെറ്റായി പറയാൻ താൻ ആഗ്രഹിച്ചില്ല. പക്ഷേ മമ്മൂട്ടിയാണ് എന്ന കാര്യം ഉറപ്പാണ്
advertisement
6/7
പ്രിയപ്പെട്ട ശ്രീരാമേട്ടൻ പകർത്തിയ ചിത്രം എന്ന് അനൂപ് മേനോൻ. 1993ൽ പതിഞ്ഞ മമ്മൂട്ടിയുടെ ചിത്രമാണിത്. ആ ഷർട്ടിൽ കൂടി നോക്കാൻ അനൂപ് മേനോൻ പറയുന്നു. മുന്തിയ വസ്ത്ര ബ്രാൻഡ് ആയ ഗുച്ചിയുടെ ഷർട്ട് ആണിത്
advertisement
7/7
72-ാം ജന്മദിനത്തിന് ശേഷം അണിയറയിൽ ഒരുങ്ങുന്നത് നാല് മമ്മൂട്ടി ചിത്രങ്ങളാണ്. 'കാതൽ: ദി കോർ', 'കണ്ണൂർ സ്‌ക്വാഡ്', 'ഭ്രമയുഗം', 'ബസൂക്ക' തുടങ്ങിയ സിനിമകൾ അണിയറയിൽ പുരോഗമിക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Mammootty | ആ ഒരു കാര്യത്തിൽ ദുബായ് ഷെയ്‌ഖുമാരെക്കാൾ പരിജ്ഞാനം മമ്മുക്കക്ക് : അനൂപ് മേനോൻ